പക്ഷെ അവൾ ഭക്ഷണം കഴിക്കുന്നത് കാണാൻ തന്നെ നല്ല ചേലുണ്ട്.,
അവളുടെ തുടുത്തു ചുവന്ന ആ തടിച്ച ചുണ്ടുകൾ എന്നെ മാടി വിളിക്കുന്നതായി എനിയ്ക്കു തോന്നി.!
ദൈവമേ കണ്ട്രോൾ തരണേ,.!
ഭക്ഷണമെല്ലാം കഴിഞ്ഞു ബില്ലും പേ ചെയ്തു ഞങ്ങൾ ഇറങ്ങി,
വീണയുടെ എന്നോടുള്ള സമീപനത്തിൽ നല്ല മാറ്റമുണ്ട്,
;പക്ഷെ ഇത്ര പെട്ടെന്നുള്ള ഈ മാറ്റമാണ് എനിയ്ക്കു ഉൾകൊള്ളാൻ പറ്റാത്തത്,
വിപിയുടെ സംശയങ്ങളും, എന്റെ കുരുട്ടു ബുദ്ധിയും എല്ലാം കൂടി എന്തെക്കൊയോ അപകട സൂചനകൾ തരുന്ന പോലെ.!..
പോകുന്ന വഴിയെല്ലാം എന്റെ ചിന്തകളിലെ അഭിരാമി ചേച്ചിയെ വകഞ്ഞുമാറ്റി ചിന്തകൾ പലവഴികളിൽ രീതികളിൽ കാടുകയറി.!
ഞങ്ങൾ വൈകിട്ട് ആറരയോടെ വീണയുടെ വീട്ടിലെത്തി.!
ഞങ്ങളെ കാത്തുകൊണ്ടോ എന്തോ സിറ്റൗട്ടിൽ തന്നെ എല്ലാരും വട്ടംകൂടി ഇരിക്കുണ്ടായിരുന്നു.,
വണ്ടി കേറ്റിയിട്ടു ഞങ്ങൾ ഇറങ്ങി.,!
വീണ വണ്ടിയിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ ഒരു ഇരുപതു വയസ്സ് തോന്നിക്കുന്ന അതി സുന്ദരിയായ ഒരു പെൺകുട്ടി ഓടിവന്നു അവളെ ചേർത്തുപിടിച്ചു.!
” ഞെക്കി കൊല്ലത്തേടി പെണ്ണെ.!”
വീണ അവളുടെ കെട്ടിപിടിത്തത്തെ കളിയാക്കികൊണ്ടു അവളെ അടർത്തി മാറ്റി,
എനിയ്ക്കു ആളെ ഒരെത്തും പിടിയും കിട്ടുന്നില്ല., ഞാനാ പെൺകുട്ടിയെ മിഴുങ്ങസ്യാ നോക്കി നിന്നു
” ഇതെന്താ ചേച്ചി മനു ചേട്ടൻ എന്നെ ഇങ്ങനെ നോക്കുന്നെ, ഇപ്പൊ പിടിച്ചു വിഴുങ്ങുമല്ലോ.!”
ആ പെൺകുട്ടി തന്റെ നിരയൊത്ത പല്ലുകൾ മൊത്തം കാട്ടി വളരെ മനോഹരമായി ചിരിച്ചു.
എന്തൊരഴകാണ് ഇവളുടെ കുടുംബത്തിലുള്ള എല്ലാ സ്ത്രീജനങ്ങൾക്കും.!