അങ്ങനെ ഇപ്പൊ ആലോചിക്കേണ്ട…എന്റെ അനിയൻ എന്ത് ചെയ്യും.
ചേട്ടന് ചേട്ടന്റെ അനിയൻ മുഖ്യം, എനിക്കെന്റെ ചേച്ചി മുഖ്യം.
തന്റെ ചേച്ചിയെ ഞാൻ കെട്ടിക്കോളം, ഇനി എന്റെ അനിയനെ കെട്ടാമോ….
ചേട്ടൻ കാര്യായിട്ടാണോ…
അതെ…ആദ്യമായിട്ടാ…അവൻ എന്നോട് ഒരു കാര്യം ആവശ്യപ്പെടുന്നത്…അത് ചെയ്തു കൊടുത്തില്ലെങ്കിൽ ഞാൻ എന്ത് ചേട്ടൻ…പിന്നെ അവനു വേണ്ടിയുള്ള ത്യാഗം ഒന്നുമല്ല…ദീപയുടെ ചേച്ചിയ്ക്ക് വലിയ കണ്ണുകള…പണ്ടേ എനിക്ക് വലിയ കണ്ണുള്ള പെൺ കുട്ടികളെ ഇഷ്ടമാണ്.
അപ്പൊ ഇത് ഉറപ്പിക്കലോ..
ഞങ്ങൾ പുറത്തിറങ്ങി..,ദീപയുടെ അച്ഛൻ എന്നോട് ചോദിച്ചു…മോന് ഇഷ്ടമായോ….ദീപ മോളെ…
അത് അങ്കിലെ എനിക്ക് ദീപയുടെ ചേച്ചിയെ കല്യാണം കഴിച്ചാൽ കൊള്ളാമെന്നുണ്ട്.ഞാൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു…
ഒരു ബോംബ് പൊട്ടിയ അവസ്ഥയായിരുന്നു എല്ലാരുടെയും മുഖത്ത് ഒരു അമ്പരപ്പ്, ദീപയുടെ അച്ഛൻ എന്നെ തന്നെ നോക്കികൊണ്ടിരുന്നു, ദീപയുടെ അമ്മ എന്തൊക്കെയോ പുറുപുറുക്കുന്നുണ്ട്, മീര ആകെ ഞെട്ടി നിൽക്കെയാണ്, അനൂപിന്റെ അവസ്ഥയും അത് തന്നെ. ബ്രോക്കറും ആകെ കിളി പരന്ന പോലെ. ദീപയ്ക്കും എനിക്കും കാര്യമായ ഭാവമാറ്റമൊന്നുമില്ല.
ഞാൻ തുടർന്നു
എനിക്ക് മീരയെ കണ്ടപ്പോൾ ഇഷ്ടമായി, അങ്കിൾ വിഷമിക്കണ്ട ദീപയെ എന്റെ അനിയൻ കെട്ടിക്കോളും അവൻ ബാംഗ്ലൂരിൽ സോഫ്റ്റ്‌ഫെയർ എഞ്ചിനീയർ ആണ്. അതോടെ എല്ലാരുടെയും മുഖം തെളിഞ്ഞു, അനിയന്റെ മുഖം 100 വാട്ട് ബൾബ് കത്തിയ പോലെ കിടന്നു തിളങ്ങി. ബ്രോക്കറിന്റെ മുഖത്ത് സന്തോഷം… ഒന്നിന് പകരം രണ്ടു കല്യാണത്തിന്റെ ബ്രോക്കർ ഫീസ് കിട്ടില്ലേ….
അങ്ങനെ അധികം താമസിയാതെ നമ്മുടെ വിവാഹം കഴിഞ്ഞു.വൈകുന്നേരം ഒരു പാർട്ടി ഉണ്ടായിരുന്ന മീരയുടെ മുഖത്ത് ഒരു ടെൻഷൻ കാണാം,അനിയനും ദീപയും ചിരിച്ചു കളിച്ചു നിൽക്കെയാണ്. അനിയന്റെ കുറച്ചു ഫ്രണ്ട്‌സ് ബാംഗ്ലൂരിൽ നിന്നു വന്നിട്ടുണ്ടായിരുന്നു. അവരൊക്കെ പന്ത്രണ്ട് മണിക്ക് ഉള്ള ബസിലായിരുന്നു പോകുന്നത്, മീരയോട് ഞാൻ പറഞ്ഞു പോയി കിടന്നോ…ഇവർ പോകാൻ വൈകും, അങ്ങനെ അവൾ ദീപയെയും വിളിച്ചു അകത്ത് പോയി, അവന്റെ കൂട്ടുകാർ പോയപ്പോൾ പതിനൊന്നര ആയിരുന്നു.എല്ലാം കഴിഞ്ഞു മുറിയിൽ എത്തിയപ്പോൾ സമയം പന്ത്രണ്ട് ആയി, മീര അവിടെ ചുരുണ്ടു കൂടി കിടക്കുന്നു.പാർട്ടിയ്ക്ക് ഉടുത്തിരുന്ന സാരി മാറ്റി ഒരു ചുരിദാർ ഇട്ടിട്ടുണ്ടായിരുന്നു.
ഞാൻ അകത്തേയ്ക്ക് കയറിയപ്പോൾ അവൾ ചാടിപിടഞ്ഞെഴുനേറ്റു, കിടന്നോളാൻ പറഞ്ഞിട്ട് ഞാൻ ബാത്‌റൂമിലേക്ക് പോയി, കുളിച്ചോണ്ടിരുന്നപ്പോൾ എനിക്ക് ഭയങ്കര ടെൻഷൻ കാരണം മീരയ്ക്ക് സെക്കന്റ് മാര്യേജ് ആയതു കൊണ്ട് ഫസ്റ്റ് നൈറ്റ് ഒക്കെ എന്താണെന്നു അറിയാം, എനിക്ക് ആണെങ്കിൽ എങ്ങനെ പെരുമാറണം എന്നോ എന്ത് പറയണമെന്നോ അറിയാത്ത ഒരു തികുമുട്ട്.. ആ…. നോർമൽ ആയി തന്നെ പെരുമാറം…ശ്വാസം ഉള്ളിലേക്ക് ആഞ്ഞെടുത്തു കൊണ്ട് ഞാൻ ബാത്‌റൂമിൽ നിന്നു ഇറങ്ങി.
ബാത്റൂമിന്റെ കതക് തുറന്നതും മീര അവിടെ തന്നെ ഇരിക്കെയാണ് എന്നെ കണ്ടതും അവൾ കട്ടിലിന്റെ ഓരത്തേയ്ക്ക് ഒതുങ്ങി കൂടി ഇരുന്നു.
അനിയന്റെ കൂട്ടുകാർ പോകാൻ വൈകി…അതാ ലേറ്റ് ആയത്….
മ്…. വളരെ നേർത്ത ഒരു മൂളൽ
പിന്നെ എന്ത് പറയും.. ടെൻഷൻ…
മീര കഴിച്ചായിരുന്നോ….