രാത്രി ഏറെ വൈകിയാണ് റൂമിലേക്ക് വന്നത്
തന്നെ, അവളും ഞാനും ഉറങ്ങാൻ കിടന്നതും
ഞാൻ പാട്ട് കേൾക്കാൻ വേണ്ടി ഫോൺ എടുത്ത്
ഹെഡ്സെറ്റ് ചെവിയിൽ വെച്ച് മറ്റേ സൈഡ്
അവൾക്ക് വേണ്ടി നീട്ടി…..
“വേണ്ട ഏട്ടാ, നാളെ നേരിട്ട് കേൾക്കാൻ ഉള്ളതല്ലേ,
ഞാൻ കേൾക്കുന്നില്ല, ഏട്ടൻ പെട്ടെന്ന് ഉറങ്ങാൻ
നോക്ക് രാവിലെ നേരത്തെ എണീക്കാൻ
ഉള്ളതാണ്…. ”
“മ്മ് , ഇന്ന് നിന്നെ കാണാനേ കിട്ടിയില്ല കേട്ടോ…”
“ഓഹ്…എന്റെ ഏട്ടാ ഒന്നും പറയണ്ട, മൂന്ന് ഐറ്റം
കേക്ക് ഉണ്ടാക്കി നാളെ കൊണ്ട് പോകാൻ
വേണ്ടിയിട്ട് … ”
“നമ്മളൊരു കേക്ക് ഉണ്ടാക്കി തരാൻ പറഞ്ഞാലല്ലേ ഡിമാൻഡ്…..
കണ്ടവർക്ക് ഉണ്ടാക്കാൻ എന്താ ഉത്സാഹം….”
“തന്നെ, അങ്ങനെ തന്നെ പറയണം…..
ഇനി കേക്ക് എന്ന് പറഞ്ഞു വാ, ബാക്കി ഞാൻ
അപ്പോ പറഞ്ഞു തരാം…”
പാട്ടും കേട്ട് കിടക്കുന്നതിനിടയിൽ എപ്പോഴോ
ഉറക്കത്തിലേക്ക് വഴുതി വീണു…..
ഒരു ചുടു നിശ്വാസം മുഖത്ത് പതിച്ചപ്പോൾ ഞാൻ
കണ്ണ് തുറന്ന് നോക്കി… അമ്മു അവൾ ലൈറ്റ് ഒക്കെ ഇട്ട് എന്നെയും നോക്കി കിടക്കുന്നു….
“എന്താടി നിനക്ക് ഉറക്കൊന്നുമില്ലേ…? ”
ഞാൻ കൈ എത്തിച്ച് ഫോൺ എടുത്ത് നോക്കി
രണ്ട് മണി……
“ഏട്ടാ ഉറക്കം വരുന്നില്ല. ”
“എന്ത് പറ്റി?”
“അറിയില്ല”
“എന്നാലും? ”
“ഞാൻ ഏട്ടനോട് ഒരു കാര്യം ചോദിക്കട്ടെ, ഏട്ടൻ
സത്യം പറയുമോ…?
“നീ ചോദിക്ക് പെണ്ണേ…?”
“ശ്രീയേട്ടന് എന്നോട് ദേഷ്യമുണ്ടോ…?”