മിഴി 2 [രാമന്‍]

Posted by

മിഴി 2

Mizhi Part 2 | Author : Raman | Previous Part


 

രാത്രി മൂന്ന് വട്ടമെഴുന്നേറ്റു.സമയം നോക്കുമ്പോൾ പന്ത്രണ്ടു മണി.പിന്നെ ഉറക്കമേ വന്നില്ല. ഉള്ളിൽ പേടിയുണ്ടായിരുന്നു.. വൈകിയെഴുന്നേറ്റാൽ… ചെറിയമ്മയുടെ കൂടെ അമ്പലത്തിൽ പോവാൻ പറ്റോ?.എങ്ങനെയൊക്കെയോ ഉറങ്ങി.

അഞ്ചു മണിക്ക് തന്നെ എഴുന്നേറ്റു.. നല്ല തണുപ്പുണ്ട്. ഇന്നലങ്ങനെ മഴപെയ്തോണ്ട് ആവും.ലൈറ്റിടാൻ നിന്നില്ല. മുന്നിലെ വാതിൽ തുറന്നിറങ്ങി.പുറത്തിരുട്ടാണ്, എന്നാലും അടുത്തുള്ളതൊക്കെ  കാണാം.തണുപ്പ് നല്ലപോലെയുണ്ട്. ഞാൻ കൈപിണച്ചു നടന്നു. ചെറിയമ്മയുടെ റൂമായിരുന്നു മനസ്സിൽ.എന്നാല്‍ നാലു റൂമുകളുടെ അറ്റത്തുള്ള ആ വാതിൽ തുറന്നിട്ടില്ല. വെളിച്ചവുമില്ല. ഇന്നലെ ഞാനങ്ങനെ പറഞ്ഞതിന് തെറ്റിയോ..?പറയണ്ടായിരുന്നെന്ന് തോന്നി. എന്നോടങ്ങനെയൊന്നും ആവശ്യപ്പെടാത്താണ്. ഇന്നലെ  ഞാനങ്ങനെയൊക്കെ നല്ലതു പോലെ പെരുമാറിയത് കണ്ട് ചോദിച്ചു പോയതായിരിക്കും. വെറുതെ ഓരോന്ന് പറയാൻ കണ്ട നേരം.

ആ …….ഇനി പോവുന്നില്ലേൽ പോവണ്ടാ.. വെറുതെ കുറേയുറക്കമൊഴിച്ചു. എന്തൊക്കെ സ്വപനമായിരുന്നു ഇന്നലെമുഴുവന്‍ കണ്ടുകൂട്ടിയത് .ചെറിയമ്മയുമൊന്നിച്ചു അമ്പലത്തിൽ പോവുന്നതും, എന്റെ കൈ കോർത്തു പിടിച്ചു നടക്കുന്നതും,പ്രാർത്ഥിച്ചു കഴിഞ്ഞു  എനിക്ക് ചന്ദനം തൊട്ടു തരുന്നതും, സുന്ദരമുഖത്തോടെ എന്നെ നോക്കി ചിരിക്കുമ്പോൾ,.. മഹാദേവന്റെ മുന്നിൽ വെച്ചു അവളോടിനി ഞാൻ നല്ലകുട്ടിയായി നിന്നോളം.. തല്ലിന് ഇനിയൊരിക്കലും വരില്ല എന്നാ കൈപിടിച്ച് പറയുന്നതും.അങ്ങനെയെന്തെല്ലാം. പുല്ല് !!! എല്ലാം വെറുതെയായി.ഇനി നിന്നിട്ട് കാര്യമില്ലെന്നുതോന്നി.വെറുതെ ഈ തണുപ്പുംകൊണ്ടിരിക്കുന്നതെന്തിന.വേണേലിനിയുമൊരുറക്കമുറങ്ങാം.വലിയ വിഷമമില്ലേലും ഉള്ള വിഷത്തോടെ ഞാൻ തിരിഞ്ഞു റൂമിലേക്ക് നടക്കുമ്പോൾ  മുന്നിലെ തൂണോന്നു തെളിഞ്ഞ പോലെ തോന്നി. ഒരു മഞ്ഞവെളിച്ചം മുന്നില്‍ ചെരുതായി എന്‍റെ നിഴല്‍ കണ്ടു.ഉള്ളില്‍ നിറഞ്ഞ ആകാംഷയോടെ ഞാൻ തിരിഞ്ഞു നോക്കി . ചെറിയമ്മയുടെ റൂമിൽ നിന്ന്, വാതിൽ പഴുതിനിടയിലൂടെ പുറത്തേക്ക് വന്നതാണ്.. ഉള്ളിൽ തുടച്ചു..എന്നാലും എന്റെ പെണ്ണെ.. നീ എന്നെ വട്ടാക്കുവാണല്ലോ.ഇത്തിരിയൂടെ കഴിഞ്ഞിരുന്നേല്‍ കാണായിരുന്നു.

ഞാനോടി റൂമിലേക്ക്. എന്തായാലും ഒരു സർപ്രൈസ്‌ കൊടുക്കാം..”പോവല്ലേ ചെറിയമ്മേ”യെന്ന് ചോദിച്ചു കുളിച്ചൊരുങ്ങി അവളുടെ മുന്നിൽ നിൽകുമ്പോൾ അവൾ ഞെട്ടും.. ഞെട്ടണം. ഭഗവാനെ ഈശ്വര നല്ലത് ചെയ്‌താൽ നല്ലത് കിട്ടണേ…

Leave a Reply

Your email address will not be published. Required fields are marked *