..മേലേൽ എന്റെ മുന്നിൽ കണ്ടു പോവരുത്…. പോ…പോടാ ഇറങ്ങി ” മുന്നിൽ നിന്ന് കരഞ്ഞു വിറച്ചുകൊണ്ട് ഒച്ചയിട്ട അവളോടൊന്നും എനിക്കിനി പറയാനില്ലായിരുന്നു.വാതിൽ വലിച്ചടച്ചു ദേഷ്യം ഞാനതിൽ തീർത്തു.നെഞ്ചു കിടന്നു വിങ്ങുകയായിരുന്നു എങ്ങട്ടാ പോവേണ്ടത് അറിയാതെ ഞാൻ തലചൊറിഞ്ഞു നിന്നു.ഇവിടെ നിന്നാൽ വട്ടു പിടിക്കുമെന്ന് തോന്നി. വീട്ടില്‍ നിന്നിറങ്ങി ബാക്കിലെ തോടിന്റെ വശത്തുകൂടെ പാടത്തിലേക്കിറങ്ങി ഞാൻ നടന്നു.എല്ലാം കഴിഞ്ഞെന്നു ഞാൻ മനസ്സിൽ കൂട്ടി.. ഒരലിവും ഇല്ലാതെ അവളെന്നെ തല്ലിയില്ലേ? എന്നെ ഇഷ്ടമുണ്ടായിരുന്നേൽ അവളെങ്ങനെ ചെയ്യുമായിരുന്നോ?..ഒരുതല്ലിൽ തുടങ്ങിയ സ്നേഹം ഒന്നിൽ തീർത്തു.. രണ്ടു ദിവസം ഒരോർമ മാത്രം. കണ്ണ് നിറഞ്ഞിരുന്നെന്ന് തോന്നി… പാടം കഴിഞ്ഞു റോട്ടിലേക്ക് കേറിയപ്പോ.. പുറകിൽ നിന്നൊരു വിളി..
“അഭിയേട്ടാ….?” നേരിയ ഒരു ശങ്കയോടെ ഞാൻ തിരിഞ്ഞു നോക്കി.. ബാഗും തോളിലിട്ട് നടന്നു കുഴങ്ങി വരുന്ന മീനാക്ഷിയാണ്.. കോളേജിൽ നിന്നാണ്.. യൂണിഫോംമും ഓവർ കോട്ടുമാണ് വേഷം.. എന്നെ കണ്ടൊരു പുഞ്ചിരിയുണ്ടാ മുഖത്തു.. ഞാൻ തല തിരിച്ചു കൊണ്ട് കണ്ണുകൾ നല്ലപോലെയൊപ്പി..
അവൾ ഒന്ന് ശ്വാസം വലിച്ചു വിട്ടു കൊണ്ട് എന്റെ തോളിലും അവളുടെ ഊരക്കും കൈ കൊടുത്തു കൊണ്ടെന്നെയുറ്റു നോക്കി കിതച്ചു.
“ബസ്സില്ല അഭിയേട്ട ഞാൻ നടന്ന വരുന്നേ…” അവളുടെ ചെറിയ മുഖത്താകെ വല്ലാത്ത ക്ഷീണം നിഴലിക്കുന്നണ്ട്.മൂക്കിന് മുകളിലും താഴെയും പൊടിഞ്ഞ വിയർപ്പ് തുള്ളിയും.ശരീരത്തിൽ നിന്നടിക്കുന്ന അവളിടെ വിയർപ്പിന്റെ മണവുണ്ടായിരുന്നു . എനിക്കാണേൽ ഉള്ള് കിടന്നു വിങ്ങുകയായിരുന്നു.അവളോട് സംസാരിക്കാനുള്ള ക്ഷമയുമില്ല.ഉറ്റു നോക്കുന്ന ആ കണ്ണുകളിൽ ഞാൻ കുഴങ്ങി… തല തിരിച്ചപ്പോ അവൾ എന്റെ കയിൽ കോർത്തു പിടിച്ചു മുന്നോട്ട് നടന്നു.ആ പിടിയിൽ വല്ലാത്തൊരു ആശ്വാസമുണ്ടയിരുന്നു..
“അഭിയേട്ടാ.. ഇന്നലെയെനിക്കൊന്നും വാങ്ങി തന്നില്ലല്ലോ ബര്ത്ഡേയായിട്ട്!! ” ചോദ്യത്തിൽ അവൾ എന്റെ മുഖത്തേക്ക് ഏന്തിനോക്കി ചിരിച്ചു.
ആ കളിയിൽ എനിക്ക് കൂടെ ചേരാൻ പ്രയാസം തോന്നി..
“മീനു ഞാൻ വല്ലാത്ത ഒരവസ്ഥയിലാടീ… നീയൊന്നും എന്നോട് ചോദിക്കരുത്..” ഞാൻ എന്റെ അവസ്ഥ എവിടെയും തൊടാതെ അവതരിപ്പിച്ചപ്പോ അവൾക്ക് ആധിധിയേറി .