ഗണേശപുരത്ത്, ഓടുന്ന ബസ്സിൽ നിന്ന് മീനാക്ഷിയുടെ സ്നേഹിതൻ ചാടിയിറങ്ങി, ഷോ… പട്ടി ഷോ. അവടെ നിൽക്കണ കോളേജ് പിള്ളേര് എന്റെ ഷോ കണ്ടു നെറ്റിചുളിച്ച് ഏതാ ഈ ഊമ്പൻ എന്നപോലെ നോക്കുന്നുണ്ട്. പക്ഷെ പെണ്കുട്ടിയോൾക് ഇഷ്ടപെട്ടിട്ടുണ്ട്, അപ്പൊ സാധനം ഏറ്റിട്ടുണ്ട്.
കോളേജ് ഗേറ്റിനോട് ചേർന്നു ഉള്ളിലേക്ക് നീണ്ടു പോകുന്ന അരമതിലിൽ കയറി കാത്തിരുന്ന്, സർപ്രൈസ് കൊടുക്കാം എന്നായിരുന്നു എന്റെ പ്ലാൻ. പക്ഷെ എന്റെ എല്ലാ പ്ലാനുകളും പോലെ അതും ഗർഭത്തിലെ അലസി. അരമതിലിൽ കരണ്ടു കമ്പിയിൽ കാക്ക ഇരിക്കുന്ന പോലെ പിള്ളേര് രാവിലെ തന്നെ നി സ്ഥലംപിടിച്ചിട്ടുണ്ട്. ഇവരൊക്കെ ഇത്ര നേരത്തെ തന്നെ ആരേകാണാൻ വന്നു ഇരിക്കണാവോ. ഒട്ടും സമയം കളയാതെ ഞാനും സീറ്റ് പിടിച്ചു. കോമ്പറ്റിഷൻ നേരിടാൻ ഉള്ള ഏറ്റവും നല്ല മാർഗം ധൈര്യത്തോടെ മത്സരിക്കുക എന്നത് തന്നെ ആണ്. അര്ഹതപ്പെട്ടവർ അതിജീവിക്കട്ടെ.
മനസ്സിൽ എന്തെന്നില്ലാത്ത സന്തോഷം, എല്ലാത്തിനും പ്രതിവിധി മനസ്സുതന്നെ പറഞ്ഞു തരുന്നു. നഷ്ടപ്പെട്ട് പോയതെന്തോ തിരിച്ചു കിട്ടും പോലെ. ദോഷം പറയരുതല്ലോ പലതരത്തിലുള്ള സുന്ദരിമാർ, പലതും ആറ്റംചരക്കുകൾ, എല്ലാം ഒന്നിനൊന്നു മെച്ചം, വരിവരിയായി ഞങ്ങളെ കടന്നു പോയി, എങ്കിലും അംഗസംഖ്യയിൽ ചെറിയ ഒരു വ്യത്യാസം മാത്രമേ, കരണ്ടുകമ്പിയിൽ വന്നുള്ളൂ. പെട്ടന്ന് പിള്ളേരുടെ ശ്വാസഗതി കൂടിയതും, ശബ്ദ കോലാഹലം ഇരട്ടിച്ചതും, കേട്ട് ഞാൻ ഉറപ്പിച്ചു ഇവരൊക്കെ കാത്തിരുന്ന ആരോ എത്തി, ഞാൻ ഇത്ര ആരാധകരുള്ള ആളാരാണെന്നു ഏന്തിവലിഞ്ഞു നോക്കി.
മീനാക്ഷി, അവളെന്തു സുന്ദരി ആണ്, മദിരാശിയിലെ കത്തിരിക്ക പൂക്കുന്ന വെയിലിൽ അവളെങ്ങനെ വിളഞ്ഞു നിൽക്കുന്നു, ഇളംകാറ്റിൽ ഗോതമ്പിന്റെ കതിരാടും പോലെ അവൾ നടക്കുമ്പോ ശരീരം ആടിയുലയുന്നു. അവിടെ നിന്നിരുന്ന എല്ലാവരെയും പോലെ ഞാനും അതിൽ മതിമറന്നു നോക്കിനിന്നുപോയി.
വാലിട്ടു കണ്ണെഴുതിയിട്ടില്ല, കൈയിൽ ഒരു കരിവളയോ, കാതിലോലക്കോ ഇല്ല, അറ്റം ചുരുണ്ട ആ മുടിയിഴകളിൽ പൂവില്ല, ഉലഞ്ഞ ആ വയലറ്റ് കോട്ടൺ സാരി വടിവൊത്ത് മടക്കിയുടുത്തിട്ടില്ല. മെയ്യിൽ അലങ്കാരം എന്നുപറയാൻ വരയെഴുതിയ ആ ഒത്തപുരികങ്ങൾക്കു മധിയിൽ ഒരു കുഞ്ഞു കറുത്തപൊട്ടു മാത്രമാണ്.
എങ്കിലും ഒട്ടും സംശയിക്കാതെ ഞാൻ പറയും, ഇന്ന് ആ ഗേറ്റുകടന്നു വന്നതിൽ ഏറ്റവും സുന്ദരി അവളാണെന്നു, ഞാൻ ഇന്നേവരെ കണ്ട കാക്കത്തൊള്ളായിരം സ്ത്രീകളിൽ ഏറ്റവും സുന്ദരി അവളാണെന്നു. എനിക്ക് ചുറ്റും ഉള്ള എല്ലാകണ്ണുകളും അവളിൽ ആണെന്ന്.