മീരയും രമേശന്റെ പുറകെ പതിവ്രതയായ ഭാര്യയെ പോലെ അവന്റെ പിന്നാലെ മുറിയിലേക്ക് പോയി…
അവൾ കട്ടിലിൽ അവന്റെ അരികിലായി കിടന്നു കൊണ്ട് ചോദിച്ചു എന്ത് പറ്റി വന്നപ്പോൾ മുതൽ മുഖം വല്ലാതെ ഇരിക്കുന്നു. അതു ചോദിക്കുമ്പോഴും അവളുടെ ഉള്ളിൽ ഭയമായിരുന്നു..
ഏയ് ഒന്നുമില്ല അവൻ പറഞ്ഞു..
മീര.. വിശ്വേട്ടൻ എന്താ ഇപ്പോ പറഞ്ഞത്? അവൾ രണ്ടും കല്പിച്ചു ചോദിച്ചു…
രമേശ് അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു അത് അത് ഒന്നുമില്ല നീ വിശ്വേട്ടന്റെ കാര്യങ്ങൾ എല്ലാം നന്നായി നോക്കണം അവൻ പറഞ്ഞു നിർത്തി..
മീര.. അതാണോ വിശ്വേട്ടൻ ഏട്ടനോട് പറഞ്ഞത്..
അവളുടെ ആ ചോദ്യത്തിന് മുന്നിൽ അവൻ കുഴങ്ങി.. അതല്ല ഇവിടെ ആയിരിക്കുമല്ലോ വിശ്വേട്ടൻ ഇനി താമസിക്കുക അപ്പോൾ നിനക്ക് ബുദ്ധിമുട്ട് ആകുമോ എന്നൊക്കെ അവൻ പറഞ്ഞു നിർത്തി..
മീര.. അതാണോ ഇത്ര വലിയ കാര്യം അതൊന്നും ആലോചിച്ചു ഏട്ടൻ വിഷമിക്കേണ്ട അതെല്ലാം വേണ്ട പോലെ ഞാൻ നോക്കി കൊള്ളാം പോരെ..
രമേശ്… അത് മതി പക്ഷേ
മീര.. എന്താ ഒരു പക്ഷേ? ഒരു പക്ഷെയും ഇല്ല അതെല്ലാം എനിക്ക് വിട്ടേക്ക് എന്നിട്ട് ഏട്ടൻ കിടന്നുറങ്ങാൻ നോക്ക് രാവിലെ കടയിൽ പോകാൻ ഉള്ളതല്ലേ എനിക്ക് കുറച്ചു ജോലി കൂടി ബാക്കിയുണ്ട് അതൊക്കെ കഴിഞ്ഞ് ഞാൻ വരാം..
രമേശ് അവളെ നോക്കി പറഞ്ഞു പയ്യെ വന്നാൽ മതി ഞാൻ ഉറങ്ങാൻ പോകുന്നു നല്ല ക്ഷീണം ഉണ്ട്…
അതു കേട്ട് മീര ഉള്ളിൽ ചിരിച്ചു കൊണ്ട് പറഞ്ഞു എനിക്കും നല്ല ക്ഷീണം ഉണ്ട്..
മീര പോയതും രമേശ് രാധയുമായുള്ള അന്നത്തെ സംഭാഷണം ഓർക്കാൻ തുടങ്ങി..
രാധ.. രമേശാ വിശ്വനോടും മീരയോടും ഇവിടെ വരുന്ന കാര്യം നീ പറഞ്ഞില്ലല്ലോ അല്ലേ?
രമേശ്.. ഇല്ല ചേച്ചി..
രാധ.. വിശ്വൻ എന്റെ അനിയൻ ഒക്കെ ആണ് എന്നാലും ചെറിയച്ഛന്റെ ഗതി നിനക്ക് വരാതിരിക്കാൻ ആണ് ഞാൻ ഇത് നിന്നോട് പറയുന്നത്..
രമേശ്… ചേച്ചി കാര്യം പറഞ്ഞോ..
രാധ.. നമ്മുടെ അച്ഛൻ അപ്പൂപ്പൻ മാരുണ്ടാക്കിയ സ്വത്തിന്റെ ഇരട്ടിയിലധികം ആസ്തി ഉണ്ട് ആ വിശ്വന്റെ കയ്യിൽ.. പക്ഷേ അനുഭവിക്കാൻ നമുക്ക് യോഗം ഇല്ലാതെ ആണ് പോകുന്നത്..