അടഞ്ഞുകിടക്കുന്ന വാതിലിനു പുറത്തു നിന്നു കൊണ്ടുള്ള അവളുടെ നേർത്ത കരച്ചിൽ മാതാപിതാക്കളുടെ മനസിനെ തളർത്തി.
മകളുടെ ഏകാന്തതയ്ക്ക് ഭംഗം വരുത്താതെ അവർ ശ്രദ്ധിച്ചു.
റൂമിലെ കട്ടിലിൽ മലർന്നു കിടക്കുകയായിരുന്നു ടെസ്സ.
അവളിൽ കണ്ണും നട്ടു കൊണ്ട് ഭിത്തിയിൽ ചാരി ഹന്നയും.
ടെസയുടെ കൺകോണുകളിലൂടെ കണ്ണീർ ചാലിട്ട പോലെ ഒഴുകി.
വിതുമ്പലിന് അപ്പോഴും ശമനം വന്നിരുന്നില്ല.
ഇപ്പോഴും കൂടെ ഹന്നയുണ്ടെന്ന് അവൾക്ക് തോന്നി.
എന്റെ പ്രാണസഖിയുടെ സാന്നിധ്യം എനിക്ക് അറിയാൻ പറ്റുന്നു.
ഞങ്ങളുടെ ശരീരത്തിനേയേ മരണത്തിന് വേർപെടുത്താനാവൂ.
പ്രണയത്തിനെയല്ല…
ഹന്നയുടെ ഓർമകൾ തിരമാലകൾ കണക്കെ അവളുടെ മനസിലേക്ക് അലയടിച്ചു കൊണ്ടിരുന്നു.
ആ മരം കോച്ചുന്ന തണുപ്പിലും ശരീരം ചുട്ടുപൊള്ളുന്ന പോലെ ടെസ്സയ്ക്ക് തോന്നി.
ഗർഭസ്ഥ ശിശുവിനെ പോലെ അവൾ ചുരുണ്ടുകൂടി കിടന്നു.
തന്റെ പ്രാണന്റെ മനോവിഷമം കണ്ട് ഹന്ന നിസഹായയായി.
നിസഹായതയുടെ മറ്റൊരു പര്യായമാണ് ആത്മാവെന്ന് അവൾക്ക് തോന്നി.
ആ റൂമിലാകെ അവൾ നടന്നുകൊണ്ടിരുന്നു.
റൂമിൽ നിറയെ ഹന്നയുടെയും ടെസ്സയുടെയും ഫോട്ടോസുകൾക്കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു.
അവർ ഇരുവർക്കും ആ മുറി അത്രയ്ക്കും പ്രിയപ്പെട്ടതായിരുന്നു.
അവർ ഒരുമിച്ച് കെട്ടിപ്പിടിച്ചുറങ്ങിയ രാത്രികൾക്ക് സാക്ഷിയായ മുറിയാണത്.
അതിലുപരി ശരീരങ്ങൾ പങ്കുവച്ച് ഒന്നായ ഇടം.
നാഗങ്ങൾ ഇണ ചേരുന്ന പോലെ ടെസ്സയുമായ ഒന്നായ നിമിഷങ്ങൾ.
എന്നും അതിന് തുടക്കമിട്ടിരുന്നത് ഞാനായിരുന്നല്ലോ…
എന്തെന്നാൽ അവളുടെ അംഗലാവണ്യവും മത്തുപിടിപ്പിക്കുന്ന മണവും എന്നും എനിക്ക് ലഹരിയായിരുന്നു.
എന്റെ കരലാളനങ്ങളേറ്റ് കുറുകിക്കൊണ്ടു അവളെന്നെ വാരിപുണരുന്ന നിമിഷങ്ങൾ.
അടങ്ങാത്ത ദാഹത്തോടെ പാനം ചെയ്യുന്ന അധരങ്ങൾ.