എന്നാലും എനിയ്ക്കു കിട്ടുന്ന ചെക്കൻ മനുച്ചേട്ടനെ പോലെ ആയാൽ മതിയായിരുന്നു.!
ചിന്നു ഇത് പറഞ്ഞു വെറുതെ ചിരിച്ചു,
ആ ചിരിയിൽ വീണയും പങ്കു ചേർന്നു
” നിങ്ങള്ക്ക് രണ്ടിനും വട്ടാണ്..!”
അവരുടെ സംസാരം ഇഷ്ടപെടാത്തപോലെ അഭിരാമി കയർത്തു,
” ചേച്ചിയെന്താ അങ്ങനെ പറഞ്ഞത്?!”
വീണ അഭിരാമിയെ നോക്കി
” എന്നെ വിനു വിളിച്ചിരുന്നു,
അവൻ അന്ന് അങ്ങനെ പറഞ്ഞത് നിന്റെ ഇപ്പോഴുള്ള കുടുംബജീവിതം നശിക്കാതിരിക്കാനാണ്,
അവനതു മനു കേൾക്കാൻ വേണ്ടി മാത്രമായി പറഞ്ഞതാണെന്ന്,
അവനു അന്നും ഇന്നും എന്നും നിന്നെ വിശ്വാസമാണ്,
നിനക്ക് ഇപ്പോൾ ഒരു നല്ല ജീവിതം ഉണ്ടാവുകയാണെങ്കിൽ ആയികോട്ടെ എന്ന് കരുതിയാണ് അവൻ അന്ന് അങ്ങനെ ചെയ്തത്,
പിന്നെ കല്യാണത്തിന് അവൻ മനപ്പൂർവം വരാതിരുന്നതല്ലാലോ ആക്സിഡന്റ് കാരണമല്ലേ .!”
അഭിരാമി വീണയെ നോക്കി
” ചേച്ചി വേണമെങ്കിൽ അവനെ വിശ്വസിച്ചോ, പക്ഷെ ഞാൻ ഇനി കുടിക്കണ വെള്ളത്തിൽ കൂടി അവനെ വിശ്വസിക്കില്ല..!”
വീണ ഉറപ്പിച്ചു പറഞ്ഞു
” എടി മണ്ടി,
മനുവാണ് നിന്നെ പറ്റിക്കുന്നത്,
അവൻ നിന്നോട് പറഞ്ഞതെല്ലാം എന്നോട് വിനു പറഞ്ഞു,
എടി ഏതു കൊച്ചു കൊച്ചിനും അറിയാം ആണുങ്ങൾക്ക് വിർജിനിറ്റി ടെസ്റ്റ് ഒന്നും ഇല്ല എന്നുള്ളത്,
ഒരു ഗ്രാഡുവേറ്റ് ആയ മനുവിനു അത് അറിയാതെ ഇരിക്കുമോ?
ഇന്നലെ കണ്ട മനുവിനെ നിനക്ക് വിശ്വാസമാണ്,
2 കൊല്ലം പ്രണയിച്ച വിനുവിനെയും ,
നിന്നെ ജനിച്ചപ്പോൾ മുതൽ കാണുന്ന എന്നെയും വിശ്വാസമില്ല അല്ലെ.?”
അഭിരാമി ചോദ്യശരം വീണയുടെ നേർക്കെറിഞ്ഞു