ഞാൻ തിരിച്ചു അവരുടെ അടുത്തേയ്ക്കു ചെന്നു,
അപ്പോഴേക്കും ഓർഡർ ചെയ്ത എല്ലാം എത്തിയിരുന്നു,
വിപിയും എന്നെപോലെ ലൈറ്റ് ആയാണ് ഓർഡർ ചെയ്തത്.!
പക്ഷെ വീണയുടെ മെനു കണ്ട എന്റെ കണ്ണ് തള്ളി, നോൺ, ഐസ് ക്രീം അടക്കം എന്തെക്കെയോ.!
ഇവളെ സത്യത്തിൽ എന്റെ വീട്ടിൽ പട്ടിണിയ്ക്കിട്ടേക്കായിരുന്നോ.!
അതിനേക്കാളുപരി എത്ര തിന്നട്ടും ഈ സ്ലിം ശരീരപ്രകൃതി.?
ഒരുമാതിരി പുട്ടുകുറ്റി പോലെ ഉണ്ട്, എത്ര ഇട്ടാലും കുറ്റി അങ്ങനെ തന്നെ.!
എന്റെ നോട്ടം കണ്ട വീണ ഇതൊക്കെ എന്ത് എന്ന ഭാവത്തിൽ ഒന്ന് ചിരിച്ചു.!
” വിപിയെന്താ ഒന്നും കഴിക്കാത്തെ..!”
വീണ ഇടയ്ക്കെപ്പോഴോ ഭക്ഷണത്തിന്റെ ഇടയിൽ നിന്ന് തലയെടുത്തു ചോദിച്ചു.!
” ഓ വേണ്ട വീണേച്ചി, ഒരുപാടു കഴിച്ചാൽ ചിലപ്പോൾ ഉറക്കം വരും,
എന്തായാലും ഇങ്ങടെ വീട്ടിലെത്തുമ്പോൾ ഒരു ലോഡ് കാണുമല്ലോ കഴിക്കാൻ,.?
അവൻ ചുമ്മാ വെളുക്കനെ ഒന്ന് ചിരിച്ചു, എന്നെ നോക്കി
എന്റെ ദേഷ്യത്തിലുള്ള മുഖം കണ്ടപ്പോൾ പെട്ടെന്ന് അവന്റെ മുഖം മാറി.,
അതൊക്കെ നിന്റെ തോന്നലാ വിപി, നീ ഇവളെതന്നെ നോക്കിക്കോ, എത്ര കേറ്റിയാലും ഇത് ഉറങ്ങാതെ ഇരുന്നു എന്റെ മനസമാധാനം കെടുത്തി ചിലചോണ്ടേ ഇരിക്കും,
എനിയ്ക്കു ഇങ്ങനെ പറയണമെന്നുണ്ടായിരുന്നു,
പക്ഷെ എന്തോ ഒന്നും മിണ്ടിയില്ല,!
ഞാൻ വീണയെ നോക്കി,
ഒരു പാവപെട്ട കോഴിയുടെ കാലിൽ കടിച്ചു തൂങ്ങി പരാക്രമത്തിലാണ്.!
ആ കോഴിയുടെ കാലു കടിക്കണ കണ്ടട്ടു എനിയ്ക്കു എന്റെ കാലു വേദനെയെടുക്കുന്നു.!