,, അപ്പോൾ ഡോക്ടർ ഇനി ഒരിക്കലും ശരിയാവില്ലേ.
മനു ആയിരുന്നു അത് ചോദിച്ചത്.
,, അങ്ങനെ പറയാൻ പറ്റില്ല. ചാൻസ് കുറവാണ്. എന്നാലും പ്രതീക്ഷ കുറക്കണ്ട. മരുന്നൊക്കെ കൊടുത്തു നോക്ക് നിങ്ങൾക്ക് ഭാഗ്യം ഉണ്ടെങ്കിൽ എല്ലാം ശരിയാവും.
കരഞ്ഞുകൊണ്ട് മേരി വെളിയിലേക്ക് പോയി. ജോർജിന്റെ അരികിൽ ഇരുന്നു. ഒരു മാസത്തോളം ഉള്ള ആശുപത്രി വസംകഴിഞ്ഞു ഇന്ന് ജോർജ് ഡിസ്ചാർജ് ആയി.
ഓട്ടോ ഇറങ്ങി ജോർജിനെ കോരി എടുത്തു മനു നടന്നു. പിറകിലായി മേരിയും വിനുവും.
വാതിൽ തുറന്ന് അകത്തേക്ക് കയറി മനു ജോർജിനെയും കൊണ്ട് അവരുടെ ബെഡ്റൂമിലേക്ക് നടന്നു.
എന്നെ ആ റൂമിൽ കിടത്തിയാൽ മതി. കാറ്റും വെളിച്ചവും കിട്ടുന്ന റൂമിലേക്ക് ചൂണ്ടി അയാൾ പറഞ്ഞു.
മേരി ജോർജിന്റെ മുഖത്തേക്ക് നോക്കി.
,, അതേ മേരി. ഇവിടെ ആകുമ്പോൾ കാറ്റും വെളിച്ചവും ഉണ്ട്. പിന്നെ പുറത്തെ കാഴ്ച്ച കാണാനും പറ്റും.
,, അത് വേണ്ട ജോർജ്
,, എനിക്ക് അറിയാം . എന്തെങ്കിലും ആവശ്യം വന്നാൽ അല്ലെ. ഈ ചുമറിനപ്പുറം നീ ഇല്ലേ.
,, എന്നാലും.
,, ഒരു എന്നാലും ഇല്ല.
ആ ചെറിയ റൂമിലെ ചെറിയ കട്ടിലിൽ ജോർജ് കിടന്നു. പുറത്തെ കാഴ്ചകൾ നോക്കി.തന്റെ അഭാവത്തിൽ മനു ജോർജിന്റെ ലോറി എടുത്തു ഒരു കുറവും വരുത്താതെ അവരെ നോക്കി. മേരിക്ക് അവനോട് ഉണ്ടായ ദേഷ്യം ഒക്കെ പോയി.
ജോര്ജിനെപോലെ മേരി അവനു രാവിലെ ഭക്ഷണം ഉണ്ടാക്കി കൊടുത്തു വിട്ടു. അവന്റെ സ്നേഹവും കരുതലും ഒരു കുറവും ഇല്ലാതെ ആ കുടുംബം മുന്നോട്ട് പോയി.
മേരിക്ക് അവന്റെ പ്രവർത്തികൾ അവനോട് കൂടുതൽ അടുപ്പിച്ചു. ഇപ്പോൾ പഴയപോലെ അവൾ അവനോട് ചൂടാവറില്ല. പക്ഷെ നിങ്ങൾ കരുതും പോലെ കാമം കേറിയ സ്നേഹം ഒന്നും അല്ല കേട്ടോ. പച്ചയായ സ്നേഹം ഒരു മകനോട് തോന്നും പോലെ ഉള്ള സ്നേഹം 7 വയസ്സിന്റെ വ്യെത്യാസവും മാത്രേ ഉള്ളുവെങ്കിലും അവൾക്ക് തന്റെ മകനോടെന്നുള്ള വാത്സല്യം അവനോട് ഉണ്ടായി.
അവന്റെ ഭാഗത്ത് നിന്നും ഇത്രയും വർഷമായിട്ടും മോശമായി ഒന്നും ഉണ്ടായില്ല. ഒരു ദിവസം ജോലി കഴിഞ്ഞു വരുമ്പോൾ ജോർജിന് ഒരു വീൽചെയർ ആയിട്ട് അവൻ വന്നു. അത് മേരിയെ കൂടുതൽ സന്തോഷിപ്പിച്ചു. ഒഴിവു ദിവസങ്ങളിൽ അവൻ ജോർജിനെ അതിൽ ഇരുത്തി പാടത്തും പറമ്പിലും ഒക്കെ നടന്നു.