എയ്യ് ടെസ്സ നീയെന്തിനാ കരയുന്നെ?
ഞാൻ പറഞ്ഞിട്ടില്ലേ ആരുടെ മുന്നിലും തല കുനിയരുതെന്നു.
ബി പ്രാക്ടിക്കൽ.
അപ്പൊ നിങ്ങൾക്ക് സംശയം വരും എന്റെ ആരാണ് ടെസ്സയെന്ന് ?
അവൾ എന്റെ എല്ലാമാണ്.
ഞാൻ സ്നേഹിക്കുന്നവൾ.
ങ്ഹേ അപ്പൊ പെണ്ണും പെണ്ണും തമ്മിൽ പ്രണയിക്കുമോ ?
എന്തേ പ്രണയിച്ചുകൂടെ ?
ടെസ്സയും ഹന്നയും ബാല്യകാല സുഹൃത്തുക്കൾ ആണ് ?
ചെറുപ്പം മുതൽ ഒരേ ക്ലാസിൽ ഒരുമിച്ചു പഠിച്ചു വളർന്നവർ.
തിരിച്ചറിവിന്റെ കാലഘട്ടത്തിൽ പ്രണയത്തിൽ അകപ്പെട്ടവർ.
വർഷങ്ങളായി നീണ്ടു നിൽക്കുന്ന പ്രണയം.
രണ്ടു ശരീരങ്ങളുടെ കുടക്കീഴിൽ ഒരേ മനസായി അവർ ജീവിച്ചു പോന്നു.
അവരുടെ പ്രണയം കൂടുതൽ തളരിതമായത് നഴ്‌സിംഗ് പഠനത്തിനായി മംഗളൂരുവിൽ എത്തിയപ്പോഴാണ്.
കോളേജ് ഹോസ്റ്റലിലെ ഒറ്റ മുറിയിൽ പല രാത്രികളിലും അവരുടെ പ്രണയം പൂത്തു തളിർത്തു.
വികാരത്തിന്റെ കെട്ടുപാടുകൾ പൊട്ടിച്ചെറിഞ്ഞു രണ്ടു ശരീരങ്ങൾ തമ്മിൽ ഒന്നാവാൻ മത്സരിച്ചു.
വിയർത്തൊലിച്ച മേനിയുമായി വികരാശമാനത്തോടെ ടെസ്സയെയും പുണർന്നുകൊണ്ടു മഴയെ നോക്കി കിടന്ന എത്രയോ രാവുകൾ.
പുതു മഴയിൽ എന്നും ഞാൻ ഉന്മാദിനിയായി മാറും.
ആ ഉന്മാദം അവളിലേക്കും പകർന്നു നൽകും.
കാമവും പ്രണയവും ഒരുപോലെ പടവെട്ടിയ ഞങ്ങളുടെ സ്വകാര്യ നിമിഷങ്ങൾ.
അതിലാരും വിജയം കൈ വരിച്ചിരുന്നില്ല.
.
.
.
.
അതേ മഴ തോർന്നിരിക്കുന്നു.
ചടങ്ങുകൾ പൂർത്തിയാക്കി പള്ളി വികാരി പോയി മറഞ്ഞു.
എന്നെ എടുത്തു പതിയെ ആ കുഴിയിലേക്കിറക്കി.