: കുമുദം പറഞ്ഞു, മൂക്കിൽ നിന്ന് രക്തം വരുന്നുണ്ടെന്നു. (ഞാൻ നിശബ്ദതയെ കീറി മുറിച്ചു)
: അത് നല്ല ചൂടിള്ളിടത്തും, നല്ല തണുപ്പുള്ളിടത്തും പോയ സ്ഥിരം ഉള്ളതാ. കൊടൈക്കനാൽ പോയിട്ട് ഒരിക്കൽ എല്ലാവരും പേടിച്ചു. (അവള് നിസ്സാരം ആയി പറഞ്ഞു.)
: എന്റെ കൂട്ടുകാരന് കോടമ്പാക്കത് ഒരു ക്ലീനിക് ഉണ്ട് അവിടെ പോണോ നാളെ?
: ഏയ്, അത്രക്കൊന്നും ഇല്ലന്നെ, കൊറേ ഡോക്ടർമാരെ കാണിച്ചതാ, എല്ലാരും പറയും മൂക്കിലെ രക്തക്കുഴലുകൾ സോഫ്റ്റാണ്, എന്നിട്ട് ഒരു കുന്ന് ആന്റിബിയോട്ടിക് തരും. വെറുതെ, ഇത് കുറച്ച് ദിവസത്തിൽ ശരിയാകുന്നെ, ഉണ്ണിയേട്ടൻ പേടിക്കണ്ട.
(എനിക്ക് വിഷമം അവൾക്കൊപ്പം കോടമ്പാക്കത്തേക്കൊരു യാത്ര മുടങ്ങിയതിൽ ആയിരുന്നു.)
: ഞാൻ പോട്ടെ, നാളെ വരാ. (ഞാൻ സൺഷേഡിയിലേക്കു ചാടിയിറങ്ങി, കാരണവന്മാരുടെ പുണ്യംകൊണ്ട് താഴെ പോയില്ല.)
: ഉണ്ണിയേട്ടാ…. (കുറച്ചു നടന്നപ്പോൾ പിന്നിന്നൊരു വിളി, ഈശ്വര നാളെതൊട്ട് വരണ്ടാന്നു പറയാൻ ആയിരിക്കോ.?!!)
: എന്നെ പുറത്തൊന്നു കൊണ്ട്പോകോ…. ഈ രാത്രി!!… (അവൾ ഒരു കൊച്ചു കുഞ്ഞിനെ പോലെ തല ഒരുവശത്തേക്കു ചെരിച്ച്, ആ കാപ്പിപ്പൊടി കണ്ണിണകൾ വിടർത്തി ചോദിച്ചു. ഞാൻ തുടുത്ത ആ കവിളിണകളിൽ, പെരിച്ചാഴി പൊരുത്തലട കണ്ടപോലെ നോക്കി.)
അവൾ ആ യാത്ര എത്രമാത്രം ആഗ്രഹിക്കുണ്ടെന്നു അവളുടെ കണ്ണുകളിൽ എഴുതിവച്ചിരുന്നു.
തുറന്നിട്ട ജനൽപടിയിൽ ഇടംകൈ അള്ളിപ്പിടിച്ച്.എൻറെ മടക്കി വച്ചിരുന്ന വലതുകലിൽ ചവിട്ടി അവൾ ഇറങ്ങി, ആ തണുത്ത വലതുകൈവിരലുകൾ എന്റെ തോളിൽ വിടാതെ പിടിച്ചിരുന്നു, ഞാൻ നിലത്തൂന്നിയ ഇടതുമുട്ടിൽ, ബലം കൊടുത്തു ഇളകാതെ നിന്നു. ഉലഞ്ഞ സാരിയിൽ ആനാവൃതമായ അവളുടെ കാൽപടങ്ങളിൽ അമ്പിളി മുത്തമിട്ടു. നിലാവിനാൽ സ്വർണ നൂപുരം ചാർത്തിയ അവളുടെ നഗ്നമായ പാദങ്ങൾ, അവയ്ക്കുതന്നെ എന്തഴകാണ്. (പണ്ട് നാട്ടിൽ നാട്യശാസ്ത്രം, അറിയുന്ന ശിവൻചേട്ടൻ നാരീലക്ഷണശാസ്ത്രം പറയാറുണ്ട്, സുന്ദരമായ പാദങ്ങൾ സ്ത്രീയുടെ നിർമലമായ മനസ്സിൻറെ മുഖപത്രങ്ങളാണെന്നു.)
