എങ്കി ഞാൻ പോവില്ല… ഇന്നവിടെ തന്നെ കിടക്കും നോക്കിക്കോ..””
ആഹാ എത്രയ്ക്കായോ.. നിനക്ക് ഇന്നലെ കിട്ടിയതോന്നും പോരല്ലേ… കാണിച്ചു തരാടീ എരണംകെട്ടവളെ..””
മോനെ ഇന്നലത്തെ പോലെ എന്നെ ഉപദ്രവിക്കാനാണെങ്കിൽ ആ.. നാഭിയെ കുറിച്ച് ഓർക്കുന്നത് നല്ലതായിരിക്കും… “” ഈശ്വരാ അപ്പോ ഇവള് മനപൂർവ്വ തന്നെയാണെല്ലെ ചവിട്ടിയത്… ഇപ്പോഴും വേദന പോയിട്ടില്ല, ഇനിയും വെറുതേ വീണ്ടൂം പോയി പണി മേടികണ്ടല്ലോയെന്നോർത്ത് ഞാൻ ആ വാൾ മടക്കി പെട്ടിയിൽ വച്ചു.
എടീ ദുഷ്ടെ അപ്പൊ നീ…എന്നെ..””
ആ.. ഞാൻ മനപൂർവം തന്നെയാണ് ചവിട്ടിയത്… അതിന് എനിക്കൊരു സങ്കടവുമില്ല…”” ഒരു കൂസലുമില്ലാതെ അവളത് ഈസിയായി പറഞ്ഞു.. ആ ചവിട്ടാറ്റം ഒന്ന് മാറിയിരുന്നേൽ എൻ്റെ അണ്ടി അപ്പൂപ്പാ നിങ്ങളെ അവസ്ഥ….
എന്താ ആലോചിക്കുന്നത്.. ഞാൻ എന്തെ മറ്റേടത്ത് ചവിട്ടാത്തതെന്നാണോ… ഇന്നലെങ്കി നാളെ അത് കൊണ്ട് എനിക്കാണ് ഉപയോഗം… ഞാനായിട്ട് അത് നശിപ്പിക്കാൻ പാടില്ലലോ…”” ഞാൻ ചിന്തിച്ചതെല്ലാം പാച്ചക്ക് പറഞ്ഞപ്പോ … എനിക്കെന്തോ പോലെയായി.
ഇറങ്ങി പോടീ നാണോമാനവും ഇല്ലത്തേളെ…””..
എൻ്റെ ഭർത്താവിനോട് പറയാൻ ഞാൻ എന്തിന് നാണിക്കണo.. നിന്ന് വാചകമടിക്കാതെ വന്നു കിടക്കടാ ചെക്കാ”” ഇതെന്ത് ജന്തുവാ പടച്ചോനേ ഒരു ബഹുമാനം പോലുമില്ലാതെ എന്തൊക്കെയാ എന്നെ വിളിക്കുന്നത്…
അവസാനം രക്ഷയില്ലെന്നു മനസ്സിലായപ്പോൾ.. ഞാനും അവളുടെ കൂടെ കിടന്നു…. അവളുമായി ഒരു നിശ്ചിത അകലത്തിൽ തലയണ കൊണ്ട് ഒരു മതിൽ തന്നെ കെട്ടി പണിതു.
ദേ.. അടുത്ത് കിടക്കുന്നതിക്കെ കൊള്ളാം… ഈ അതിർത്തിക്കപ്പുറം കയ്യോ കാലോ വന്നാ എൻ്റെ വിധം മാറും. പറഞ്ഞില്ലെന്നു വേണ്ട.”” കക്ഷിക്ക് അതത്ര പിടിച്ചില്ലെന്ന് മുഖഭാവം കണ്ടിട്ടെനിക് മനസ്സിലായി…
വന്നാ എന്തേ എന്നെ ഉമ്മ വെക്കുമോ…””
എടി പോത്തെ നിനക്ക് വേറെരു ചിന്തയുമില്ലേ എപ്പോനോക്കിയാലും ഉമ്മ വേണമെന്നും പറഞ്ഞു നടക്കാൻ…”” എന്നെ കളിയാക്കികൊണ്ട് അവള് നന്നായി ചിരിച്ചക്കുന്നുണ്ടായിരുന്നു… ഈ വട്ട് കേസിനെക്കൊ എത്രക്കാലം സഹിക്കണമെൻ്റ ദൈവമേ….
ഏട്ടാ……ഏട്ടോയ്….”” ഒന്ന് കണ്ണടച്ചതും അവള് വീണ്ടും കൂവി.
എന്തിനാഡീ കുരിപ്പെ ഒച്ചവെക്കുന്നത് നിനക്ക് മെല്ലേ വിളിച്ചൂടെ എൻ്റെ ചെവിയൊന്നും അടിച്ച് പോയിട്ടില്ല..”” ഉറക്കം പകുതിക്ക് വച്ച് നിർത്തേണ്ടി വന്ന കോപ്പം എനിക്കുണ്ടായിരുന്നു..