അപ്പോഴും അലറി കരയുന്ന ടെസ്സയെ ഒരു നോക്ക് കണ്ടു നിക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ.
കുഴി മൂടി തുടങ്ങിയതും അവിടെ നിന്നിരുന്നവർ പതിയെ പിന്തിരിഞ്ഞു പോകാൻ തുടങ്ങി.
ഞാൻ പതിയെ എന്റെ ടെസ്സയുടെ അരികിലേക്ക് ഒഴുകി ചെന്നു.
അവളെയൊന്നു ചേർത്തു പുണരാൻ ആ തിരുനെറ്റിയിൽ എന്റെ ആധാരങ്ങളുടെ ഭാരം ഇറക്കി വയ്ക്കാൻ എനിക്ക് കൊതിയായി.
പക്ഷെ എനിക്ക് കഴിയുന്നില്ല.
എന്നെ ആരും കാണുന്നില്ല.
ഞാൻ ഒരു അരൂപിയാണ്.
ഒരു ആത്മാവ്.
ശരീരമില്ലാത്തവൾ.
അസ്ഥിത്വം നഷ്ടപെട്ടവൾ.
മനസിൽ യാതൊരുവിധ വികാരങ്ങളും നിറഞ്ഞു നിൽക്കാറില്ല.
അതെന്താ അങ്ങനെ ആത്മാക്കൾക്ക് കരയാൻ പറ്റില്ലേ?
ചിരിക്കാൻ പറ്റില്ലേ?
സന്തോഷിക്കാൻ പറ്റില്ലേ?
അറിയില്ല…..
മുൻപിൽ ഇപ്പോൾ ശൂന്യത മാത്രമാണ്.
അനന്തമായ ശൂന്യത.
വിതുമ്പുന്ന ടെസ്സയെ താങ്ങിക്കൊണ്ടു ഒരു പെണ്കുട്ടി മുന്നിലേക്ക് നടന്നു.
അവരെ അനുഗമിച്ചു കൊണ്ടു ഞാനും.
പയ്യെ അവിടേക്ക് ഒരു കറുത്ത അംബാസിഡർ ഉരുണ്ടു വന്നു.
അതിന്റെ ഗ്ലാസിലും ബോണറ്റിലും വെള്ളം തട്ടി ചിന്നി ചിതറുന്നുണ്ടായിരുന്നു.
ആ പെണ്കുട്ടി ടെസ്സയെ കാറിലേക്ക് നിർബന്ധപൂർവം കേറ്റി.
ഞാൻ അങ്ങോട്ടേക്ക് ഞൊടിയിടയിൽ വന്നു.
പക്ഷെ ആ കാറിലേക്ക് കയറാൻ അവൾക്ക് ആവതില്ലായിരുന്നു.
ടെസയേയും കൊണ്ടു ദൂരേക്ക് മറയുന്ന കാർ നോക്കി നിൽക്കാനേ ഹന്നയ്ക്ക് കഴിഞ്ഞുള്ളൂ.
എങ്കിലും അതെങ്ങോട്ടായിരിക്കുമെന്ന് ഏകദേശം ഊഹം അവൾക്കുണ്ടായിരുന്നു.
നീണ്ട യാത്രയ്ക്ക് ശേഷം അംബാസിഡർ കാർ ഒരു വീടിനു മുന്നിൽ എത്തിച്ചേർന്നു.
കാറിൽ നിന്നും ഇറങ്ങിയ ടെസ്സ വിതുമ്പിക്കൊണ്ട് റൂമിലേക്ക് ഓടി.