അതിന്റെ ഷോക്കിൽ തളർന്നു വീണ വല്യപ്പച്ചൻ 3 വർഷം മുൻപ് മരിച്ചു. ബാക്കിയുള്ള ആൾക്കാർ എന്റെ പപ്പയും മമ്മിയും അടക്കം എല്ലാവരും വിദേശത്തു സെറ്റ് ആയി. ആരും തിരിഞ്ഞു നോക്കാനില്ലാതെ ആ വലിയ വീട് ഇപ്പോൾ ക്ഷയിച്ചു കൊണ്ടിരിക്കുന്നു.
,, അച്ഛൻ പോകാരില്ലേ
,, ഞാൻ മാസത്തിൽ ഒന്നോ രണ്ടോ തവണ പോകും. അവിടേക്ക് ഞാൻ സ്ഥലം മാറ്റം ശ്രമിക്കുന്നുണ്ട്.
,, അതാ നല്ലത് എങ്കിൽ അവിടെ തമാസിക്കാമല്ലോ
,, അതാ മേരി ഞാൻ പറഞ്ഞു വന്നത്. മേരിക്ക് സമ്മതം ആണെങ്കിൽ ആ വീട് നോക്കി മേരിക്ക് അവിടെ താമസിക്കാൻ പറ്റുമോ.
,, അച്ഛൻ എന്താ പറയുന്നത്
,, എന്റെ ഇളയയെ മനസിൽ ഓർത്ത ഞാൻ പറയുന്നത്. ഇവിടെ മേരിക്ക് ഈ പിഴച്ചവൾ എന്ന പേര് ഒരിക്കലും പോകില്ല. കുറെ ദൂരം ഉള്ളത് കൊണ്ട് അവിടെ മേരിയെ ആരും തിരിച്ചറിയില്ല.
,, അതൊന്നും വേണ്ട അച്ചോ
,, മേരിയുടെ ഇഷ്ടം . മേരിക്ക് തീരുമാനിക്കാം. പ്രസവം കയ്യുന്ന വരെ സമയം ഉണ്ട്. താൽപ്പര്യം ഉണ്ടെങ്കിൽ മേടയിലേക്ക് വന്ന് അറിയിച്ചാൽ മതി.
,, ശരി അച്ചോ.
അച്ഛൻ അതും പറഞ്ഞു ഇറങ്ങി പോകുമ്പോൾ. മേരി ആകെ അസായാകുഴപ്പത്തിൽ ആയിരുന്നു. ഇവിടെ നിന്നാൽ പിഴച്ചവൾ എന്ന പേരും പേറി മരണം വരെ ജീവിക്കേണ്ടി വരും. അതിലും നല്ലത് അച്ഛൻ പറഞ്ഞത് പോലെ ആ വീട് നോക്കി അവിടെ ജീവിക്കുന്നത് ആണ്.
അവൾ അച്ഛന്റെ പിറകെ ആ വരമ്പിലൂടെ അച്ഛനെ വിളിച്ചു കൊണ്ട് നടന്നു.
,, എന്താ മേരി.
,, എനിക്ക് സമ്മതമാണ്.
,, നീ പേടിക്കണ്ട മേരി നിനക്ക് ജീവിക്കാൻ ഉള്ളത് അവിടെയുള്ള പറമ്പിൽ ഉണ്ട്. കുറെ ദൂരം ഉള്ളത് കൊണ്ട് ഈ അവസ്ഥയിൽ നിന്നേം കൊണ്ട് അത്ര ദൂരം യാത്ര ചെയ്യാൻ പറ്റില്ല. അതുകൊണ്ട് നിന്റെ പ്രസവം കഴിഞ്ഞു നമുക്ക് പോകാം.
,, മതി അച്ചോ. അപ്പോൾ ഈ വീട്
,, അത് നിന്റെ ഇഷ്ടം വിൽക്കുകയോ എന്തോ എന്നാ വച്ചാൽ ചെയ്യാം.
,, ശരി അച്ചോ.
അങ്ങനെ ഒരു മാസം കഴിഞ്ഞു മേരി ഒരു സുന്ദരിയായ പെണ്കുഞ്ഞിന് ജന്മം നൽകി. വീട് വിൽക്കാൻ തീരുമാനിച്ച മേരി അതിന്റെ കാര്യങ്ങൾക്കായി 2 മാസം കൂടെ അവിടെ തമാസിക്കേണ്ടി വന്നു.
അങ്ങനെ മോശമല്ലാത്ത ഒരു വിലയ്ക്ക് വീട് വിറ്റു മേരി ഒരു ഞായറാഴ്ച്ച വൈകുന്നേരം അച്ഛന്റെ കൂടെ യാത്ര തിരിച്ചു. അച്ഛന്റെ ജീപ്പിൽ പുറത്തെ തണുത്ത കാറ്റടിച്ചു പോകുമ്പോൾമേരി വളരെ അധികം സന്തോഷത്തിൽ ആയിരുന്നു.
രാത്രി ഏകദേശം ഒരു 1 മണി ആകാരായപ്പോൾ ജീപ്പ് ഒരു വലിയ കെട്ടിടത്തിന്റെ മുന്നിൽ നിന്നു. മേരി അച്ഛന്റെ മുഖത്തേക്ക് നോക്കി.
,, ഇനിയും ഒരുപാട് പോകാൻ ഉണ്ട്. ഇത് ഞാൻ നടത്തുന്ന ഒരു അഗതി മന്ദിരം ആണ്. വയ്യാത്തവരും ആരുമില്ലാത്തവരും ഒക്കെ ആയി പതിരുപത്തഞ്ചുപേർ ഉണ്ട്. നമുക്ക് ഇന്നിവിടെ തങ്ങിയിട്ട് നാളെ രാവിലെ യാത്ര തിരിക്കാം.
,, ശരി അച്ചോ.