മീനാക്ഷി കല്യാണം 2 [നരഭോജി]

Posted by

ഞാൻ പല്ലേച്ചിട്ട് വരാ പറഞ്ഞു ഓടി പോയി കണ്ണാടിയിൽ മുഖം ഒന്ന് ശ്രദ്ധിച്ച നോക്കി, താടി ഉഴിഞ്ഞു., ഉണ്ട് ലുക്ക് ഉണ്ട്, പിന്നെ കോട്ട് …, അത് ഇല്ലാത്തതു നമ്മള് പാവങ്ങൾ ആയതോണ്ടല്ലേ.

ഡോണ്ട് യു ഡെയർ കാൾ അസ് ബെഗേഴ്‌സ് , ഐ വിൽ പുൾ ഔട്ട് യുവർ ടങ് ആൻഡ് ..( പെട്ടന്ന് മനസ്സിൽ അങ്ങാടിയിലെ ജയൻ വന്നു, ഞാൻ ജയനെ നൈസ് ആയിട്ടു സമാധാനിപ്പിച്ചു )

കോൺഫിഡൻസ് കോൺഫിഡൻസ്  ,,,,

തിരിച്ചു ഇറങ്ങി വന്നപ്പോ കണ്ട കാഴ്ച്ചയിൽ എന്റെ സകല കോൺഫിഡൻസും പോയി , റൂമിൽ മുഴുവൻ ചിതറി കിടക്കുന്ന കൊണ്ടങ്ങളിൽ നോക്കി അറച്ച് നിൽപ്പാണ് മീനാക്ഷി , ഇറങ്ങി വന്ന എന്നെ കത്തുന്ന ഒരു നോട്ടം നോക്കി . ഞാൻ അങ്ങട് ഇല്ലാണ്ടായി ….

അവൾ അവിടെ നിന്ന് പുറത്തേക്കു നടന്നു , ഞാൻ ഓടി പിന്നാലെ ചെന്ന് : “മീനക്ഷി അത് ”

ഉണ്ണിയേട്ടൻ ഇത്ര ചീപ് ആണെന്ന് വിചാരിച്ചില്ല , ഞാൻ വല്ല ഓട്ടോ വിളിചു പോയ മതിയാരുന്നു. എന്റെ കഷ്ടകാലത്തിനു ഇവിടെ കേറി .

മീനാക്ഷി അത് ഒന്നും എന്റെ അല്ല , (ഞാൻ നെഞ്ചിൽ കൈ വച്ച് ആത്മാർത്ഥം ആയി പറഞ്ഞു തൊടങ്ങി) ഞാൻ ഇന്നേവരെ അതൊന്നും കൈയോണ്ടു തൊട്ടിട്ടു പോലും ഇല്ല ( ഞാൻ നിന്ന് ഉരുകി )

മീനാക്ഷി (ചിരിച്ചു ): അല്ലെങ്കിലും അതൊക്കെ അരവിന്ദേട്ടന്റെ പേർസണൽ കാര്യങ്ങൾ അല്ലേ , ഞാൻ എന്തിനാ അതിലൊക്കെ ഇടപെടണെ .

അവൾ അത് വിശ്വസിച്ചില്ല എന്നതിനേക്കാൾ ഉണ്ണിയേട്ടൻ എന്ന വിളിപോയി എന്നതാണ് എന്നെ വളരെ വിഷമിപ്പിച്ചത്

ഞാൻ പിന്നെ ഒന്നും പറയാൻ നിന്നില്ല, ഭക്ഷണം ഉണ്ടാക്കാൻ തുടങ്ങി .

നെയ്ഒഴിച്ച് കടുകും ഉള്ളി മുളക് കുറച്ചു കാരറ്റ് അണ്ടിപരിപ്പും വാട്ടി നല്ല മണം പരന്നപോൾ , അതിലേക്കു വെള്ളം ഒഴിച്ചു , അപ്പോൾ ഉണ്ടായ ശബ്ദത്തിൽ ഞെട്ടിയ മീനാക്ഷി , അത്ര നേരം എന്നോട് മിണ്ടാതെ , ജനലരികിൽ ഞാൻ സ്ഥിരം പക്ഷികൾക്ക് വെക്കാറുള്ള വെള്ളത്തിനരികിൽ വന്നിരിക്കുന്ന പലനിറത്തിലുള്ള കിളികളെ നോക്കി എന്തോ ചിന്തിച്ചിരിക്കുക ആയിരുന്നു . പച്ച,മഞ്ഞ,ചുവപ്പു കടും നിറങ്ങളിൽ ഉള്ള കുഞ്ഞു കിളികൾ അവയെ കാണാൻ തന്നെ നല്ല ചേലാണ് .

Leave a Reply

Your email address will not be published. Required fields are marked *