കൂട്ടിനൊരു കാറ്റും.
പുതുതായി എടുത്ത കുഴിക്ക് സമീപം നിൽക്കുന്ന പള്ളി വികാരി.
പ്രാര്ഥനയോടെയുള്ള നിമിഷങ്ങൾ.
ധ്യാനാത്മകമായ അദ്ദേഹത്തിന്റെ കണ്ണുകൾ.
ധൂപത്തിൽ നിന്നും ഉയരുന്ന വെളുത്ത പുക.
മഴയുടെ താണ്ഡവം അതിന്റെ സഞ്ചാരത്തെ ബാധിച്ചില്ല.
അദ്ദേഹത്തിന് പുറകിൽ നിൽക്കുന്ന കറുപ്പ് വർണ ധാരികളായ ചില മുഖങ്ങൾ.
കൂട്ടിനു കറുത്ത കുടയും.
മരണത്തിന്റെ നിറമാണോ കറുപ്പ് ?
അറിയില്ല…….
മഴ കൊണ്ടു കുതിർന്ന മണ്ണിൽ നിന്നും ഒരു കുമ്പിൾ എടുത്ത കൈകളെ അവൾക്ക് പരിചയം തോന്നി.
ആ മുഖം സൂക്ഷിച്ചു നോക്കി.
ആ ആത്മാവിന്റെ കണ്ണുകൾ വിടർന്നു.
അതേ ഇത് ടെസ്സയാണ്.
ഹന്നയുടെ മാത്രം ടെസ്സ.
അപ്പൊ നിങ്ങൾ ചോദിക്കും ആരാണ് ഈ ഹന്നയെന്ന് ?
അത് ഞാൻ തന്നെയാണ്.
കണ്ടില്ലേ ആ കല്ലറയിൽ വെടിപ്പായി എഴുതി വച്ചത്.
.
.
“ഹന്ന മാത്യു കുരിശിങ്കൽ ”
ജനനം : ഫെബ്രുവരി 17, 1997
മരണം : ആഗസ്റ്റ് 13, 2019
.
.
ടെസ്സയോടൊപ്പം ഈ മഴ നനയാൻ അവൾക്ക് കൊതി തോന്നി.
പക്ഷെ അതിനു കഴിയില്ലല്ലോ..