ആ വിളി കേട്ട് നോക്കുമ്പോൾ. താടിയും മുടിയും ഒക്കെ വളർത്തി വീൽ ചെയറിൽ ഒരാൾ. അവൾ ശ്രദ്ധിച്ചു നോക്കി അതേ മനു.
,, മനു നീ
,, മേരി എന്താ ഇവിടെ
,, നീ എന്താ ഇവിടെ , നിന്റെ ഭാര്യ ഇവിടെ
,, ഭാര്യയോ
,, നീ ത്രേസ്യ ചേച്ചിയുടെ മകളുമായി ഒളിച്ചോടി പോയിട്ട്.
,, മേരി എന്താ പറയുന്നത് ഞാൻ പോകാനോ
,, പിന്നെ.
,, അവളുമായി ഞാൻ വന്നത് ശരിയാ. പക്ഷെ അത് എബിക്ക് വേണ്ടി ആണ് അവർ തമ്മിൽ ഒരുപാട് നാളായി ഇഷ്ടത്തിൽ ആയിരുന്നു.
,, പിന്ന നീ തിരിച്ചു വന്നില്ലല്ലോ
,, അവരെ ചെന്നാക്കി മടങ്ങും വഴി ആണ് ലോറി കൊക്കയിൽ മറിഞ്ഞു . ഒരു മാസം ഞാൻ ബോധം ഇല്ലാതെ ആശുപത്ർറിയിൽ ആയിരുന്നു. പിന്നെ ഇവിടത്തെ അച്ഛൻ എന്നെ ഇവിടേക്ക് കൊണ്ടു വന്നു.
അത് കേട്ട മേരി പുറകിലെ ചുവരിൽ തല ചായ്ച്ചു നിന്നു. എന്തുപരായണം എന്നു അറിയാതെ.
,, ഇനി ഒരിക്കലും കാണും എന്നു വിചാരിച്ചില്ല. എല്ലാം ഞാൻ ചെയ്ത പാപങ്ങളുടെ ഫലം ആണ്.
,, പാപങ്ങളോ
,, അതേ ഞാൻ നിങ്ങളെ ഒക്കെ ചതിക്കുക ആയിരുന്നു. മേരിയെ സ്നേഹിച്ചത് ഒഴികെ.
,, നീ എന്താണ് പറയുന്നത്.
,, ഞാൻ മാമന്റെ പെങ്ങളുടെ മോൻ ഒന്നും അല്ല.
,, പിന്നെ.
,, അനാഥാലയത്തിൽ വളർന്ന ഒരു പയ്യൻ. 15ആം വയസിൽ അവിടെ നിന്നും ചാടിയ ഞാൻ പിന്നീട് എന്തൊക്കെയോ ജോലികൾ ചെയ്തു ജീവിച്ചു. 18ആം വയസിൽ നിങ്ങളുടെ നാട്ടിൽ എത്തി. അവിടെ പള്ളിയിൽ കുഞ്ഞിന്റെ കയ്യും പിടിച്ചു വന്ന നിങ്ങളെ ഞാൻ ശ്രദ്ധിച്ചു. പിന്നീട് നിങ്ങളെ കാണാൻ വേണ്ടി മാത്രം പള്ളിയിൽ വന്നു. വീടിന്റെ പരിസരങ്ങളിൽ വന്നു.
അന്ന് നിങ്ങൾ പറഞ്ഞില്ലേ എവിടോ കണ്ടു എന്നു.
,, ആ
,, അത് പള്ളിയിൽ വച്ചായിരുന്നു. പിന്നീട് നാട്ടിൽ നിന്നും നിങ്ങളെയും മമാനേയും പറ്റി അന്വേഷിച്ചു അപ്പോഴാണ് പെങ്ങളുടെ കഥ എവിടോ കേട്ടത് അതും പറഞ്ഞു ഞാൻ നിങ്ങളുടെ വീട്ടിൽ കയറി.
ഈ ശരീരം സ്വന്തമാക്കാൻ ഉള്ള ആർത്തി അല്ലായിരുന്നു. ഒരാളുടെ ഭാര്യ ആണെന്ന് അറിഞ്ഞിട്ടും തോന്നിയ പ്രേമം. നിങ്ങൾ എനിക്ക് കീഴടങ്ങും വരെ ഞാൻ ക്ഷമിച്ചു. സ്നേഹം നടിച്ചു നിന്നു. നിങ്ങളെ ദിവസവും കണല്ലോ എന്നു ഓർത്തു.
വർഷങ്ങൾ കഴിഞ്ഞിട്ടും നിങ്ങളിൽ ഒരു മാറ്റവും ഉണ്ടായില്ല. എന്നെ എങ്ങനെ എങ്കിലും ഇഷ്ടപ്പെടുത്താൻ ഞാൻ ആഗ്രഹിച്ചു.
,, മനു. നീ എന്നെ ഞാൻ നിന്നെ തെറ്റുധരിച്ചു പോയല്ലോടാ
,, ഞാൻ പാപി ആണ് മേരി. കൊടും പാപി.