ഒടുവിലെപ്പോളോ തളർന്നുറക്കമായി, ഒരു കുഞ്ഞു അരഞ്ഞാണത്തിൻ്റെ മറ മാത്രമുള്ള അനലംകൃതയും യഥാർത്ഥവുമായ മീനാക്ഷിയെ ചേർന്നണച്ച് ഞാൻ ഉറക്കമായി. അവളുടെ മുടിയിഴകൾ എന്നെ അകവെ മൂടി കിടന്നു. അവളിളക്കുമ്പോൾ പൊന്നരയിലരഞ്ഞാണം അരയിലുരസുന്നുണ്ട്. കാൽപാദങ്ങളാൽ അവളെൻ്റെ പാദങ്ങളെ തഴുകുന്നുണ്ട്. പുറത്ത് വൈകുന്നേരം കിട്ടിയ അടിയുടെ വേദനയെന്നും എനിക്കറിയുന്നതേയില്ല.
ഇടക്കെപ്പോഴോ ഉണർന്നു നോക്കുമ്പോൾ മീനാക്ഷി നിശ്ചലമായി നെഞ്ചിൽ കിടന്ന് കുട്ടികളെ പോലെയുറങ്ങുന്നു. അവളെ അവിടെ കിടത്തി, ബാത്ത്റൂമിൽ പോയി മൂത്രമൊഴിച്ച്, ഡ്രസ്സിട്ട് വന്നപ്പോൾ തറയിൽ രക്തം പതിഞ്ഞിരിക്കുന്നു. എൻ്റെ കാലിൽ പതിഞ്ഞ് വന്നതാണ്. ഊരിയെറിഞ്ഞ ഉറകളിലൊന്നിൽ രക്തം പുരണ്ടിരിക്കുന്നു. എന്റെ മീനാക്ഷിയുടെ രക്തം. മീനാക്ഷി കന്യകയായിരുന്നു. ഞാൻ നിലാവിൽ സ്വസ്തമായി ഉറങ്ങുന്ന അവളെ നോക്കി. ചിന്തകൾ മനസ്സിലാകെ വ്യാകുലമായി നിറഞ്ഞു കൊണ്ടിരുന്നു. ഞാൻ ഇതിനെല്ലാം അർഹനാണോ. അവളാദ്യമായി അവളെ സമർപ്പിക്കാൻ മാത്രം എന്ത് യോഗ്യതയാണ് എനിക്കുള്ളത്. തെണ്ടിചെറുക്കനെ പ്രണയിച്ച രാജകുമാരിയുടെ കഥയെന്ന പോലെ…… രക്തത്തിലും, കണ്ണുനീരിലും, കബന്ധങ്ങളിലും അവസാനിക്കുന്ന കഥ.
അവൾക്കെല്ലാം നിരാകരിക്കാമായിരുന്നില്ലെ, ഇന്ന് വരാതിരിക്കാമായിരുന്നില്ലേ, എല്ലാ ദിവസങ്ങളുമെന്നപോലെ ഇന്നും കടന്ന്പോയേനെ. ഇവളെ ഞാൻ ഇനി എങ്ങനെ മറക്കും. ഇവളുടെ ഇനിയും പറഞ്ഞ് തീരാത്ത കഥകളിൽ ഞാനാരായിരിക്കും നായകനോ, അതോ വിദൂഷകനോ.
ഇല്ല,… ഇവൾക്കൊരു കാമുകനോ, ഞാനില്ലാതെയൊരു ജീവിതമോയില്ല. എല്ലാം നിറം ചേർത്ത വെറും കെട്ട്കഥകളാണ്. ഇവളെന്നെ വിട്ട് പോകില്ല. ഇവൾക്കെന്നെ ശരിക്കും ഇഷ്ടമായിരിക്കും .
ഞാൻ പുലർച്ചെ വിളിക്കാതെയും പറയാതെയും കയറിവരുന്ന അരസികനായ തണുപ്പവളെ മരവിച്ച കൈകളാൽ തഴുകാത്ത വിധം ബന്ദസായി പുതപ്പിച്ച്, ആ കാൽപാദങ്ങളിൽ തലചായ്ച്ച് കിടന്നു, രാത്രിയുടെ യാമങ്ങളിലെപ്പോഴോ ഉറക്കത്തിലേക്ക് വഴുതിവീണു.
**************
പ്രഭാതം പൊട്ടിവിടർന്നു…..
അടുത്തേതോ കോവിലിൽ വെങ്കിടേശ്വര സുപ്രഭാതം കേട്ടാണ് മീനാക്ഷി ഉണർന്നത്. ഇത്ര ഗാഢമായി ഉറങ്ങിയ ഒരു ദിവസം ഈ അടുത്തെന്നല്ല, അവളുടെ ജീവിതത്തിൽ തന്നെ ഉണ്ടായിട്ടില്ല. ചെറുപ്പത്തിൽ പോലും.
ചെറുപ്പമെന്നു ഓർക്കുമ്പോൾ തന്നെ ഒരു വേദനയാണ് മനസ്സിൽ. എന്തെങ്കിലും രോഗമില്ലാത്ത ദിവസങ്ങളുണ്ടായിട്ടില്ല. അച്ഛനും, എന്തിന് അമ്മക്കും പോലും ഞാനെന്ന് മരിച്ചു കണ്ടാൽ മതിയെന്നായിരുന്നു. അവർക്ക് പറ്റിയ ഒരു അബദ്ധം മാത്രമാണ് മീനാക്ഷി. ഡൽഹി വെറുത്ത് വെറുത്ത്, വെറുപ്പിൻ്റെ അങ്ങേയറ്റമെത്തി, മരിച്ചാൽ മതിയെന്നായപ്പോഴാണ് നാട്ടിലേക്ക് അച്ഛന് നാട്ടിലേക്കു സ്ഥലം മാറ്റം വന്നത്. അടുത്ത് ജോലി കിട്ടുമായിരുന്നിട്ടും മഹാരാജാസ് വരെ പോയത് ഇവരിൽ നിന്നൊക്കെ അകന്ന് മാറിനിക്കാൻ വേണ്ടിമാത്രമാണ്.