” ഇവിടെ ആണേല്‍ അല്ലെ പ്രശ്നമുള്ളൂ … നമുക്ക് മെട്രോ സിറ്റി പിടിച്ചെക്കാം .. കുഴപ്പമില്ലല്ലോ “
വിനു ബുള്ളറ്റ് സ്റ്റാര്‍ട്ടാക്കി , മുഹമ്മദ് കൂട്ടുകാരെ മൊബൈലില്‍ വിളിച്ചു കോളെജിലേക്ക് വരണ്ടായെന്നു നിര്‍ദ്ദേശം നല്‍കി …
അവര്‍ സിറ്റിയില്‍ എത്തിയപ്പോള്‍ മറ്റു രണ്ടു പേരും അവിടെ എത്തിയിരുന്നു. നാലു പേര്‍ തമ്മില്‍ രഹസ്യങ്ങളില്ല .. അവര്‍ക്കുള്ളില്‍ നിന്ന് യാതൊന്നും പുറത്തു പോകുകയുമില്ല … മുഹമ്മദ് ഇടക്കൊക്കെ ബിയര്‍ അടിക്കും .. ആരും അറിയാതിരിക്കാന്‍ ആണ് ഇവിടെ എത്തുക ..
” അളിയാ … ഒരു മൂന്നിന് ഓരോ ബിയറും കൂടി വിട്ടിട്ടു നാലിന് പോയാല്‍ മണോം വരില്ല .. “
” എങ്കിലത് വരെ പാര്‍ക്കിലെങ്ങാനും പോയിരിക്കാം .. ‘
‘ എടാ .എടാ … ഈ ഉച്ചക്ക് ആരും അവിടെ കാണില്ല , നിനക്ക് വായി നോക്കാന്‍ “
” ഒന്ന് പോടാ … “
പാര്‍ക്കിലെ നടപ്പാതയുടെ സൈഡിലെ ചാര് ബെഞ്ചില്‍ വെടിയും പറഞ്ഞിരിക്കുമ്പോഴാണ് ഒരു ലോട്ടറികാരന്‍ വന്നത്
” ചേട്ടാ … ഒരു സെറ്റ് നോക്കാനുണ്ട് …”
‘ നിനക്ക് വേറെ പണിയൊന്നും ഇല്ലെടെ ജിഷ്ണു ചുമ്മാ ലോട്ടറി എടുക്കാന്‍ ?’
” നിന്‍റെ വാപ്പാക്ക് പണോം അധികാരോം ഉണ്ടെന്ന് വെച്ച് …ഹ്മം … ഇതിനുമോന്നുമില്ല …നാശം ‘
ലോട്ടറിക്കാരന്‍ നടന്നകന്നതും ജിഷ്ണു കയ്യിലിരുന്ന ലോട്ടറികള്‍ കുനുകുനാന്ന് കീറി മുകളിലേക്കെറിഞ്ഞു.. അവ ആകാശത്തില്‍ പാറി പറന്നു ടൈല്‍സ് പാകിയ നടപ്പാതയില്‍ പൂക്കളം തീര്‍ത്തു .
ഒരു വശം മുതല്‍ അടിച്ചു നീങ്ങിയ തൂപ്പുകാരി വേസ്റ്റ് നിറക്കുന്ന ട്രോളിയും ചൂലും കൊണ്ട് തിരികെ വന്നപ്പോള്‍ കണ്ടത് ലോട്ടറി വീണ്ടും കീറുന്ന ജിഷ്ണുവിനെയാണ്