അവളുടെ ശരീരത്തിൽ വൈദ്യുതി കടത്തി വിട്ട പോലെ, കരുത്തുറ്റ ശരീരം! ആളെ മയക്കുന്ന ചിരിയും ആജ്ഞാശക്തിയുള്ള കണ്ണുകളും!! ..ഒരു പുരുഷ കേസരി തന്നെ!
അവൾ പിന്നിലേക്ക് മാറി…
തന്റെ ഓഫീസിൽ ജോലി ചെയ്യുന്ന പാലസ്റ്റീൻ പെൺകുട്ടിയെ ഗിരിക്ക് ഓർമ വന്നു……
“ചായ കുടിക്കാം” ഫായിസിന്റെ ഉമ്മ വന്നു പറഞ്ഞു..
അവൻ ഇപ്രാവശ്യം എതിർപ്പൊന്നും പറഞ്ഞില്ല…
ലളിതമെങ്കിലും നല്ല ഭംഗിയുള്ള ഒരു ഹാൾ, നല്ല വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു…..ഇറചിക്കറിയുടെ മസാലയുടെ നേരിയ സ്മെൽ അവിടെ തങ്ങിനില്പുണ്ടായിരുന്നു …
ചുമരിനോട് ചേർന്നു ഒരു വലിയ സോഫയും അതിനെതിരെ ഒരു പ്ലാസ്റ്റിക് കസാലയും, നനഞ്ഞൊട്ടിയിരിക്കുന്ന
അവനിരിക്കാനായി കൊണ്ടുവന്നു ഇട്ടതാവണം…നടുക്ക് ഒരു മേശ…അതിൽ ആവി പറക്കുന്ന ചായയും കുറേ പലഹാരങ്ങളും…..
“കഴിക്കു…”
അവൻ ചായ എടുത്ത് ഊതി ആവി പറത്തി…..ഏലക്കയുടെ മണം…അവൻ ഒരു കവിൾ ഇറക്കി…..ഈ തണുപ്പത്തു ചുടുചായ കുടിക്കുന്നത് നല്ല സുഖമുള്ള കാര്യം തന്നെ…
“കഴിക്കൂ….വീട്ടിൽ ഇണ്ടാക്കിയതാണ്..”…മാര്ദവമുള്ള ശബ്ദം….
അവന്റെ കണ്ണുകൾ പരിപ്പ് വടയിലേക്കും, അടയിലേക്കും മറ്റും സഞ്ചരിച്ചു…..
അവൻ ഒരു പരിപ്പ്വടയെടുത്തു കടിച്ചു…
ഹ്മ്മ് നല്ല രുചിയുള്ള പലഹാരം….
“വീട്ടിൽ ആരൊക്കെ ഇണ്ട്?”
“അച്ഛൻ, അമ്മ, ഭാര്യ…”
“കുട്ടികൾ?”
“അവൾ ഇപ്പോൾ ഗർഭിണിയാണ്…ഡേറ്റ് അടുത്ത് തുടങ്ങി…അതിനും കൂടിയാണ് ഞ്ഞാൻ ലീവിന് വന്നത്…”
“ആഹ്…”
തന്നെ പറ്റി അധികമൊന്നും ഫായിസ് വീട്ടിൽ പറഞ്ഞിട്ടില്ല എന്നറിഞ്ഞപ്പോൾ ഗിരിക്ക് തെല്ലൊരു നീരസം തോന്നി…ഒരുപക്ഷെ എന്തെങ്കിലും സംസാരിക്കണ്ടേ എന്ന് കരുതി വിവരമെല്ലാം അറിഞ്ഞിട്ടും ഇവർ ചോദിച്ചതുമാവാം….