പെരുമാറുന്ന ആളാണ്. പക്ഷെ അമ്മ
തന്നെ വല്യാന്റിയോട് കുഞ്ഞാന്റിയുടെ
ഈ പ്രത്യേകത ചർച്ച ചെയ്യുന്ന് കുട്ടി
ആവുമ്പോൾ തൊട്ട് കേൾക്കുന്നതാണ്.
പക്ഷേ എനിക്കത്ര മനസിലായില്ല.. പിന്നെ
ആന്റിമാരുടെയും വീട്ടിൽ ഓരോ അവധി
ക്കാലം ചെലവഴിച്ച് മൂന്നാമത്തെ പ്രാവിശ്യം
കുഞാന്റിയുടെ അടുത്ത് നിന്നപ്പോൾ ….
കുട്ടിയായ എനിക്കതത്ര ഫീൽ ചെയ്തില്ല.
പക്ഷെ പത്താം ക്ളാസിലെ റിസൾട്ടറിഞ്ഞ്
ചെന്നപ്പോൾ ആന്റി കാണിച്ച അവഗണന
കണ്ടപ്പോൾ എനിക്ക് ചെറിയ വിഷമം
ആയി.
“അത് നീ … അവിടെ ചെന്നിട്ട് ചെറിയ
പണികളൊക്കെ സഹായിച്ച് കൊടുത്താ
മതി” എന്ന് അമ്മ അന്നും ഉപദേശിച്ചു…
അന്നൊക്കെ ഞങ്ങളുടെ മൂത്ത പാപ്പന്റെ
മകൻ ഡിഗ്രിക്കാരൻ ജീബിഷിനോട്
ആന്റി ഭയങ്കര അടുപ്പം കാണിച്ചു. പിറ്റെ
വർഷം മുത്തശ്ശൻ മരിച്ചപ്പോൾ കുറച്ച്
അടുത്ത് പെരുമാറി ആന്റി വീണ്ടും
എന്നോട് കമ്പിനിയായി വന്നു…..
“ആന്റിയെന്താ.. പഴയ സ്നേഹം ഒന്നും
ഇല്ലല്ലോ.. “എന്നൊക്കെ പറഞ്ഞ് ഞാൻ
കാര്യങ്ങൾക്ക് പലതും അമ്മ പറഞ്ഞ
പോലെ സഹായിച്ചു കൂടെ നിന്നപ്പോൾ
ആന്റി വീണ്ടും ചെറുതായി അടുപ്പമായി.
“നിനക്ക് വല്യാന്റിയോടല്ലേ.. ഇഷ്ടം” എന്ന്
ആന്റി ഗൗരവത്തിൽ പറഞ്ഞപ്പോഴാണ്
കുഞ്ഞാന്റിയുടെ ഉള്ളിലിരുപ്പ് അമ്മ
പറഞ്ഞ പഴയ കാര്യങ്ങൾ എനിക്ക്
മനസിലായത്.! വലിയ കുട്ടി ആയത് കൊണ്ട് അതൊക്കെ മനസിലാക്കി ഞാൻ
അമ്മ പറഞ്ഞത് പോലെ സൂക്ഷിച്ച്
പെരുമാറാൻ തുടങ്ങി… അതുകൊണ്ട്
ഉള്ളിന്റെ ഉള്ളിൽ ഒരു പേടിയോടെയാണ്
കുഞ്ഞാന്റിയെ എപ്പോഴും കണ്ടത്…..