” അപ്പൊ അച്ഛനും അറിയാരുന്നു അല്ലെ അമ്മേടെ ജോലി ഇതാന്ന്….. ഒന്ന് പറയാമയിരുന്നു .. സൌന്ദര്യോം ജോലീയുടെ സ്വഭാവോം വെച്ചാണോ ഞങ്ങള്‍ അച്ഛനമ്മമാരെ സ്നേഹിക്കുന്നെ … എന്നാലും അമ്മെ ..ഇങ്ങനെ ഞങ്ങളെ കണ്ടല്ലോ ”
മായയും വിനുവും ദേവകിയുടെ കയ്യില്‍ പിടിച്ചു
“”ലക്ഷ്മി … കണ്ടോ നീയെന്‍റെ മക്കളെ …” കണ്ടു നിന്ന ലക്ഷ്മിയുടെ കണ്ണില്‍ നിന്ന് ഒരിറ്റു കണ്ണീര്‍ നിലത്തേക്ക് വീണു .. കൂടെകിടക്കുന്ന കരിയിലയുടെ കൂടെ അതിനെ ചൂല് കൊണ്ട് തൂത്തു വാരി ലക്ഷ്മി നടന്നപ്പോള്‍ ദേവകി മക്കളുടെ സ്നേഹചൂടില്‍ ഉരുകുകയായിരുന്നു