കൊട്ടിയടച്ചു.
ഇനിയും വേദന തിന്നുവളെ കണ്ടു നിൽക്കാനാവുന്നില്ല.
എന്തിന് ദൈവമെന്നോടീ ചതി ചെയ്തു?
എന്തിന് അവളിൽ നിന്നും പിരിച്ചു?
നിനക്കറിയില്ലേ നാഥാ…ഞാനില്ലാതെ അവളില്ലെന്ന്….
അവളില്ലാതെ ഞാനുമില്ലെന്ന്….
പാവം ടെസ്സ.
.
.
.
ദിനങ്ങൾ ഇല പൊഴിയും പോലെ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു.
മറ്റൊരു ദിനം വന്നെത്തി.
വീണ്ടുമൊരു സന്ധ്യാസമയം.
മാനം കറുത്തിരുണ്ടു.
ഭൂമിയെ കുളിരണിയിച്ചുകൊണ്ടു വീണ്ടും മഴ പെയ്തു തുടങ്ങി.
അത് വീണ്ടും എന്നിലെ ലഹരി ഉണർത്തി.
ആ മഴയിലൂടെ ഓടി നടക്കാൻ എനിക്ക് കൊതി തോന്നി.
മഴയെന്ന ഭ്രാന്ത് എന്നിൽ നിന്നും അകലുകയില്ല.
ആ ഭ്രാന്തിൽ അലിഞ്ഞു തീരാനെ എനിക്കറിയൂ..
വീണ്ടും ആ പള്ളി മേടയിലേക്ക് ഞാൻ ചെന്നു.
അതേ പള്ളി വികാരി.
കുറെ മുഖമില്ലാത്തവരും.
ഒരേ ചടങ്ങുകൾ.
പക്ഷെ പുതിയ കുഴി ആരെയോ കാത്തിരിക്കുന്നു എന്നു മാത്രം.
ആ കല്ലറയിലേക്ക് ഹന്ന സൂക്ഷിച്ചു നോക്കി.
അതിലെ എഴുത്തിലൂടെ അവളുടെ കണ്ണുകൾ പാഞ്ഞു.
.
.
“ടെസ്സ തോമസ്”
ജനനം : ഫെബ്രുവരി 17, 1997
മരണം : ഓഗസ്റ്റ് 16 , 2019
.
.
കല്ലറയ്ക്ക് അരികെ വച്ചിട്ടുള്ള ടെസ്സയുടെ മൃതദേഹം ഹന്ന നോക്കി കണ്ടു.
മരിച്ചു കിടക്കുമ്പോൾ പോലും അവളിൽ ഒരു പുഞ്ചിരി അവശേഷിച്ചിരുന്നില്ലേ?
എന്തുകൊണ്ടാവാം?