മ്…
മൂളാതെ പറയെടോ…
ഇഷ്ടായി…
ഒരെണ്ണം കൂടി തരട്ടോ….
മ്മ്…
ഞാൻ അവളുടെ കഴുത്തിൽ ഒന്ന് ഊതി…അവൾ കുളിരു കോരുന്നത് കാണാൻ നല്ല രസം ആയിരുന്നു, മുടി ഒകെ പൊങ്ങി നിൽക്കുന്നു, ഞാൻ ഒരു ഉമ്മ കൂടി കൊടുത്തു.
സ്…..
കൈ എടുത്ത് വയറ്റിലോട്ട് ഇട്ടു കൊണ്ട് ഒന്ന് ഇറുക്കി കെട്ടിപിടിച്ചു…
ന്നെ…ഒന്നും ചെയ്യല്ലേ അനിയേട്ടാ… അതും പറഞ്ഞു മീര കരയാൻ തുടങ്ങി…
ടീച്ചറെ…ടീച്ചറെ…എന്താ പറ്റിയെ…ഞാൻ കൈ എടുത്തോണ്ട് ചോദിച്ചു.
ന്നെ ഒന്നും ചെയ്യല്ലേ…അനിയേട്ടാ…
ടീച്ചറെ ഞാൻ…ഒന്ന് കെട്ടിപിടിച്ചതിനാണോ ഈ കരയുന്നത്, സോറി ഇതും പറഞ്ഞു ഞാൻ കട്ടിലിൽ നിന്നു എഴുനേറ്റ് തറയിൽ കിടന്നു. അപ്പഴും അവൾ അവിടെ കിടന്നു കരച്ചിൽ ആണ്.
ഇവൾക്ക് എന്ത് പറ്റി, കെട്ടിപിടിക്കണ്ടായിരുന്നു…ശേ.. ഉമ്മ കൊണ്ട് തൃപ്തി പെട്ടാൽ മതി ആയിരുന്നു.ആക്രാന്തം കൂടി പോയി, കെട്ടി പിടിക്കുന്നത് ഒരു ആക്രാന്തമാണോ…അവളുടെ രോമാഞ്ചം കണ്ടപ്പോ തെറ്റിദ്ധരിച്ചതാ …. പണി പാളി..ഇനി നാളെ എന്ത് പറയും..
പിറ്റേന്ന് രാവിലെ എഴുന്നേറ്റ മുതൽ ഒരു ജാള്യത. അവളെ എങ്ങനെ ഫേസ് ചെയ്യും.. പത്രവും നോക്കി ഇരിന്നപ്പോൾ അവൾ ചായയും കൊണ്ട് വന്നു. ചായ വെടിച്ചിട്ട് …
ടീച്ചറെ…. സോറി….. ഇന്നലെ ഞാൻ….
അപ്പോഴേക്കും അവൾ പൊട്ടികരഞ്ഞു…എന്നെ കൊണ്ട് കളഞ്ഞോ അനിയേട്ടാ…എനിക്കിതൊന്നും പറ്റത്തില്ല., എനിക്ക് പേടിയാ…എന്നെ കൊണ്ട് കളഞ്ഞോ….
അതേയ്… ടീച്ചറിനെ കളയാൻ അല്ല കെട്ടിയത്. നമ്മൾ ഫ്രണ്ട്സ് അല്ലെ.. എന്ത് പ്രശ്നം ഉണ്ടെങ്കിൽ എന്നോട് പറയാം, ഇനി ഇയാൾക്കു ഇതൊക്കെ പേടിയാണെങ്കിൽ അതും വേണ്ട…അല്ലാതെ കൊണ്ട് കളയാനോ…എന്റെ ജീവനാ ടീച്ചർ…,ടീച്ചർ ഇല്ലാതെ എനിക്ക് പറ്റില്ല. ഇന്നലെ എനിക്ക് ആവേശം കൂടി പോയി, ഇനി ഒരിക്കലും ആവർത്തിക്കില്ല…പോരെ..
അനിയേട്ടാ…എന്നെ എന്തിനാ സ്നേഹിക്കുന്നത് ഒരു ഭാര്യയുടെ എല്ലാ കടമയും എനിക്ക് ചിലപ്പോ ചെയ്യാൻ പറ്റില്ല…എനിക്ക് പേടിയാകും…..അനിയേട്ടൻ വേറൊരു നല്ല പെൺകുട്ടിയെ കെട്ടിക്കോ…
എടൊ താൻ ധൈര്യമായി ഇരി….. തന്നെ ഞാൻ ഒരു താരത്തിലും ഇനി ശല്യം ചെയ്യില്ല പോരെ…. താൻ ഇല്ലാത്ത ഒരു ജീവിതം എനിക്ക് ചിന്തിക്കാനും പറ്റില്ല, അത്രയ്ക്ക് തന്നെ എനിക്കിഷ്ടം ആണ്. തന്റെ ചിരിയും.. വലിയ കണ്ണുകളും.. ഈ നുണക്കുഴികളും പിന്നെ ഈ സംസാരവും എല്ലാം..
അനിയേട്ടാ…ഇതും പറഞ്ഞു കൊണ്ട് അവൾ എന്റെ നെഞ്ചത്ത് വീണു കരഞ്ഞു…