പിറ്റേ ദിവസം അച്ഛനെ പ്രതീക്ഷിച്ചു നിന്ന അവൾക്ക് നിരാശ ആയിരുന്നു ഫലം. അതിന്റെ പിറ്റേ ദിവസം അവളുടെ വീടിന്റെ പുറത്തു നിന്നും ആ ശബ്ദം കേട്ട് അവൾ പുറത്തേക്ക് ചെന്നു.
,, മേരി….
,, ആ അച്ഛനോ, ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ
,, ഇപ്പോഴും എപ്പോഴും സ്തുതി ആയിരിക്കട്ടെ
,, അച്ഛൻ കയറി ഇരിക്ക് ഞാൻ ചായ കൊണ്ട് വരാം.
,, ആയിക്കോട്ടെ.
വരാന്തയിലെ കസേരയിൽ ഇരുന്നുകൊണ്ട് അച്ഛൻ പറഞ്ഞു. കുറച്ചു കഴിഞ്ഞു മേരി ഒരു ഗ്ലാസ് ചായയുമായി വന്നു.
,, മോൻ എന്തിയെ
,, അവൻ അപ്പുറം ഉണ്ട് അച്ചോ
,, ഇപ്പോൾ എങ്ങനെയുണ്ട് മനസിൽ ഒരു സുഖം തോന്നുന്നില്ലേ
,, ഉണ്ട് അച്ചോ, പക്ഷെ
,, എനിക്കറിയാം മേരി. ഈ സമയം ഇങ്ങനെ ദുഃഖികരുത്.
,, അച്ഛൻ എന്താ പറയാൻ ഉണ്ടെന്ന് പറഞ്ഞത്.
,, മേരി നമ്മൾ വിചാരിക്കുന്ന പോലെ ആയിരിക്കില്ല നമ്മുടെ ജീവിതം. നിന്റെ കാര്യം തന്നെ നോക്ക്. ജീവന് തുല്യം സ്നേഹിച്ച ജോർജ്, അതിനേക്കാൾ നന്നായി നിനക്ക് വേറെ ആളെ സ്നേഹിക്കാൻ പറ്റി. ജോര്ജിനെക്കാൾ നന്നായി അവനും നിന്നെ സ്നേഹിച്ചു.
,, എന്നിട്ട് ഇപ്പോൾ എന്തായി. ഞാൻ വീണ്ടു ഒറ്റയ്ക്കായി.
,, നിനക്ക് തുണയായി നിന്നെ വിട്ടു പോകാത്ത ഒരാളെ നിനക്ക് കർത്താവ് തരും.
നിനക്ക് അറിയാമോ മേരി.. ഇതുപോലെ അപമാനം സഹിക്കാൻ വയ്യാതെ എന്റെ ഇളയ , അതായത് എന്റെ മമ്മയുടെ ഇളയ സഹോദരി 8 വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. അതുകൊണ്ട് ഇങ്ങനെ മനസ് വിഷമിപ്പിച്ചു നടക്കുന്ന ആൾക്കാരെ കാണുമ്പോൾ എനിക്ക് പേടി ആണ്.
,, എന്താണ് അച്ചോ സംഭവിച്ചത്.
,, ഞാൻ എന്നിൽ നിന്നും തുടങ്ങാം ഈ കാര്യങ്ങൾ നിനക്ക് ചിലപ്പോൾ മുന്നോട്ടുള്ള നല്ല ജീവിതത്തിനു പ്രയോജനപ്പെടും.
മേരി പറഞ്ഞപോലെ ഞാനും ഒരു വലിയ വീട്ടിലെ കുട്ടി ആയിട്ട് ആണ് വളർന്നത്. ആവശ്യത്തിനു പണം എല്ലാം ഉണ്ട്. എനിക്ക് ആദ്യമായി പ്രണയം തോന്നിയത് വീട്ടിലെ ആല്ബങ്ങൾക്കിടയിൽ നിന്നും കണ്ട ഒരു ഫോട്ടോയോട് ആയിരുന്നു. സുന്ദരിയായ ഒരു പെണ്കുട്ടി.
അത് ആരാണെന്നോ ഒന്നും എനിക്ക് അറിയാൻ ഉള്ള സാവകാശം കിട്ടുന്നതിന് മുന്നേ ഞാൻ സെമിനാരിയിൽ എത്തിയിരുന്നു. ഇന്നും എന്റെ മനസിൽ മായാതെ കിടക്കുന്നുണ്ട് ആ മുഖം.
വീട്ടുകാരുടെ നേർച്ച പ്രാർത്ഥന എന്നൊക്കെ പറഞ്ഞു സെമിനാരിയിലേക്ക് പറഞ്ഞു വിടുമ്പോൾ ആരും എന്നെപോലെ ഉള്ള ആൾക്കാരുടെ മനസ് ചോദിക്കാറില്ല.
എന്നിട്ടും ഞങ്ങൾ ഒക്കെ ജീവിക്കുന്നില്ലേ.
,, ഇളയക്ക് എന്താ സംഭവിച്ചത്.
,, ഡോക്ടർ പഠിത്തം കഴിഞ്ഞു വീട്ടിൽ തിരിച്ചെത്തിയ ഇളയ ഗർഭിണി ആയിരുന്നു. അഭിമാനിയായ വല്യപ്പച്ചന്റെയും നാട്ടുകാരുടെയും കുറ്റപ്പെടുത്താലും അപമാനവും കാരണം അവർ ഒരു കയറിൽ നിറവായറുമായി ജീവനൊടുക്കി.