അഞ്ജലി നിയൊരു പ്രൊഫസറല്ലെ, ഇഷ്ടമല്ലാത്ത ഒരാളുടെ കൂടെ ജീവിക്കണമെന്ന് പറഞ്ഞ് വാശി കാണിക്കുന്നത് ന്യായമായ ആവിഷ്യമാണോ. അതൊക്കെ പോട്ടെ, ഇങ്ങനെ രണ്ട് പേരും കഷ്ടപ്പെട്ട് ജീവിക്കുന്നത്തിലും ഭേദം നമ്മുക്ക് നല്ലരീതിയിൽ ബന്ധം വേർപെടുത്തിയാൽ പോരെ.””
ഇല്ലാ പറ്റില്ല…”” ഒന്ന് പതറിയെങ്കിലും അഞ്ജലിയുടെ മറുപടി പെട്ടെന്നായിരുന്നു.
കല്യാണം കഴിഞ്ഞ ഉടനെ തന്നെ ഡിവോർസ് ആവുന്നതാണോ പ്രശ്നം. എങ്കില് താൻ പേടിക്കണ്ട ഞാൻ ഉടനെ തന്നെ തിരിച് പോകും. ആറ് മാസം കഴിഞ്ഞാൽ പേപ്പർസ്സ് ഒക്കെ റെഡിയാക്കി ഞാൻ വരും. അതുവരെ നീ എൻ്റെ ഭാര്യയായി ഇവിടെ താമസിച്ചോ ആരും ഒന്നും പറയില്ല. ഇതെന്നുമല്ലാതെ നിൻറെ വീട്ടിൽ എന്ത് കാരണം പറഞ്ഞു ബോധിപ്പികണമെന്നാണോ നിൻ്റെ പേടിയെങ്കി, എനിക് ഒരു അവിഹിത ബന്ധമുണ്ടന്നോ, ഞാൻ നിന്നെ ഉപദ്രവിച്ചുവെന്നോ, എങ്ങനെയുള്ള എന്ത് വേണമെങ്കിലും പറയാം..”” അല്ലാം ഒരു നിസ്സാര മട്ടിൽ ഞാൻ പറഞ്ഞുക്കഴിഞ്ഞതും, മുഖത്ത് ചറ പറ അടിയായിരുന്നു… ആദ്യത്തെ മൂണെന്നo കൊണ്ടു അപ്പോഴേക്കും അവളുടെ കൈ രണ്ടും ഞാൻ കൂട്ടി പിടിചു.. അവളുടെ ഭാരം മൊത്തം എൻ്റെ ദേഹത്തേക്ക് വലിച്ചിട്ടു, മർദ്ദവമുള്ള അവളൂടെ വയറും മാറും എൻ്റെ ദേഹത്തമർന്നു.
എന്താടി നിനക്ക് പ്രാന്തായോ!!!.. എന്നെ എന്തിനാ തല്ലുന്നത്.””
അതെ എനിക്ക് ഭ്രാന്ത് തന്നെയാണ്.. നിങ്ങളാനെൻ്റെ ഭ്രാന്ത് അത് ഞാൻ ആരിക്കും വിട്ട് കൊടുക്കില്ല, എൻ്റെ കഴുത്തിൽ താലി കെട്ടിയ ഒരു പുരുഷനെയുണ്ടാവൂ അത് സൂരജേട്ടനാണ്.. മറ്റാർക്കും ഇനി ഞാൻ കഴുത്ത് നീട്ടി കൊടുക്കില്ല. ഇനിമേലാൽ ഇങ്ങനെയൊക്കെ എന്നോട് സംസാരിച്ചാൽ സത്യം പറയാലോ ഞാൻ നിങ്ങളെയും കൊല്ലും ഞാനും ചാവും…”” കണ്ണ് നിറച്ച് അതും പറഞ്ഞു എൻ്റെ നെഞ്ചിലേക്ക് അവള് വീണു.
എൻ്റെ ഷർട്ടിലൊക്കെ അവളുടെ കണ്ണുനീർ കൊണ്ട് കുതിർന്നു വന്നു. ഞാൻ ഒന്നും മിണ്ടാൻ നിന്നില്ല…. അവളൂടെ ഈ പെരുമാറ്റം എന്നെ വല്ലാത്ത സങ്കീർണാവസ്ഥയിൽ നിലം കൊള്ളിച്ചു. കവിളെക്കെ ചുട്ടു പൊള്ളുന്ന വേദനയായിരുന്നു… കുറച്ച് കഴിഞ്ഞപ്പോ അഞ്ജലി തല ഉയർത്തി എന്നെ നോക്കി.
വേദനിച്ചോ..”” എൻ്റെ മുഖത്ത് കൈ കൊണ്ട് തഴുകികൊണ്ടിരുന്നു…