ആ കുഞ്ഞു വിരലുകൾ ഒന്ന് തൊട്ടു നോക്കാൻ എനിക്ക് കൊതിതോന്നി, മനസ്സിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല, അതിനു മുന്നേ എന്റെ കൈ ആ ചേലൊത്ത പാദത്തെ തഴുകിപോയി. ഗന്ധർവ്വൻമാർ പോലും ആ കാഴ്ചകണ്ടു, അസൂയപ്പെട്ടു കാണണം. പെട്ടന്നുള്ള എന്റെ പ്രവർത്തിയിൽ, അവളൊന്നു ഞെട്ടി, പൗർണമിയൊത്ത ആ മുഖത്തു രക്തം അരിച്ചെത്തി സന്ധ്യവിടർന്നിരുന്നു. അവൾ അപ്പോൾ തോന്നിയ തിടുക്കത്തിൽ പെട്ടന്ന് ഇറങ്ങാൻ നോക്കി. വലതുകാൽ തെന്നി മുഴുവനായും എന്റെ നെഞ്ചിൽ അലച്ചുതല്ലി വീണു. ഞാൻ പെട്ടന്നുണ്ടായ ആഗാധത്തിൽ, സൺഷേഡിയിലേക്കു ചെരിഞ്ഞു കിടന്നു. അവൾ നെഞ്ചിൽ തലതാഴ്ത്തി, പട്ടുപോലുള്ള മുടിയിഴകളാൽ എന്നെ മൂടി കിടന്നു. അവളുടെ പഞ്ഞിമുട്ടായി ഒത്ത മാറിടങ്ങൾ എന്റെ വയറിൽ പുണർന്നുനിന്നു. അവൾ പാദങ്ങൾ എന്റെ കാലുകൾക്കിടയിൽ ഒതുക്കി, ഭാരം മുഴുവനായും എന്നിലർപ്പിച്ചു അല്പൻനേരം അങ്ങനെ കിടന്നു. എന്തുകൊണ്ടോ നിലവിൽ അവളെ നെഞ്ചോടു ചേർത്ത് ഇങ്ങനെ കിടക്കാൻ എന്റെ നെഞ്ച് വല്ലാതെ ആഗ്രഹിച്ചിരുന്നു. അവളിലും ആ നിമിഷത്തെ സംതൃപ്തി എനിക്കറിയാൻ കഴിഞ്ഞു, ഇല്ലെങ്കിൽ എപ്പോഴേ തട്ടികുടഞ്ഞെഴുന്നേറ്റു പോയേനെ. നിലത്തു പോകാതിരിക്കാൻ ഞാൻ അവളെ ചേർത്ത് പിടിച്ചിരുന്ന എന്റെ വിരലുകൾ അവളുടെ മിനുസമാർന്ന മുടിയിഴകൾ കടന്നു, നഗ്നമായ പുറത്തെ, തണ്ടെല്ലു കുഴിയിലൂടെ ഇഴുകിയിറങ്ങി ജാക്കറ്റും കടന്നു, അവളുടെ തണ്ടെല്ലിന്റെ ആരെയും കൊതിപ്പിക്കുന്ന വളഞ്ഞ ഇറക്കത്തിലേക്കു പതിയെ ഇഴുകിഇറങ്ങി കയറി അരയിൽ, വലിഞ്ഞു മുറുക്കിയ കോട്ടൺ സാരിയുടെ പ്രാരംഭത്തിൽ എത്തിനിന്നു. പെട്ടന്ന് സ്വബോധത്തിലെത്തിയ അവൾ, എന്നെ തള്ളിമാറ്റി, പിടഞ്ഞെഴുന്നേറ്റു, താലിയുടെ അഗ്രം എന്റെ മുഖത്തു ഉരഞ്ഞു എഴുന്നേറ്റു. ഒരു നിമിഷനേരത്തിനു ഞാൻ അവളുടെ ഭർത്താവും, അവളെന്റെ ഭാര്യയും ആയി മാറിയിരുന്നു. നിലാവിൽ മുങ്ങിയ അവളുടെ മുഖത്തെ ഭാവങ്ങൾ എനിക്ക് വായിച്ചെടുക്കാൻ കഴിച്ചുന്നതിലും അപ്പുറം ആയിരുന്നു. ഭയവും, ദേഷ്യവും, നാണവും, പ്രണയവും, ദുഖവും ആ മുഖത്തു ഇഴചേർന്നു കിടന്നു. അവൾ എന്റെ മുഖത്തു നോക്കാതെ മുന്നിലേക്ക് വീണുകിടന്നിരുന്ന അറ്റംചുരുണ്ട മുടിയിഴകൾ ചെവിക്കുപിന്നിൽ ഒളിപ്പിച്ചു. എനിക്ക് മുകളിൽ അമ്പിളിക്കും മേലെ ചേലിൽ അവളുദിച്ചുനിന്നു.