,, പക്ഷെ ഞാൻ ഇവനെ ഇവിടെ കണ്ടിട്ടുണ്ട്.
,, അവൻ ഇവിടെ എത്തിയിട്ട് 2,3 മാസം ആയി പള്ളിയിൽ വച്ച് ഞങ്ങളെ കാണാറുണ്ട് . പക്ഷെ ഇങ്ങനെ ഒരു കാര്യം അവൻ അറിഞ്ഞത് കഴിഞ്ഞ ദിവസം ആണത്രേ.
,, ഉം.
,, മനു അകത്തേക്ക് വാ.ഇത് നിന്റെ മാമി ആണ് മേരി. അവൻ ഞങ്ങളുടെ മോൻ ആണ്.
ജോർജ് അവരെ പരിചയപ്പെടുത്തി. പുറമെ നിന്നും ആരുമായി കൂട്ടു കൂടാത്ത അവരുടെ മകൻ വിനുകുട്ടൻ കുറച്ചു സമായങ്ങൾക്കകം തന്നെ അവനുമായി അടുത്തത് മേരിയും ജോര്ജും അത്ഭുതത്തോട് കൂടെ നോക്കി കണ്ടു.
,, മനു നീ ആ റൂം എടുത്തോ. വാതിൽ ഇല്ല. ഒരു കർട്ടൻ ഉണ്ട്. പിന്നെ ബാത്റൂമിനു പുറത്തേക്ക് പോകണം.
,, അത് കുഴപ്പം ഇല്ല മാമാ. അനാഥാലയത്തിൽ നിന്നും ഇറങ്ങിയ ശേഷം കണ്ട കട തിണ്ണയും മറ്റും ആയിരുന്നു എന്റെ കിടപ്പറ.
അതും പറഞ്ഞു അവൻ കണ്ണുകൾ തുടച്ചു.
,, അയ്യേ 18 വയസായ ചെക്കൻ ആണോ . ഇനി ഞങ്ങൾ ഇല്ലേ ഇത് നിന്റെ സ്വന്തം വീടായി കണ്ടോ.
മേരി പെട്ടന്ന് അടുക്കളയിലേക്ക് കയറി പോയി. കുറച്ചു കഴിഞ്ഞു ജോർജ് കൊണ്ടു വന്ന കേക്ക് മുറിച്ചു മേരിയുടെ ഇരുപത്തിയഞ്ചാം പിറന്നാൾ ആഘോഷിച്ചു. അവർ 3 പേരും ഭക്ഷണം കഴിച്ചു. മേരി മനുവിനോട് കൂടുതൽ ഒന്നും സംസാരിച്ചില്ല.
ഭക്ഷണം കഴിച്ചു മോന്റെ കൂടെ കിടക്കുകയായിരുന്ന ജോർജിന്റെ അടുത്തേക്ക് അടുക്കള പണിയും കഴിഞ്ഞു മുടി വരികെട്ടികൊണ്ടു മേരി കടന്നു വന്നു.വാതിൽ അടച്ചു കുറ്റി ഇട്ട് ജോർജിന്റെ അടുത്തേക്ക് നടന്നു.
,, ഇതെന്താ മോനെ ചുമരിൽ സൈഡിൽ കിടത്തിയെക്കുന്നത്.
,, അയ്യോ പണിമുടക്ക് ആയോ
,, അവിടെ പണിമുടക്ക് ആയില്ല പക്ഷെ ഞാൻ പണി തരുന്നില്ല.
,, അതെന്താ
,, നിങ്ങൾ എന്തിനാ ആ കൊച്ചിനെ ഇങ്ങോട്ട് കൂട്ടി വന്നത്.
,, പിന്നെ അവനെ ഇവിടെ അല്ലെ കൊണ്ട് വരേണ്ടത്. അവന്റെ കൂടെ വീടല്ലേ.
,, എന്നാലും വേറെ എവിടെ എങ്കിലും നിർത്തിയാൽ മതിയായിരുന്നു.
,, നീ എന്താ പറയുന്നത്. നാട്ടുകാർ അറിഞ്ഞാൽ എന്ത് പറയും.
,, നമ്മുടെ സ്വകാര്യ ജീവിതത്തിൽ ഒരാൾ വരുന്നത് എനിക്ക് ഇഷ്ടം അല്ല.
,, എന്റെ മേരി അവൻ ആ റൂമിൽ ഒരു മൂലയിൽ കിടന്നോളും. പിന്നെ കഴിക്കാൻ വല്ലതും കൊടുത്താൽ മതി. എനിക്ക് ഒരു കൂട്ടും ആവും വെറുതെ പൈസ കൊടുത്തു ഒരാളെ കൂട്ടണ്ടല്ലോ. പതിയെ ഡ്രൈവിംഗ് കൂടെ പഠിപ്പിച്ചാൽ എന്റെ പണി പകുതി കുറയും.
,, എന്തെങ്കിലും ചെയ്യ്.