“ഉണ്ട് നല്ല ദേഷ്യമുണ്ട്… നട്ടപ്പാതിരാക്ക് ഇമ്മാതിരി
ചോദ്യം ചോദിക്കുന്നതിന്… ”
“അതല്ല ഏട്ടാ, ഏട്ടന്റെ ജീവിതത്തിലേക്ക് ഞാൻ
വന്നതിൽ ഏട്ടനെന്നോട് ദേഷ്യമുണ്ടോ…?”
അതെന്താടി, നീ അങ്ങനെ ചോദിക്കാൻ….
ഞാൻ നിനക്ക് തരുന്ന സ്നേഹത്തിൽ എന്തെങ്കിലും കുറവ് നിനക്ക് തോന്നിയിട്ടുണ്ടോ…? അങ്ങനെയൊരു ദേഷ്യമെനിക്കുള്ളതായി നിനക്ക് തോന്നുന്നുണ്ടോ… ?
“ഇല്ല… എന്നാലും എന്റെ മനസ്സ് എന്തൊക്കെയോ
ആലോചിച്ചു കൂട്ടുന്നു…”
“നീ ഒന്നും ആലോചിക്കേണ്ട, വന്ന് ഉറങ്ങാൻ
നോക്ക് ”
“ഉറക്കം വരുന്നില്ല ഏട്ടാ…”
“എന്തിനാണ് എന്റെ അമ്മുക്കുട്ടി ഇങ്ങനെ
ഓരോന്ന് ആലോചിച്ചു കൂട്ടുന്നേ, ഇവിടെ വന്നേ.”
അവളുടെ നിറഞ്ഞ കണ്ണുകൾ തുടച്ച് കൊണ്ട്
ഞാനവളെ എന്നിലേക്ക് ചേർത്തിരുത്തി ….
അവളെന്റെ തോളിൽ തല ചായ്ച്ച് കിടന്നു….
“ഏട്ടാ ജീനയെപ്പറ്റി ഇനി എന്നോട് പറഞ്ഞൂടെ…? ”
“മ്മ്മ് പറയാം…”
ജീന…. നല്ല അസ്സൽ തൃശൂർക്കാരി അച്ചായത്തി
പെണ്ണ്…. ഞാനവളെ പരിചയപ്പെടുന്നത്
കോട്ടക്കലിൽ EC പഠിക്കാൻ പോയ സമയത്താണ്…..
വീട്ടിൽ നിന്നും ഒന്നര മണിക്കൂർ കൊണ്ട് പോയി
വരാമായിരുന്നെങ്കിലും, വീട്ടിൽ നിന്നും ബൈക്ക്
തരില്ലെന്ന് പറഞ്ഞത് കൊണ്ടും, ബസിൽ അത്രയും ദൂരം യാത്ര ചെയ്യാൻ മടി ഉള്ളത് കൊണ്ടും ഹോസ്റ്റലിൽ നിൽക്കാമെന്ന് തീരുമാനിച്ചു……
കൂട്ടുകാർ പറഞ്ഞു കേട്ട ഹോസ്റ്റൽ ജീവിതം
ആസ്വദിക്കുക, അതായിരുന്നു മെയിൻ ഉദ്ദേശം…
ഒരു ദിവസം പോയി ക്ലാസ്സിൽ ചേർന്നു , പിറ്റേ
ദിവസം കെട്ടും ഭാണ്ഡവും പേറി കോട്ടക്കലിലേക്ക്
യാത്രയായി….
ആദ്യ ക്ലാസ്സ് കഴിഞ്ഞതിന് ശേഷമാണ്
ഹോസ്റ്റലിലേക്ക് പോകുന്നത്…. ഒരു ഓട്ടോ പിടിച്ച്
നേരെ ഹോസ്റ്റലിലേക്ക് പോയി….
ഓട്ടോയിൽ നിന്നിറങ്ങി പൈസ കൊടുക്കാൻ
വേണ്ടി ബാഗിന്റെ സിപ് തുറക്കാൻ വേണ്ടി
തിരഞ്ഞ എന്റെ മനസ്സിൽ ഒരു നൂറ് ലെഡു
ഒരുമിച്ച് പൊട്ടി….