മീനാക്ഷി കല്യാണം 2 [നരഭോജി]

Posted by

എന്നിട്ടു അവൻ വിശ്വസിച്ചോ ?..

: വിശ്വസിച്ചോന്നാ ,… അത് ശരിക്ക് ഏറ്റു . അഡ്രസ് മാത്രല്ല ,എന്റെ തടിമാടൻ ഏട്ടന്മാരെ പോലും പേടിക്കാതെ , രാവിലെ മേക്കപ് എന്നും പറഞ്ഞു ഇറങ്ങിയ എന്നെ പൊക്കി , എയർപോർട്ടിൽ കൊണ്ട് വിടുക കൂടി ചെയ്തു .  എന്ത് സ്നേഹ അവർക്കൊക്കെ ഉണ്ണിയേട്ടനോട്.

 

ഇനി കാര്യങ്ങളുടെ കിടപ്പുവശം അറിയുമ്പോൾ അവന്റെ വായിൽ ഇരിക്കണ തെറി മുഴുവൻ കേൾകേണ്ടിവരൂലോ ഈശ്വരാ  , ഞാൻ മനസ്സി വിചാരിച്ചു .

: എന്തായാലും, ഇതിനു ശേഷം നീ അവന്റെ മുന്നിൽ  ചെന്ന് പെടണ്ട , അവന്റെ സ്നേഹം മാത്രാ നീ കണ്ടിട്ടുള്ളൂ, ഇനി തനി കൊണം കാണണ്ടി വരും. മോന്ത പിടിച്ചവൻ റോട്ടില് ഇട്ട് ഒരക്കും.

മീനാക്ഷി ചിരിച്ചു അവൾക് എല്ലാം ഒരു കുട്ടിക്കളി ആണ്.

പ്രേമം ആണെന്ന് പറയുന്നതും, ആൾക്കാരുടെ മനസ്സിൽ ഓരോരൊ വേണ്ടാത്ത ചിന്തകൾ പാകുന്നതും , അവസാനം , അതൊക്കെ ചവിട്ട് അരച്ച് ഏതോ ഒരു കോന്തൻ കാമുകന്റെ ഒപ്പം പോവുന്നതും എല്ലാം….

എപ്പോഴാണ് ഉറങ്ങി പോയതെന്ന് അറിയില്ല …

 

 

**********************************

 

 

 

ഇതേ സമയം നാട്ടിൽ …..

 

ദിവസോം രാത്രി പതിവുള്ള ഫുട്ബാൾ കളിയും കഴിഞ്ഞു അമ്പലക്കുളത്തിൽ ഒരു കുളിയും പാസ് ആക്കി അജുവും, ജോണും ചുമ്മാ വെടിയും പറഞ്ഞു ആൽത്തറയിൽ കിടപ്പായിരുന്നു , മുകളിൽ ചുവന്നു കിടന്നിരുന്ന ആകാശവും , കൂടണയാൻ തിരക്ക് കൂട്ടുന്ന പക്ഷികളെയും നോക്കി അജു സ്ഥിരം ഫിലോസഫി എടുത്ത് പുറത്തിട്ടു .

Leave a Reply

Your email address will not be published. Required fields are marked *