മേരിക്കുട്ടിയും കൊച്ചുമോനും 1
Merikkuttiyum Kochumonum Part 1 | Author : Mr360
തുടക്കം മാത്രം…….🙏)
2018ലെ പ്രളയം എന്ന മഹാമാരിയിലേക്ക് നമ്മുടെ നാട് അടുത്തുകൊണ്ടിരിക്കുന്ന കാലഘട്ടം. കാലവർഷം തകൃതിയായി പെയ്ത് കേരളം മൊത്തം വെള്ളം വിഴുങ്ങി കൊണ്ടിരുന്ന സമയം…..!!!!
മലബാറിലെ ഒരു മലയോര ഉൾനാടൻ ഗ്രാമപ്രദേശം. കൂടുതലും കൃഷിയിൽ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ആളുകളാണ്. പണ്ട് ഇടുക്കിയിലും, കോട്ടയത്ത് നിന്നും എല്ലാം കുടിയേറി പാർത്ത ആളുകൾ. ഈ കാലഘട്ടത്തിലും വാഹനസൗകര്യങ്ങളും മറ്റും പരിമിതമാണ്. അവരുടെ ഇടയിൽ അത്യാവശ്യം സമ്പന്നമായി തന്നെ ജീവിക്കുന്ന ഒരു കുടുംബമാണ് ഞങ്ങളുടെ മാളിയേക്കൽ തറവാട്.
പത്തേക്കറോളം വരുന്ന റബ്ബറും തെങ്ങും കവുങ്ങും ഏലവും കാപ്പിയും തുടങ്ങി എല്ലാം ഉണ്ട്. അതിനു നടുവിലായി ഒരു കൊച്ചു മാളിക പഴയ രീതിയിലുള്ള മട്ടുപ്പാവും മച്ചു ഒക്കെയുള്ള വീട്. വീടിനോട് അല്പം അകലെയായി ഒരു കുളവും ഉണ്ട് . എന്റെ വല്യമ്മച്ചി അല്പം മൃഗസ്നേഹി കൂടി ആയതുകൊണ്ട് തന്നെ.
വീട്ടിൽ വളർത്തുന്ന പൂച്ച മുതൽ പശു വരെ ഒട്ടുമിക്ക മൃഗങ്ങളും അവിടെയുണ്ട്. വിലാസത്തിലും പേപ്പറിലും എല്ലാം ഗൃഹനാഥൻ എന്റെ വല്യപ്പച്ചൻ കുന്നേൽ അവറാച്ചൻ ആണെങ്കിലും, മേരിക്കുട്ടി എന്ന എന്റെ വല്യമ്മച്ചി വരയ്ക്കുന്ന വരയുടെ അപ്പുറം ഒന്ന് മുറിച്ചു കിടക്കാനുള്ള ധൈര്യം പോലും എന്റെ വല്യപ്പച്ചനോ അവരുടെ മക്കൾക്കോ ഇല്ല. ഈ കൊല്ലമാണ് വല്യപ്പച്ചൻ മരിച്ചത്.
പത്തു പതിനേഴ് വയസ്സുള്ള കാലത്ത് എന്റെ വല്യമ്മച്ചിയെയും കെട്ടി അതിൽനിന്ന് കിട്ടിയ വിഹിതം കൊണ്ട് മലബാറിലേക്ക് കുടിയേറിയ കുടുംബമാണ്. വല്യപ്പച്ചൻ ആയകാലത്തെല്ലാം കുടിച്ചു കൂത്താടി ഉള്ളതെല്ലാം നശിപ്പിച്ചു നടന്ന സമയത്ത് അമ്മച്ചിയായിരുന്നു കുടുംബം മുന്നോട്ടു കൊണ്ടുപോയി കൊണ്ടിരുന്നത്.