മീനാക്ഷി കല്യാണം 5
Meenakshi Kallyanam Part 5 | Author : Narabhoji
[മരണം നീന്തിയവളിൽ പ്രണയം നീന്തിയവൻ] [Previous Part]
“ കഥയുടെ തികവിനും , മികവുറ്റ ആസ്വാദനത്തിനും വേണ്ടി മാത്രമായി സാങ്കല്പികമായി എഴുതിച്ചേർക്കപ്പെട്ട കഥാസന്ദർഭങ്ങളും, കഥാപാത്രങ്ങളും ആണ് . ഏതെങ്കിലും രീതിയിൽ ആരെയും, ഏതെങ്കിലും വിഭാഗത്തേയും വേദനിപ്പിക്കാനോ, കരിവാരിത്തേക്കാനോ ചെയ്തതല്ല . എല്ലാം സാങ്കല്പികം മാത്രമായി കണ്ട് വായിക്കണം.
ഇതിൽ ഉപയോഗിച്ചിട്ടുള്ള നാടൻ പാട്ട് ഞാൻ കഥാസന്ദർഭത്തിനു ഉതകുന്ന രീതിയിൽ വരികളിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുള്ളതാണെങ്കിലും, യഥാർത്ഥമായി അത് ജൈനീഷ് മണപ്പുള്ളി എന്നയാളുടെ ബ്ലാക്ക് ബ്രോ ചാനലിൻറെ കോപ്പിറൈറ്റ് പരിധിയിൽ വരുന്നതാണ്, ഈ കഥയും ആയി ബന്ധപ്പെട്ടു അദ്ദേഹത്തെയോ ചാനലിനെയോ വ്യക്തിഹത്യ ചെയ്യാൻ പാടുള്ളതല്ല എന്ന് അറിയിക്കുന്നു.
പുകഴ്‌തലുകൾ എഴുതണമെന്നില്ല. കുറവുകളും, തെറ്റുകളും, പോരായ്മകളും എഴുതുക.
ഏതെങ്കിലും പദം മനസ്സിലാവത്തതുണ്ടെങ്കിൽ കമൻ്റിൽ കുറിക്കുക.”
പ്രണയത്തിൽ പരാജയപ്പെട്ടവരുടെ മനസ്സും ഉടഞ്ഞ കളിമൺ പാത്രങ്ങളും ഒരു പോലെയാണ് എങ്ങിനെയെല്ലാം ശരിപ്പെടുത്താൽ ശ്രമിച്ചാലും ആർക്കും നികത്താനാവാത്ത വിടവുകളും, ആറാത്ത മുറിപ്പാടുകളും അതിൽ അവശേഷിക്കുക തന്നെ ചെയ്യും. അവളാൽ ഉടച്ച് വാർക്കപ്പെട്ട പുതിയൊരു മനസ്സുമായി ജീവിക്കുന്നതിലും പ്രിയം എനിക്ക് മരണമായിരുന്നു.
മരണം കൊണ്ടെഴുതുന്ന കഥകൾക്ക് മറ്റെന്തിനേക്കാളും മാറ്റ് കൂടുതലായിരിക്കും. പ്രണയമവിടെ അനശ്വരമാകും. ഈ ഒരു നിമിഷം ഞാൻ മരിക്കാൻ ആഗ്രഹിച്ചു. കാരണം, ഞാൻ ഇപ്പോൾ സന്തോഷവാനാണ്. എനിക്ക് വേണ്ടി കരയാൻ ഒരു പെണ്ണുണ്ട്, സുഹൃത്തുക്കളുണ്ട്, ഇത് മഴയില്ലാത്ത ഒരു ദിവസവുമാണ്. എനിക്ക് മരിക്കാൻ ഇതിലും നല്ലൊരു സാഹചര്യം വേറെ എന്ന് ലഭിക്കും. ഒരു പക്ഷെ ഇതൊന്നുമില്ലാത്ത ഒരു ദിവസമാണ് ഞാൻ മരിക്കുന്നതെങ്കിലോ. അല്ല ഇപ്പോൾ മരിക്കുന്നതാണ് അതിൻ്റെ ഭംഗി.
**************
ട്ടൊൻ്റി എയ്റ്റ്, ട്ടൊൻ്റി നയൻ, തേർട്ടി……