” മോനെ ..ഞാനിപ്പോ അടിച്ചതെ ഉള്ളൂ … ഇനീം കീറിയിടല്ലേ..അതിങ്ങു ഇട്ടെരെ” അവരാ ട്രോളി മുന്നിലേക്ക് നീക്കി
” ഓഹോ ..നിനക്ക് പിടിച്ചില്ല അല്ലെ … നിന്നെയൊക്കെ പിന്നെന്തിനാ പണിക്ക് വെച്ചിരിക്കുന്നെ … ചുമ്മാ ശമ്പളം കിട്ടണോ … ഞങ്ങടെ നികുതി പണമാ നിനക്കൊക്കെ ശമ്പളം തരുന്നേ .. മേലനങ്ങാതെ …”
” എന്താടാ …ജിഷ്ണു …?” വറുത്ത കപ്പലണ്ടി വാങ്ങി കൊണ്ട് വന്ന മുഹമ്മദ് ചോദിച്ചു.
” അല്ല ഇവക്കൊക്കെ അഹങ്കാരം ..വേസ്റ്റ് ഇടരുതെന്നു പറയാന്‍ ഇവളാരാ”
മുഹമ്മദിന്‍റെ പുറകെ കയറി വന്ന വിനു തൂപ്പുകാരിയെ കണ്ടു ഞെട്ടി .
” അമ്മ …അമ്മയെന്താ ..ഇവിടെ ?”
മകനെ കണ്ടു മുഖം വിളറിയ ദേവകി ട്രോളിയും കൊണ്ട് തിരിഞ്ഞു നോക്കാതെ വേഗത്തില്‍ നടന്നകന്നു …
എന്താ ദേവൂ മുഖം വല്ലാതെയിരിക്കുന്നെ?’ പാര്‍ക്കിനു മുന്നിലെ തെരുവ് തൂത്ത് കൊണ്ടിരുന്ന ലക്ഷ്മി സഹപ്രവര്‍ത്തകയോട് ചോദിച്ചു
‘ ഒന്നൂല്ല … മോനെ കണ്ടു … മക്കള്‍ക്ക് പ്രായപൂര്‍ത്തിയായല്ലോ എന്ന് കരുതിയാ , ഇതേ വരെ നാട്ടിലേക്ക് മാറ്റത്തിനു പോലും നോക്കാത്തെ .. മുന്‍സിപ്പാലിറ്റി ആയ സ്ഥിതിക്ക് വേണേല്‍ അങ്ങോട്ട് മാറ്റത്തിനു നോക്കാമെന്ന് പലരും പറഞ്ഞതാ “
അഴുക്കു പുരണ്ട സാരികവറില്‍ നിന്ന് കുപ്പി വെള്ളം എടുത്തു നീട്ടിയപ്പോള്‍ ദേവകി അത് വാങ്ങി മുഖത്തേക്കോഴിച്ചു…
‘ മക്കള്‍ക്കൊക്കെ നാണക്കേടായി അല്ലെ ദേവൂ … ഞാന്‍ ഇപ്പൊ ആങ്ങളെടെ കൂടെയാ താമസം .. ചപ്പും ചവറും തൂത്ത് പെറുക്കി കൂട്ടി വെച്ച് സമ്പാദിച്ചു മക്കളെ വളര്‍ത്തി വലുതാക്കിയപ്പോള്‍ ഇപ്പോളവര്‍ക്ക്…”