“നിർത്തട മൈത്താണ്ടികളെ, ഒരു മാതിരി കുളക്കടവിലെ പെണ്ണുങ്ങളെ പോലെ വളവളവളാന്നു. വല്ലതും ഊമ്പി കുടിച്ചിട്ട് എഴുന്നേറ്റു പോടാ പൂറന്മാരെ.” ടോണി ആണ് പറഞ്ഞത്, ടോണി വട്ടപ്പാറയെ തമിഴന്മാർക്കെല്ലാം പേടിയാണ്.
അവൻ പറഞ്ഞത് മനസ്സിലായില്ലെങ്കിലും, അത് മുട്ടൻ തെറിയവും എന്ന് ഊഹിച്ചു അവർ മിണ്ടാതെയിരുന്നു കുടിതുടങ്ങി, കുത്താട്ടം കുറത്തിയാട്ടം തുടർന്നു.
“ആവി, നീ അടിക്കു എല്ലാം ശരിയാവും”, അവൾ ഒരു ഫുൾ സന്യാസി മദ്യം എനിക്കടുത്തേക്കു നീക്കി വച്ച്, സിഗരറ്റ് ഊതി മുകളിലെ വായുവിൽ വളയങ്ങൾ ലയിപ്പിച്ചു കൊണ്ടിരുന്നു. എന്റെ ഉള്ളിലെ ആത്മസംഘർഷം മനസ്സിലാക്കാൻ ഈ മുറിയിൽ അവനും, അവന്റെ ഉള്ളിൽ കിടക്കുന്ന മദ്യത്തിനും മാത്രമേ കഴിയൂ.
ഞാൻ ഉള്ളിൽ കത്തുന്നതീ മദ്യം ഒഴിച്ച് കിടത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. രണ്ടു പെഗ്ഗിൽ, ഒരു സിഗെരെറ്റിനു തീ കൊടുത്തു ഞാൻ ചിന്തകളിലേക്ക് കൂപ്പുകുത്തി. പതുക്കെ പതുക്കെ എണ്ണം കിട്ടാതെയായി, ഞാൻ വോഡ്കയെന്നോ, ബ്രാണ്ടിയെന്നോ, വിസ്‌കിയെന്നോ, വ്യത്യാസമില്ലാതെ സോഷ്യലിസ്റ്റ് ആയിമാറി.
ഒരു പൈൻ്റെക്കുപ്പിയിൽ പകുതി റം മിക്സ് ചെയ്തു എടുത്തു സെൽവ അണ്ണനാണെന്നു കള്ളം പറഞ്ഞു അതും പിടിച്ചു ഞാൻ ഇറങ്ങി നടന്നു, ടോണി കൊണ്ട് വിടാം എന്ന് ഒരുപാട് വട്ടം പറഞ്ഞിട്ടും സമ്മതിച്ചില്ല, എനിക്ക് തനിയെ പോണമെന്ന് വാശിപിടിച്ചു, എന്തിനെന്നു അറിയില്ല ഒറ്റക്ക് യാത്ര ചെയ്യണം എന്ന് തോന്നി.
ഓട്ടോ ഓടി തുടങ്ങിയപ്പോൾ, പതുക്കെ സെൽവ അണ്ണന്റെ കുപ്പി ഞാൻ കാലിയാക്കി തുടങ്ങി. ഓട്ടോക്കാരൻ മിററിലൂടെ നോക്കിയെങ്കിലും, എന്തെങ്കിലും പറഞ്ഞാൽ മനസ്സിലാക്കാൻ തന്നെ ഞാൻ രണ്ടുദിവസം എടുക്കും എന്ന് തോന്നിയത് കൊണ്ട് അവനൊന്നും പറഞ്ഞില്ല.
കാരണവന്മാരുടെ പുണ്യം കൊണ്ടും, പിന്നെ എന്റെ കാഞ്ഞബുദ്ധി കൊണ്ടും, ഞാൻ കുറച്ചു അച്ചാറ്, കുറച്ചേ ഉള്ളു അത് പോക്കറ്റിൽ ഇട്ടിരുന്നു. പക്ഷെ തൊട്ടു നക്കാൻ നോക്കിയപ്പോൾ ഒന്നും ഇല്ല. അത് ഞാൻ ഇട്ട വെള്ള ഷർട്ടിൽ ആകെ ഒലിച്ചു ഇറങ്ങിയിരുന്നു, വെള്ള ഷർട്ട് ഇട്ടതു എത്ര നന്നായി, ഇല്ലെങ്കിൽ അച്ചാറു കണ്ടുപിടിക്കാൻ കൊറേ ബുദ്ധി മുട്ടിയേനെ, ഞാൻ മദ്യത്തിന്റെ കെട്ടകൈപ്പ് ശമിപ്പിക്കാൻ, ഷർട്ടിൽ ചുവപ്പ് നിറം കണ്ടിടത്തു ആഞ്ഞു നക്കി. ഓട്ടോക്കാരൻ മുഖം ചുളിച്ചിരിക്കും, ചുളിക്കട്ടെ, അവനു അറിയില്ലല്ലോ അവശ്യസമയത്തെ അച്ചാറിന്റെ വില.