അവൻ ധൈര്യപൂർവ്വം പറഞ്ഞു നിനക്കിഷ്ടമില്ലെങ്കിൽ ആരും നിന്നെ കെട്ടില്ല പോരെ?
അവൻ ആ വാക്കിൽ അവൻ ഉറച്ചു നിന്നാൽ പിന്നെ താൻ വിചാരിച്ച കാര്യം നടക്കില്ല എന്നവൾക്ക് ഉറപ്പായി…. എന്തുറപ്പാണ് നിങ്ങൾ എനിക്ക് തരുന്നത് അദ്ദേഹം ഇവിടെ ആകും ഇനി താമസിക്കുക എന്ന് നിങ്ങൾ തന്നെ പറയുന്നു.. എന്നെ അദ്ദേഹം എന്തെങ്കിലും ചെയ്താലും ഞാൻ തന്നെ ആകുമല്ലോ കുറ്റക്കാരി അവൾ അവനെ വാക്കുകൾ കൊണ്ട് തകർത്തു..
അവനും അവളോട് കയർത്തു കൊണ്ട് പറഞ്ഞു നിയാണ് തീരുമാനം എടുക്കേണ്ടത് നിനക്കെന്തു വേണമെങ്കിലും എടുക്കാം….
അവൾ ഒന്നും മിണ്ടാതെ അൽപനേരം നിന്നു മുറിയിലെ ഒച്ച പുറത്ത് കേൾക്കുമോ എന്നവൾക്ക് ഭയം ഉണ്ടായിരുന്നു….
ഞാൻ നിങ്ങളുടെ ഭാര്യ ആണ് ഞാൻ അദ്ദേഹത്തെ കല്യാണം കഴിക്കുന്നത് നിങ്ങൾക്ക് ഇഷ്ടമാണോ? അവൾ മറുചോദ്യം ചോദിച്ചു..
ഞാൻ അല്ലല്ലോ നീയല്ലേ മറുപടി പറയേണ്ടത് അവൻ വീണ്ടും അതു തുടർന്നു…
ഞാൻ എന്റെ ഭർത്താവായ നിങ്ങളോട് ആണ് ചോദിക്കുന്നത് അല്ലാതെ കാമുകനോടല്ല. എന്താ നിങ്ങൾക്ക് ഞാൻ അദ്ദേഹത്തെ കല്യാണം കഴിച്ചു കൂടെ പൊറുക്കുന്നത് കാണാൻ ആണോ താല്പര്യം…
അവളുടെ കൂരമ്പ് പോലുള്ള ചോദ്യം കേട്ട് അവൻ പതുങ്ങി.. അവൻ ഒന്നും മിണ്ടാതെ ഇരുന്നു കുറച്ചു സമയം
നിങ്ങൾക്ക് കിടപ്പറയിൽ സ്വന്തം ഭാര്യയെ തൃപ്തി പെടുത്താൻ കഴിയാത്തത് കൊണ്ടാണോ ഇങ്ങനെ ചോദിച്ചത്? അവൾ ജീവിത സത്യത്തിലേക്കു തിരിഞ്ഞു..
അതിലും അവൻ ഒന്നും മിണ്ടിയില്ല..
എന്നാൽ കേട്ടോളൂ അദ്ദേഹം എന്നെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നു പറഞ്ഞിരുന്നു.. എന്നോട് പറയുന്നതിനു മുൻപ് അദ്ദേഹം അത് നിങ്ങളോട് പറഞ്ഞെന്നും പറഞ്ഞു നിങ്ങൾ എതിർക്കാതെ അതിന് കൂട്ട് നിന്നു അല്ലേ? അവളുടെ ഭാഗം ന്യായീകരിച്ചു കൊണ്ടിരുന്നു അവൾ…
നിങ്ങൾ അദ്ദേഹത്തോട് പറ്റില്ല എന്ന് പറയാതെ എന്നോട് ചോദിയ്ക്കാൻ പറഞ്ഞു എന്ന് കേട്ടപ്പോൾ ഞാൻ ആകെ തകർന്നു പോയി.. അവൾ വിദഗ്ദമായി അഭിനയം തുടർന്നു…
അയാൾ വന്ന് ആദ്യ ദിവസം തന്നെ തന്നെ എങ്ങനെയാ നിന്റെ കഴുത്തിൽ ഞാൻ കെട്ടിയ തലിമാല പൊട്ടിയത്.. അത് കേട്ട് അവൾ ഞെട്ടി… ഞാൻ വെറും പൊട്ടനല്ല എന്ന് നീ അറിയാൻ വേണ്ടി പറഞ്ഞതാ…