മീനത്തിൽ താലികെട്ട് 4 [കട്ടകലിപ്പൻ]

Posted by

ഈ പെണ്ണുങ്ങൾ ഇങ്ങനെ ഇത്ര പെട്ടെന്ന് മാറുന്നെതെങ്ങനെ ആണോ എന്റെ ദൈവമേ,!

ഭക്ഷണമെല്ലാം കഴിഞ്ഞു കുറച്ചുനേരം സൊറ  പറഞ്ഞു എല്ലാവരും പിരിഞ്ഞു,

ഞാൻ അപ്പോഴും എന്നെ ഇടയ്ക്കിടയ്ക്ക് നോക്കുന്ന ചിന്നുവിനെ ശ്രെദ്ധിച്ചിരുന്നു,

ഈ പെണ്ണിന്റെ മനസ്സിൽ എന്താണെന്നു ഒരു പിടിയും കിട്ടുന്നില്ലാലോ ദൈവമേ,

ഞാൻ വേഗം റൂമിലേയ്ക്ക് കയറി ,

വെറുതെ കട്ടിലിൽ ഓരോന്ന് ആലോചിച്ചു ഇരുന്നു

ഇനി ഈ വിപിയുടെയും ആൽബിയുടെയും പ്ലാൻ എന്താണാവോ.?

കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും,

വീണ റൂമിലേയ്ക്ക് വന്നു,

ഞാൻ അപ്പോഴാണ് എന്റെ വീടല്ലാലോ ഇതെന്ന് ഓർത്തത് തന്നെ ,

എന്റെ റൂമിൽ അവൾ കട്ടിലിലും ഞാൻ ദിവാൻ കോട്ടിലുമാണ് കിടപ്പൊക്കെ,

പക്ഷെ ഞാൻ റൂം മൊത്തം നോക്കി,

ഈ കിടക്കുന്ന വലിയ കിംഗ് സൈസ് ബെഡ് അല്ലാതെ വേറൊന്നുമില്ല ഇവിടെ.,

വന്ന പാടെ അവൾ വന്നു ബെഡിന്റെ ഇടതുവശം കയ്യടക്കി,.

ഞാൻ അവളെ ഒരു ചോദ്യഭാവത്തിൽ നോക്കി

” എന്ത് പറ്റി.? എന്താ അങ്ങനെ നോക്കുന്നെ.?”

“അല്ല എന്റെ റൂമിലായിരുന്നേൽ ഞാനിപ്പോ ദിവാൻ കോട്ടിലേയ്ക്ക് മാറി കിടന്നേനെ,

പക്ഷെ ഇവിടെ അതൊന്നുമില്ലാലോ,

ഞാനപ്പോ എവിടെയാ കിടക്കണേ.?”

Leave a Reply

Your email address will not be published. Required fields are marked *