അവർ എന്തെങ്കിലും ചോദിക്കും മുന്നേ അവൻ പറഞ്ഞു.
“ഞാൻ ഫായിസിന്റെ ഒപ്പമുള്ള..”
“ആ ആ വരിൻ കേറി ഇരിക്കിന്..”
അവർ ചിരിച്ചോണ്ട് ക്ഷണിച്ചു.
ഗിരി ബുള്ളറ്റിൽ നിന്നു കൊണ്ടു വന്ന വലിയ പൊതിയെടുത്തു…പ്ലാസ്റ്റിക് കവറിൽ ഇട്ട്കൊണ്ടു വന്നത് നന്നായി….അവൻ ചിന്തിച്ചു.
അവൻ കോട്ട് അവിടെ ഊരി വച്ചു..തിണ്ണയിൽ ഇരുന്നു..
“ഇങ്ങോട്ട് അകത്തിരിക്കാം..”
ആ സ്ത്രീ അവനെ വീണ്ടും ക്ഷണിച്ചു…ഫായിസിന്റെ ഉമ്മയാണ്..ഗിരി അവരുടെ ഫോട്ടോ കണ്ടിട്ടുണ്ട്..
“ആകെ നനഞ്ഞിരിക്കാണ്…ഞാൻ ഇവിടെ ഇരുന്നോളാം..”
അവർ അവനെ അടിമുടി നോക്കി…അവന്റെ അരക്കെട്ടിൽ ആ കണ്ണുകൾ ആവശ്യത്തിൽ കൂടുതൽ നേരം ചിലവഴിച്ചോ…വെറും തോന്നലാവാം….
കുറച്ചു നേരം ആരുമൊന്നും മിണ്ടിയില്ല..ഒടുക്കം ഗിരി പറഞ്ഞു..
“ഞാൻ ഇറങ്ങുമ്പോൾ മഴ ഇല്ല…”
“ഇവിടെ രാവിലെ മുതലേ ചാറി തുടങ്ങിയതാ….ഫായിസിന്റെ ഉപ്പ ടൗണിൽ പോയി ഇതുവരെ വന്നിട്ടില്ല…”
അവർ അല്പം ഉത്കണ്ഠ കലർന്ന ശബ്ദത്തിൽ പറഞ്ഞു..
“ഞാൻ ചായ വെക്കാം.”
അവർ ഉൾവലിയും മുൻപ് അവൻ കൊണ്ടുവന്ന പാക്കറ്റുകൾ അവർക്കു കൊടുത്തു.
ഒരു കില് കില് ശബ്ദം കേട്ടു അവൻ തിരിഞ്ഞു നോക്കി…ഒരു കൊച്ചു പെൺകുട്ടി അവന്റെ അടുത്ത് വന്നു നിന്നു അവന്റെ ഷർട്ട് പിടിച്ചു വലിച്ചു….
അവൻ വാത്സല്യത്തോടെ ആ മിടുക്കിയുടെ കവിളിൽ തൊടാൻ നോക്കിയതും അവൾ ഓടി മാറി വാതിലിനു പിന്നിലൊളിച്ചു…അവൻ പോക്കറ്റ് തപ്പി ഒരു ചോക്ലേറ്റ് എടുത്തു അവൾക്കു നേരെ നീട്ടി..അവൾ ഒന്ന് അറചു നിന്നു..
“പൊക്കോ, പോയി വാങ്ങിച്ചോ.”…അടക്കിപ്പിടിച്ച ശബ്ദം….
ഗിരി തലവെട്ടിച്ചു, ഒരു മിന്നായം പോലെ ആ കുട്ടിക്ക് പിന്നിലുള്ള രൂപം അവൻ കണ്ടു, മനോഹര രൂപം, കൊത്തിയെടുത്ത പോലെ, അവൻ അവളെ നോക്കി പുഞ്ചിരിച്ചു….അവരുടെ കണ്ണുകൾ തമ്മിലുടക്കി.