“ഒരു മിനിറ്റ്,..”
അകത്തു നിന്ന് ഒരു അശരീരി ,
വീണ എന്റെ മുഖത്തേയ്ക്കു ഒന്ന് നോക്കി ചിരിച്ചു,
ഞാൻ തിരിച്ചും
” മനുവെന്താ ഭയങ്കര എയർപിടിച്ചു നിൽക്കുന്നേ.?,
ഒന്ന് കൂളാവ് മാഷെ..”!
അവൾ പെട്ടെന്ന് മെല്ലെ എന്റെ വയറ്റിലേയ്ക്ക് ഒരു ഇടി ഇടിച്ചു.!
വേദനയെടുത്തില്ലെങ്കിലും,
എന്നിൽ വീണയുടെ സ്വഭാവമാറ്റം അത്ഭുതം ഉണ്ടാക്കി,
അവൾ ഒരിക്കലും എന്നോട് ഇങ്ങനെയൊന്നും പെരുമാറിയട്ടെ ഇല്ല,
ഏതവസരത്തിലും ഒരു അകൽച്ച പാലിച്ചിരുന്നു,
അല്ലെങ്കിൽ പിന്നെ മറ്റുള്ളവർ ഉണ്ടാവണം, എന്നാലും ഒരിക്കലും ഇത്ര അധികാരത്തോടെയും സ്നേഹത്തോടെയും എന്നോട് പെരുമാറിയട്ടെ ഇല്ല.!
എനിയ്ക്കു ആകെ ആശയകുഴപ്പമായി,
ഇവൾ ശെരിക്കും എന്നെ സ്നേഹിക്കാൻ തുടങ്ങിയോ.?
അതോ ഇതെല്ലം ഇവളുടെ ഒരു കപട നാടകത്തിന്റെ ഭാഗമാണോ.?
എന്റെ ഉള്ളിൽ നൂറുനൂറു ചോദ്യങ്ങൾ ഉരുത്തിരിഞ്ഞു
ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ
” ആ ഇനി അകത്തേയ്ക്കു പോരെ..!”
ഉള്ളിൽ നിന്ന് പിന്നെയും ആ അശരീരി
വീണ വാതിൽ തുറന്നു അകത്തേയ്ക്കു കയറി, ഒപ്പം ഞാനും
കേറിയപാടെ എന്റെ കണ്ണ് രണ്ടും വിടർന്നു,!
അഭിരാമി ചേച്ചി.!
അഭിരാമി ചേച്ചി കട്ടിലിൽ ഞങ്ങൾക്ക് അഭിമുഖമായി ചരിഞ്ഞു കിടക്കുകയാണ്,
കൂടെ അടുത്തുതന്നെ ചിരിച്ചു കളിച്ചു കിടക്കുന്ന ഒരു വെളുത്തു തുടുത്ത വാവയും,