മീനാക്ഷി കല്യാണം 4 [നരഭോജി]

Posted by

എല്ലാം വെറും കെട്ടുക്കഥകൾ, തിരിഞ്ഞു നോക്കാതെ തന്നെ എപ്പോഴേ ഞാൻ ഇവൾക്ക് അടിമയാക്കപ്പെട്ടിരിക്കുന്നു.

അപ്പൊ ഇനി സോഫയിൽ കെടക്കണ്ടി വരും, കൊഴപ്പം ഇല്ല. ഇവളെ കണ്ണുനിറച്ചൊന്നു കാണാൻ പറ്റൂലോ.

അവൾ ഡ്രസ്സും, ടർക്കിയും എടുത്ത് കുളിക്കാൻ കയറി.

ഞാൻ ചായപാത്രം വലിച്ചെടുത്തു പഞ്ചാരയിട്ടു വെള്ളം വച്ച്, ചായിലയിൽ ഏലക്ക, കറുകപ്പട്ട, നാരങ്ങാതൊലി ചേർത്ത് ചൂടാക്കി തുടങ്ങി, ഇഞ്ചി ചതച്ചതും കൂടി ഇട്ട് കടുപ്പത്തിൽ തിളപ്പിച്ചവെള്ളം , തിളച്ചപാലിൽ ചേർത്ത് അടിച്ചെടുത്തു ഞാൻ മാറ്റി വച്ച്‌ മറ്റു പണികളിലേക്കു തിരിഞ്ഞു.

*******

കുളിച്ചു മുടിയിൽ ഈറൻ പോലും ഉണങ്ങാതെ പെണ്ണ് ഓടിവന്നു അടുക്കളതിണ്ണമേൽ ചാടികയറി ഇരുന്നു, ഞാൻ തൊലിചീകി വച്ചിരുന്ന ക്യാരറ്റ് എടുത്ത് കടിച്ചു. ചായ എടുത്തു മടമടാ കുടിച്ചു.

“അയ്‌വാ…. പാചകത്തിൽ ഉണ്ണിയേട്ടൻ ഒരു കലാകാരൻ തന്നെ”

ഞാൻ അവളെ നോക്കി ചിരിച്ചു, അവളവിടന്നു  ചാടിയിറങ്ങി, ആകെ പരതൽ തുടങ്ങി  അപ്പോഴാണ് എൻ്റെ കണ്ണ് താഴെപോയതു,

അവളൊരു കൊച്ചു പിങ്ക് ട്രൗസർ ആണ് ഇട്ടിരിക്കണത്, അവളെപോലെള്ള മൂന്നുപേർക്കു കയറി നിൽക്കാവുന്ന ഒരു ലൂസ് റൗണ്ട്നെക്ക് ടി ഷർട്ടും. കൊച്ചു കുട്ടികൾ ഇടുന്നപോലത്തെ വേഷവിധാനം. പക്ഷെ ആകാരവടിവിൽ അവൾ അപ്സരസായിരുന്നു. ലക്ഷണമൊത്ത അരയഴകും, അളവൊത്തഗോള നിതംബങ്ങളും, അതിൽനിന്നു ഒഴുകിയിറങ്ങുന്ന പൊന്നിൻനിറമാർന്ന തിളങ്ങുന്ന തുടകളും, മുട്ട് അവളുടെ കാലിനെ അവളുടെ തന്നെ ഒതുങ്ങിയ അരക്കെട്ടെന്നോണം  രണ്ടായി വേർതിരിക്കുന്നു. മുകളിലെ സൗന്ദര്യം താഴേക്കും അവിരാമമായി തുടരുന്നു. അവളുടെ കാൽവണ്ണകളോട് സമാനമായ മറ്റൊന്നും ഞാൻ കണ്ടിട്ടില്ല, കൊഴുത്തുരുണ്ട വിരിഞ്ഞ അളവൊത്ത കാൽവണ്ണകൾ, ബ്രഹ്മൻ്റെ വിരൽപതിഞ്ഞ ശില്പ കലാചാതുര്യങ്ങൾ.

അവളുടെ ശരീരത്തിലുടനീളമുള്ള കൊതിപ്പിക്കുന്ന കയറ്റിറക്കങ്ങൾ, അവൾ ഒരു ഒത്തപെണ്ണാണെന്ന് എന്നോട് വിളിച്ചോതി.

ചായക്കപ്പിനു മുകളിലൂടെ ഒരു കുസൃതി നിറഞ്ഞ ഒരു പാളിനോട്ടം എനിക്ക് നേരെ വന്നപ്പോൾ , ഞാൻ കൈവിട്ടു പോയിക്കൊണ്ടിരുന്ന സംയമനം വീണ്ടെടുത്ത്, പാചകത്തിലേക്കു വീണ്ടും ശ്രദ്ധപതിപ്പിച്ചു.

ഇടയ്ക്കു ഒരിക്കൽ കൂടി തിരിഞ്ഞു നോക്കിയപ്പോൾ കണ്ട അവളുടെ അന്നനടയിൽ എന്റെ മനസ്സൊന്നു കൂടി ഇളകിയാടി….

ആഞ്ജനേയ സ്വാമി കണ്ട്രോള് തരണേ….

കോളേജ് പിള്ളേര് ഇത് വല്ലതും അറിയുന്നുണ്ടോ, അവരുടെ സാരിയിൽ കേരളീയത്തനിമ വിഭാവനം ചെയ്യുന്ന മീനാക്ഷി ടീച്ചർ, വീട്ടിൽ മാർഗരറ്റ് റൂബി ആണെന്ന്, അവർ കണ്ടതിലും എത്രയോ മടങ്ങു സുന്ദരിയാണെന്ന്.

Leave a Reply

Your email address will not be published. Required fields are marked *