അവൾ ഒരു ഞെട്ടലോടെ അവനെ നോക്കിയ ശേഷം ചോദിച്ചു അപ്പോ ഞാനും മക്കളും?
രമേശ്… അവന്റെ കൂടെ അഴിഞ്ഞാടിയപ്പോൾ ഓർത്തില്ലേ ഞാനും മക്കളും ഉണ്ടെന്ന്..
അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു..
അവൻ തുടർന്നു..
എന്താടി നിന്റെ നാവ് ഇറങ്ങി പോയൊ?
അവൾ അതിനു മറുപടിയായി പറഞ്ഞു ഇല്ല എനിക്കൊരു തെറ്റു പറ്റിപ്പോയി അത് തിരുത്താതെ എന്നെ അയാളെ കൊണ്ട് കെട്ടിച്ചത് ആരാ?
രമേശ് അതു കേട്ട് ഒന്ന് പതറി ..
മീര… അയാൾ പറയുന്നത് പോലെ എല്ലാം അനുസരിച്ചില്ലെങ്കിൽ അയാൾ ഒരു മൃഗം ആയി മാറും ആ സമയം ഞാൻ അനുഭവിക്കുന്ന വേദന നിങ്ങൾക്ക് അറിയാമോ?
എല്ലാം എന്റെ തെറ്റാണ് ഏട്ടൻ ആരെ വേണമെങ്കിലും കല്യാണം കഴിച്ചു കൂടെ പൊറുപ്പിച്ചോ പക്ഷേ എന്നെ ഈ നരകത്തിൽ നിന്നും ഒന്ന് മോചിപ്പിക്കാൻ കരുണ കാണിക്കണം അതു പറഞ്ഞവൾ അവന്റെ കാലിൽ വീണു കരഞ്ഞു…
കാലിൽ വീണു കിടന്നു കരയുന്ന മീരയെ കണ്ടതും അവന് അവളോട് അലിവ് തോന്നിയെങ്കിലും വിശ്വനൊപ്പം ചേർന്ന് നിന്നവൾ തന്നെ അപമാനിച്ചതിലുള്ള അമർഷം അവന്റെ ഉള്ളിൽ നിറഞ്ഞു…
അവൻ അല്പം പിന്നിലേക്ക് മാറിക്കൊണ്ട് പറഞ്ഞു.. ഇനി കരഞ്ഞിട്ടെന്തു കാര്യം സംഭവിക്കാൻ പാടില്ലാത്തത് ഒക്കെയും സംഭവിച്ചു ഇനിയും ഇതങ്ങനെ തന്നെ തുടരും..
അവൾ അതു കേട്ട് വീണ്ടും പൊട്ടിക്കരഞ്ഞു…
കരയേണ്ട അവൻ അല്പം ഉച്ചത്തിൽ പറഞ്ഞു..
അവൾ കരച്ചിൽ നിർത്തി അവനെ നോക്കിയതും അവളോട് പറഞ്ഞു എണീക്ക്..
അവൾ ഉയർന്നതും അവിടെ ഉണ്ടായിരുന്ന കസേരയിൽ അവൻ ഇരുന്നു കൊണ്ട് അവളോട് പറഞ്ഞു ഇതിനെല്ലാം ഞാനും ഒരു കാരണക്കാരൻ ആണ് നിന്നെ അവന് വേണം എന്നവൻ പറഞ്ഞത് കേട്ടപ്പോൾ എനിക്കവനെ കൊല്ലണം എന്നുണ്ടായിരുന്നു…
പക്ഷേ നിനക്കും അവനോട് ഇഷ്ടം ഉണ്ടെന്ന് അറിഞ്ഞ സമയം ഞാൻ ആകെ തകർന്നു പോയി അവൻ ഒരു നെടുവീർപ്പോടെ പറഞ്ഞു…
അതു കേട്ടപ്പോൾ മീരക്ക് തന്റെ തെറ്റ് പൂർണമായും മനസ്സിലായി.. അവൾ അവനെ നോക്കി പറഞ്ഞു എല്ലാം എന്റെ തെറ്റാണ് എന്തു ശിക്ഷയും ഞാൻ ഏറ്റു വാങ്ങാനും തയ്യാറാണ് എന്നെ ഏട്ടൻ കൊന്നാലും എനിക്ക് വിഷമം ഇല്ല…