മീഞ്ചന്തയിലെ പുത്രിയും പിതാവും [JM&AR]

Posted by

 

“ഇപ്പളേങ്കിലും ഇങ്ങക്ക് മനസ്സിലായല്ലോ…ഉപ്പാ.. ഇക്ക് ബിരിയാണി തിന്നാൻ തോന്ന്ണ്ട്”

 

ഉപ്പ പാളയത്ത് പോയി നാല് ബിരിയാണി വാങ്ങി ഉടന തന്നെ മടങ്ങിയെത്തി. മകൾക്ക് പണ്ടു മുതലേ ബിരിയാണി  ജീവനാണ് എന്ന് ഉപ്പക്ക് അറിയാമായിരുന്നു.

 

പനി പിടിച്ച് രുചിയറിയാതെ ഒരാഴ്ച എങ്ങനെയൊക്കെയോ കഴിച്ച് കൂട്ടിയ ഷഹാന ഉപ്പ കൊണ്ട് വന്നതിൽ നിന്നും രണ്ടെണ്ണം പൊട്ടിച്ച് ഒന്നിച്ച് പ്ലേറ്റിലേക്കാക്കി ആർത്തി പിടിച്ച് വാരി വലിച്ചു കഴിച്ചു. നാരങ്ങാ അച്ചാർ കോരി വായിലൊഴിച്ചു.

 

“പായസല്ല അത്. അച്ചാറാ..ഒക്കപ്പാടെ കുത്തിക്കേറ്റി തൊണ്ടേല് കുടുക്കണ്ട പൂവീ. ഇതാരും എടുക്കൂല. പതുക്കെ തിന്നാ മതി”

 

പെട്ടെന്നവൾക്ക് ബോധം വന്നു. ഫൈബർ പ്ലേറ്റ് അവൾ ഉപ്പക്ക് നേരെ നീട്ടി. ഉപ്പ അവളുടെ അടുത്ത് വന്നിരുന്നു. മകൾക്ക് വാരി കൊടുത്തു.

 

രാവിലെ തന്നെ കുളി കഴിഞ്ഞ് സുന്ദരിയായി ഷഹാന നൂൽപുട്ടും ഗ്രീൻപീസ് കറിയുമായി എത്തി. 

 

“പൂവീ…പനി മാറി കുളിച്ചാ വിരിപ്പൊക്കെ മാറ്റി വിരിക്കണം. കഴിച്ച് കഴിഞ്ഞിട്ട് ഇയ്യതൊക്കെ സോപ്പ് പൊടീല് ഇട്ട് വെക്ക്. നാളേ മറ്റന്നാളോ ഒന്നിച്ച് വാഷിങ് മെഷീനിലിടാം”

 

“ അതൊക്കെ മാറ്റി വിരിച്ചു ഉപ്പാ. കെടക്ക ഒന്ന് എടുത്ത് വെയിലത്ത് ഇട്വോ ഇങ്ങള് ? അനു ഇന്നലെ രാത്രി മൂത്രം ഒഴിച്ച് പുതുക്കി. അത് പറഞ്ഞപ്പളാ….ഇത്തിരി നേരം വെറുതേ കെടന്നാലോ ഉപ്പാ”?

 

“ഇപ്പളോ” ?

 

“ഓ… ഇൻ്റുപ്പാ.. ഇങ്ങക്കൊന്നും അറിയൂല”

 

ഷഹാന പാത്രങ്ങൾ മേശപ്പുറത്ത് വെച്ച് ഉപ്പയുടെ തോളിൽ പതുക്കെ തട്ടി.

Leave a Reply

Your email address will not be published. Required fields are marked *