ഞാൻ ഒരു ഭാഗത്ത് കൂട്ടിയിട്ടിരുന്ന യാതൊരു വിലയുമില്ലാത്ത സോഷ്യാനെറ്റ് ഫിലിം ഫെയർ അവാർഡിലൊന്നെടുത്ത് അതിന് എറിഞ്ഞ് കൊടുത്തു. അത് കൊരനിർത്തി വീണ്ടും ചമ്രംപടിഞ്ഞ് സമാധാനമായിരുന്നു.
ഞാൻ ഇറങ്ങി സ്റ്റുഡിയോയിലേക്ക് നടന്നു. ശ്രീറാമിൻ്റെ വരവ് എന്നെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.
********
“എങ്ങനെയുണ്ട് എൻ്റെ ആക്റ്റിങ്”
പറഞ്ഞ് തീരുന്നതിന് മുന്നെ ശ്രീറാമിൻ്റെ മുഖത്ത് മീനാക്ഷിയുടെ കൈ പതിച്ചിരുന്നു.
“അവൻ്റെ ഒരു ബേബ്, ഈ ഓവർ ആക്ടിങ് അണോടാ പട്ടി നിൻ്റെ ആക്ടിങ്”
“മീനാക്ഷി, ഞാൻ… സഹായിക്കാൻ.., നീയല്ലെ പറഞ്ഞേ”
“ഇത് ഞാൻ നിന്നോട് എന്ന് പറഞ്ഞതാണ്, വരുന്നതിന് മുൻപ് ഒന്നു വിളിച്ചിരുന്നെങ്കിൽ ഞാൻ വേണ്ടാന്നു പറയുമായിരുന്നല്ലോ.”
ശ്രീറാം വെറുതെ ഇളിച്ചു, “ഞാൻ കുറേവട്ടം വിളിച്ചു, ഫോൺ ഓഫായിരുന്നു”
“ഈശ്വരാ ഞാൻ ഇനി ഇതൊക്കെ എങ്ങനെ ശരിയാക്കിയെടുക്കും. നീ ഇറങ്ങി പോടാ പട്ടി.” അവൾ ദേഷ്യത്തിലും സങ്കടത്തിലും ഏങ്ങലടിച്ചു.
ശ്രീറാം കുറച്ചു ദൂരം നടന്നിട്ട് അവളെ തിരിഞ്ഞ് നോക്കി.
“ എന്താണ് മീനാക്ഷി, പ്രേമമാണോ, പണ്ട് പറയാറുള്ള ഫിലോസഫിയൊന്നുമല്ലല്ലോ ഇപ്പോൾ വായിൽ വരണത്. ആരെയും പ്രേമിക്കില്ല, കല്യാണം കഴിക്കില്ല, ഞാനടക്കം എത്ര പേരെ നീ ഇതും പറഞ്ഞ് ഒഴിവാക്കിയിട്ടുണ്ടടി, ഇവർക്കെല്ലാം ഇല്ലാത്ത എന്ത് പ്രത്യേകതയാണ് നീ ആ ഇറങ്ങി പോയവന് കണ്ടത്. പെണ്ണെല്ലാം, അവസാനം പെണ്ണെന്നെ ല്ലെ?” (അവൻ ചിരിച്ചു)
മീനാക്ഷി ഒന്നു മിണ്ടിയില്ല, അതവളുടെ നെഞ്ചിൽ കൊണ്ടിരുന്നു. അപ്പോഴാണ് വീണ്ടുവിചാരം വന്നത്.
“ പിന്നെ കാണാം. ഞാൻ പോകുന്നത് വരെ കുറച്ച് ദിവസം ഇവിടെ ഉണ്ടാവും. നീ മൈൻഡൊക്കെയെന്ന് ശരിയാക്ക്. കാണാം” അവനിറങ്ങി.
മീനാക്ഷി ചിന്താഭാരവുമായി അവിടെ ഒറ്റക്കിരുന്നു. പിന്നെ എഴുന്നേറ്റ് പോയി ജോലി തുടർന്നു മനസ്സാൽ അവളൊരു തീരുമാനത്തിലെത്തിയിരുന്നു.
**********
ഇൻ്റർവ്യൂ നല്ല രീതിയിൽ അവസാനിച്ചപ്പോഴാണ്, ഞാൻ ഫോണെടുത്ത് നോക്കിയപ്പോൾ പതിനാല് മിസ്ഡ് കാൾ, ‘ഓകെയല്ലെ?’, ‘കാൾ മീ’, ‘പ്ലീസ്’. എന്നെല്ലാം മെസ്സെജുകൾ.