നിന്നോടു മര്യാദയ്ക്ക് പോകാനാ പറഞ്ഞത്… ഹും വേഗം സ്ഥലം കാലിയാക്ക്..””
ഞാൻ പോവൂല്ല പോവൂല്ല പോവൂല്ല… ഞാൻ എൻ്റെ മുറിയിൽ എൻ്റെ ഭർത്താവിൻ്റെ കൂടെയാണ് കിടകേണ്ടത് അല്ലാതെ ഭർത്താവിൻ്റെ അമ്മയുടെകൂടെയല്ല …”” പുതപ്പ് മാറ്റി വാശിയോടെയാണ് അവൾ പറഞ്ഞത്..
ഒരു പർത്താവും പാര്യയും വന്നിരിക്കുന്നു.. അത് നീ മാത്രം തീരുമാനിച്ചാല്‍ മതിയോ. നിന്റെ കഴുത്തിൽ ഞാൻ താലി ചാർത്തിയെന്നെയുളളൂ മനസുകൊണ്ട് ഞാൻ നിന്നെ ഭാര്യയായി ഇതുവരെയും അംഗീകരിച്ചിട്ടില്ല. എന്നെ ശല്യം ചെയ്യാതെ ഈ മുറിവിട്ടിറങ്ങണം… “” ഞാൻ കാടുപ്പിടുത്തം പറഞ്ഞതും അവളെന്ന് മിണ്ടാതെയായി
ഓഹോ…എന്നെ ഇറക്കി വിടാനാണ് ഉദ്ദേശമെങ്കില്‍ ഞാനിപ്പോ ഒച്ച വെച്ച് ആളെക്കെട്ടും… അവര് വന്നാ ഏട്ടനെന്നെ വീണ്ടും തല്ലിയെന്ന് പറയും…”” ഇവള് ഞാൻ വിചാരിച്ചതിനോക്കാൾ തറയാണല്ലോ ഭഗവതീ.. ഇതിപ്പോ കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യായെന്നവസ്ഥയായല്ലോ.
അഞ്ജലി പ്ലീസ്.. താൻ ഇങ്ങനെ കണ്ണിൽ ചോരയില്ലാതെ പെരുമാറല്ലേ പ്ലീസ് എന്നെ ദേഷ്യം പിടിപ്പികതെ ഒന്ന് പോയ്ത്താ…”” ഞാൻ ദയനീയമായി അപേക്ഷിച്ചു..
ഹൊ എന്തൊരു വിനയം.. ഇന്നലെ എൻ്റെ കഴുത്ത് എത്ര നെന്തൂന്നു അറിയുമോ ഏട്ടന്… ഇപ്പൊഴും നീറ്റലുണ്ട്..”” കഴുത്ത് തടവിക്കൊണ്ട് എനിക്ക് കാട്ടിതന്നു..
അഞ്ജലി ഇന്നലെ ഞാൻ അല്പം റൂടായിരുന്നു.. സോറി… താനൊന്നും മനസ്സിൽ വെകണ്ട.. എം എക്‌ട്രീമിലി സോറി.””
സോറി കൊണ്ടൊന്നും കാര്യമില്ല മോനെ.””.. ഒരു കള്ള ചിരിയോടെ അവളിരുന്നു..
അഞ്ജലി നീ ചുമ്മാ കളിക്കല്ലേ… ഞാൻ സോറി പറഞ്ഞില്ലേ ഇനിയെങ്കിലും എന്നെ വെറുതെ വിട്ടൂടെ, എനിക് വല്ലാതെ ദേഷ്യം വരുന്നുണ്ട്ട്ടോ.””
ഓക്കേ. എന്നാ ഞാൻ പോകാം ബട്ട് ഒരു കണ്ടീഷൻ..”” ഹാവൂ സമാധാനം… എനിക്കെരാശ്വാസമായി.
എന്താണാവോ കണ്ടീഷൻ…”” ഇല്ലാത്ത ഫേസ് എക്സ്പ്രഷൻ ഉണ്ടാക്കി അവളോട് സ്നേഹത്തോടെ പെരുമാറി.
ഏട്ടൻ എന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ തരണം….”” മുഖത്ത് നാണം വാരി വിതറി… ഒരു അവിഞ്ഞ ചിരിയും തന്ന് എന്നെത്തന്നെ നോക്കി നിന്നു.
ആദ്യം ഞാനൊന്നു ഞെട്ടിയെങ്കിലും… അവള് പറയുന്നിടത്ത് തുള്ളാനെന്നും എന്നെക്കിട്ടിലായിരുന്നു. പുല്ലിൻ്റെ പൂതി… ഇപ്പൊ കിട്ടും നോക്കിയിരികത്തെയുള്ളൂ.
പറ്റില്ല. അഞ്ജലി പറ്റില്ല…”” ഞാൻ ഒട്ടും ആലോചിക്കാതെ പറഞു.