മീര ടീച്ചർ [അത്തി]

Posted by

ഇയാൾ ഒരു ദിവസം മുഴുവൻ കരയാതെ ഇരിക്കണം.. പറ്റുമോ….

അവൾ ആശ്വാസതത്തോടെ എന്നെ നോക്കി.. ഇതായിരുന്നോ എന്ന ഭാവത്തിൽ…ഒരു ചെറിയ ചിരിയും

അതെ ചിരിക്ക ഒന്നും വേണ്ട…പറ്റുമോ…ഇല്ലയോ…. അത് പറ…

മ്…

ഇയാൾക്ക് നാക്ക് ഇല്ലേ…കല്യാണം കഴിഞ്ഞു രണ്ടാഴ്ച ആയി, തനിക്കിപ്പോഴും എന്നെ പേടിയാണോ.. എന്തെങ്കിലും ഒന്ന് പറയെടോ…

ഞാൻ ചെയ്യാം….

എന്ത് ചെയ്യാം എന്ന്.. കരയാതിരിക്കാം എന്നാണോ…

മ്….

ദേ വീണ്ടും മൂളൽ…ഈ ടീച്ചറിനെ കൊണ്ട് ഞാൻ തൊറ്റെ…ഇങ്ങനെ ടീച്ചർ പഠിപ്പിച്ചാൽ പിള്ളേർ കുറെ ജയിക്കും.

അതേയ് നമ്മുക്ക് ബീച്ചിൽ പോയാലോ.. അല്ലെങ്കി വേണ്ട ടീച്ചർ അവിടെ വന്നു എന്നെ നോക്കി പേടിക്കണം ആളുകൾ പറയണം, ആ കാലമാടൻ ആ കൊച്ചിനെ ഇട്ടു ഉപദ്രവിക്കെണ്…കണ്ടില്ലേ അതിന്റെ പേടി എന്ന്, പിന്നെ ടീച്ചറിന്റെ പേടി അനുസരിച്ചു ചിലപ്പോൾ എനിക്കിട്ട് കിട്ടിയാലും മതി.

അതും കേട്ട് മീര ചിരിച്ചു.

ഞാൻ മീരയുടെ മുഖത്തേയ്ക്ക് നോക്കി, പെട്ടെന്ന് തന്നെ കണ്ണ് മാറ്റി റോഡിലേക്ക് ആക്കി….

ടീച്ചറുടെ ചിരി കാണാൻ നല്ല ഭംഗി, ടീച്ചറിന് എപ്പോഴും ഇങ്ങനെ ചിരിച്ചു കൂടെ…

അവൾ ഒന്നും മിണ്ടിയില്ല.

ടോ ടീച്ചറെ നമ്മൾക്ക് സിനിമയ്ക്ക് പോയാലോ…എന്താടോ ഒന്നും മിണ്ടാത്തത്…മിണ്ടാനും പേടിയാണോ…

ബീച്ചിൽ പോകാം…

അതെന്താ എനിക്ക് രണ്ടു വേടിച്ചു തരാം എന്ന് ഉറച്ചോ…

അവൾ എന്നെ നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.

ഞാൻ ബീച്ചിലോട്ട് വണ്ടി കൊണ്ട് നിർത്തി..

ഞാൻ – ഇറങ്ങി, വാടോ…ഇതെന്താ ഇതിനകത്ത് തന്നെ ഇരിക്കാനാണോ ഇവിടെ വന്നത്.

നമ്മൾ കടലിലെ വെള്ളത്തിലൂടെ കാലൊടിച്ചു നടന്നു. ഞാൻ പാന്റൊക്കെ ചുരുട്ടി വച്ചേക്കുവാണ്…മീര സാരിയൊക്കെ പൊക്കി പിടിച്ചിട്ടുണ്ട്.കാലിലെ വെള്ളി കൊലുസ് ഒക്കെ ഉണ്ട്, നല്ല ഭംഗി, ഞാൻ അതിൽ നോക്കി അങ്ങനെ നടക്കേണ്…മീര, ഒരു കുഞ്ഞിനെ പോലെ വെള്ളത്തിൽ കളിച്ചോണ്ടിരിക്കെയാണ്,

അതെ അധികം ഉള്ളിലോട്ടു നടക്കേണ്ട…..

മീര ഒരു കുഞ്ഞിന്റെ ഭാവത്തോടെ എന്നെ നോക്കി, ആ നോട്ടത്തിന്റെ അർത്ഥം കടലിലേക്ക് ഇറങ്ങി കോട്ടെ എന്നാണ്..

ശരി.., ഒറ്റയ്ക്ക് പോകണ്ട., ഞാനും ഉണ്ട്…

നമ്മൾ കടലിലേക്ക് ഇറങ്ങാനും തിര വരുമ്പോൾ തിരിച്ചു ഓടി കേറാനും തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *