ഞാൻ അവളുടെ മുഖത്തേയ്ക്കു നോക്കാതെ പറഞ്ഞു
” വേറെ എവിടെയും കിടക്കേണ്ട,
നമ്മുക്ക് രണ്ടാൾക്കും ആവശ്യത്തിന് കൂടുതൽ സ്ഥലം ഈ കട്ടിലിൽ തന്നെ ഉണ്ടല്ലോ,.
അല്ലെങ്കിൽ തന്നെ മനു എന്തിനാ മാറി കിടക്കുന്നെ,
എന്റെ കൂടെയല്ലേ കിടക്കേണ്ടത്.?”
അവൾ പറയുന്നത് കേട്ട് വിശ്വസിക്കാൻ പറ്റാതെ ഞാൻ അവളെ നോക്കി,
അവൾ അപ്പോഴും എന്റെ മുഖത്തേയ്ക്കു തന്നെ ഉറ്റു നോക്കികൊണ്ടിരിക്കായിരുന്നു.!
എന്റെ നെഞ്ചിലെ എവിടെയെല്ലാമോ നനവ് പടരുന്നതായി ഞാൻ ഞെട്ടലോടെ തിരിച്ചറിഞ്ഞു,
ഇവൾ ശെരിക്കും മാറിയോ.?
എന്നോട് ഇപ്പോൾ ഇവൾ ഒരു രീതിയിലുമുള്ള എതിർപ്പുകൾ കാണിക്കുന്നില്ല,,..
എന്റെ മസസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സുഖം വരുന്നു
ഞാൻ കേറി ആ ബെഡിന്റെ വലതു വശത്തു കിടന്നു,
അപ്പോഴും വീണ എന്നെ തന്നെ മിഴിവെട്ടാതെ നോക്കിയിരിക്കായിരുന്നു.!
“മനു…”
അവളെന്നെ ആർദ്രമായി വിളിച്ചു
“ഏഹ്മ്..” ഞാൻ അറിയാതെ വിളികേട്ടുപോയി
” ഞാൻ ഒരു കാര്യം പറഞ്ഞാൽ എന്നോട് ദേഷ്യം തോന്നുമോ.?”
വീണ ആമുഖമിട്ടുകൊണ്ടു എന്തോ പറയാനായി ഭാവിച്ചു
“ഞാനോ ദേഷ്യപ്പെടാനോ എന്തിനു.. നീ കാര്യം പറ..!”
ഞാൻ അക്ഷമനായി അവളെ നോക്കി
” ഇത് അങ്ങനെത്തെ ഒരു കാര്യമാ അതാണ്,,.”
അവൾ എന്തോ പറയാൻ പാടുപെടുന്ന പോലെ എനിയ്ക്കു തോന്നി