അങ്ങനെ എന്റെ ഇരുപതാമത്തെ വയസിൽ ആ മുപ്പതുകരനുമായുള്ള ജീവിതം ഞാൻ ആരംഭിചു. വളരെ സന്തോഷത്തോടെ പോയ നമ്മുടെ ജീവിതത്തിൽ ഒരു വർഷം ആവുന്നതിനു മുന്നേ നമ്മുടെ മോൻ പിറന്നു.
നമ്മുടെ ജീവിതം കണ്ട് എല്ലാവരും അസൂയപ്പെട്ടു. എന്തിനു ദൈവം വരെ അസൂയപ്പെട്ടു കാണും. അത്രയും നല്ല സ്നേഹത്തോട് കൂടെ ഞങ്ങൾ കഴിഞ്ഞു. അതിനിടയിൽ മോന്റെ ചില അസ്വസ്ഥതകൾ കണ്ട് മൂന്നാം വയസിൽ ടെസ്റ്റ് ചെയ്തപ്പോൾ ആണ് അവന്റെ ബുദ്ധിവളർച്ച കാര്യം ഞങ്ങൾ അറിഞ്ഞത്.
അവിടെ ആയിരുന്നു ഞങ്ങളുടെ ജീവിതത്തിൽ ആദ്യ സങ്കടം കടന്നു വന്നത്. കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ ഞങ്ങൾ അതൊക്കെ മറന്ന് വീണ്ടും സന്തോഷത്തിലേക്ക് കടന്നു.
( ഇനി കുമ്പസാരം പോലെ പറയുന്നില്ല ഉൾക്കൊണ്ട് വായിക്കുമല്ലോ)
തങ്ങളുടെ കൂപ്പിലെ പണിക്കരൻ ആയിരുന്നതുകൊണ്ടു ആദ്യം മുതലേ വിളിച്ചു ശീലിച്ചത് കൊണ്ടും മേരി ജോർജിനെ പേര് തന്നെ ആയിരുന്നു വിളിച്ചിരുന്നത്.
അന്ന് രാവിലെ
,, ജോർജ് ഇത് എങ്ങോട്ടാ
,, എടീ ഒരു ചെറിയ പണി ഉണ്ട് അത് കഴിഞ്ഞു വൈകുന്നേരത്തിന് മുൻപ് ഞാൻ ഇങ് എത്താം.
,, നിങ്ങൾ അല്ലെ പറഞ്ഞത് ഇന്നമുഴുവൻ കൂടെ കാണും എന്ന്
,, എന്ത് ചെയ്യാനാ നിന്റെ ബർത്ത് ഡേ ആയിട്ട് ഇന്ന് മുഴുവൻ നിന്റെകൂടെ ചിലവഴിക്കാൻ വിചാരിച്ചത് ആണ്.
,, ഞാൻ പിണക്കം ആണ്.
,, പിണങ്ങല്ലേ മോളെ. ഞാൻ പെട്ടെന്ന് വരാം എന്നിട്ട് എന്റെ മേരികൊച്ചിന്റെ 25 ആം പിറന്നാൾ നമുക്ക് അടിച്ചുപൊളിക്കാം.
അവളെ നെഞ്ചോട് ചേർത്ത് ആ നെറ്റിയിൽ ഒരു ഉമ്മം കൊടുത്തു ജോർജ് നടന്നു. വീടിന്റെ മുന്നിൽ 300 മീറ്റർ നീളത്തിൽ ഉള്ള പടവരമ്പിലൂടെ അയാൾ നടന്ന് ലോറിയിലേക്ക് കയറുന്നത് അവൾ നോക്കി നിന്നു.
വൈകുന്നേരം ഒരു വലിയ സഞ്ചിയും കേക്ക് ഉം ആയി അയാൾ കടന്നു വന്നു. അവൾക്ക് നേരെ ഒരു പാട്ടുസാരിയുടെ കവർ നീട്ടി. സന്തോഷം കൊണ്ട് മേരി അയാളെ കെട്ടിപിടിച്ചു ആ കവിളിൽ ഒരു മുത്തം കൊടുത്തു. അപ്പോഴാണ് വീടിന്റെ മുറ്റത്തു നിൽക്കുന്ന ആളെ മേരി ശ്രദ്ധിച്ചത്.
,, ജോർജ് ഇത് ആരാ.
,, ഓഹ് ഞാൻ അത് മറന്നു. ഇത് മാനുകൂട്ടൻ
,, മനസിലായില്ല.
,, ഞാൻ പറഞ്ഞിരുന്നില്ലേ എനിക്ക് ആകെ ഉണ്ടായിരുന്ന ഒരു ചേച്ചിയെ പറ്റി.
മേരി ജോർജ് മുൻപ് പറഞ്ഞ കാര്യം ഓർത്തു. ജോർജിന് ആകെ ഉണ്ടായിരുന്നത് ഭർത്താവ് മരിച്ചുപോയ ഒരു ചേച്ചിയും മകനും ആയിരുന്നു. 5 വയസായ തന്റെ മകനുമായി വേളങ്കണ്ണിക്ക് പോയ അവർ തിരിച്ചു വന്നില്ല.
,, ചേച്ചിയുടെ മോൻ ആണ് ഇത്. അന്ന് അവിടെ വച്ചു ഒരു അപകടത്തിൽ ചേച്ചി പോയി. ഇവനെ അവർ അവിടെ അനാഥാലയത്തിൽ വളർത്തി. 12 വർഷം അവൻ അവിടെ ആയിരുന്നു.