☁️ മേഘം പോലെ 2 ☁️
Mekham Pole Part 2 | Author : Zoro
[ Previous Part ] [ www.kkstories.com ]
മോളെ വതില് തുറന്നെ…. മോളെ അഞ്ജലി…”” അമ്മയും ഏടത്തിയും ബാക്കിയുള്ള കുടുംബാംഗങ്ങളും വാതിൽ തുടർച്ചയായി മുട്ടികൊണ്ടിരുന്നു…
എന്താ മോളെ എന്ത് പറ്റി…. അവനെവിടെ….?”” വാതിൽ തുറന്നയുടനെ അമ്മ അഞ്ജലിയോട് ചോദിച്ചു… അവള് കരഞ്ഞു കൊണ്ട് അമ്മയെ കെട്ടിപ്പിടിച്ചു…
(അല്പ സമയം മുൻപ്)
അഞ്ജലി പാലവിടെ വച്ചേക്ക്… എനിക് കുറച് കാര്യങ്ങൾ പറയാനുണ്ട്…”” വാതിൽ കുറ്റിയിട്ട ശേഷം ഞാൻ ബെഡിൽ ഇരുന്നു….. അവള് എന്നെ നോക്കി ചെറു ചിരിയോടെ പാൽ മേശയിൽ വച്ചതിനു ശേഷം എൻ്റെ അടുത്തിരുന്നു.
ചേട്ടൻ മദ്യാപിച്ചിട്ടുണ്ടല്ലെ…. ഇപ്പം ചേട്ടനെന്നും പറയണ്ട നമുക്ക് നാളെ രാവിലെ സംസാരിക്കാം“” എൻ്റെ അടുത്ത് നിന്നും വന്ന മദ്യത്തിൻ്റെ ഗന്ധം ഇഷ്ടപ്പെടാതെ അവള് എന്നെ മൂപ്പിച്ചു നോക്കി…
ശരിയാ ഞാൻ കുടിച്ചിട്ടുണ്ട്…… എന്നുക്കരുതി എനിക്ക് ബോധം പോയിട്ടെന്നുമില്ല. എനിക്കു പറയാനുള്ളത് നീ കെട്ടെ മതിയാവൂ”” അതുകൂടി കേട്ടപ്പോൾ അവളുടെ മുഖഭാവം ആകെ മാറി..
എനിക്ക് മദ്യപാനികളെ ഇഷ്ടമല്ല…. അവരോട് സംസാരിക്കാനും താല്പര്യമില്ല. മദ്യപിച്ച് പറയുന്നതെന്നും സ്വബോധത്തോടെയാവില്ല അത് കൊണ്ട് നമുക്ക് നാളെ എല്ലാം സംസാരിക്കാം. അതിനു മുന്നേ ഏട്ടൻ ഇനി കുടിക്കില്ലെന്ന് എന്നോട് സത്യം ചെയ്യണം എന്നാൽ മത്രമേ ഞാൻ സൂരജേട്ടൻ പറയുന്നത് കേള്‍ക്കൂ …. പ്ലീസ് എൻ്റെ തലയിൽ തൊട്ട്സത്യം ചെയ്യ് ഇനി കുടികില്ലെന്ന്”” എൻ്റെ കൈ എടുത്ത് അവളുടെ തലയിൽ വച്ച് എന്നെ ആകാംശപൂർവ്വം നോക്കി..
അങ്ങനെ വന്നു കേറിയുടനെ എന്നെ ഭരിക്കാമെന്ന് നി കരുതണ്ട….. നീ പറയുന്നത് പോലെ അനുസരിക്കാൻ എൻ്റെ പട്ടി നിൽകും. നിനക്ക് ഇഷ്ടമല്ലെങ്കി നീ എന്നെ ഇട്ടിട്ട് പോകണം അല്ലപിന്നെ… എൻ്റെ കാശിനു ഞാൻ കുടിക്കും അത് ചോദ്യം ചെയ്യാൻ നിക്കൊരു അധിക്കാരവുമില്ല…. “” എൻ്റെ കൈ പിൻവലിച്ചു കുറച് ദേഷ്യത്തോടെ അഞ്ജലിയോട് ഞാൻ ചീറി. അവളുടെ അഹങ്കാരം എനിക്കത്ര പിടിച്ചില്ല.