പെട്ടന്നുള്ള അവളുടെയാ ചോദ്യത്തിൽ ഞാൻ പകച്ചു പോയി….
ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു….
“ശ്രീയേട്ടാ, മൂന്ന് വർഷമായി നമ്മുടെ കല്യാണം കഴിഞ്ഞിട്ട്, എന്നിട്ട് ഇത് വരെ ജീനയെ പറ്റി എന്നോടൊന്നും പറഞ്ഞില്ലല്ലോ? ”
അമ്മു, അത് പിന്നെ,
വാക്കുകൾക്കായി ഞാൻ കിടന്ന് പരുങ്ങി…
“ആ പോട്ടെ ശ്രീയേട്ടാ, ഏട്ടൻ പറഞ്ഞില്ലെങ്കിലും ഞാൻ എല്ലാം അറിഞ്ഞിരുന്നു, ഏട്ടന് ജീനയെന്ന പെൺകുട്ടിയെ ഇഷ്ടമായിരുന്നെന്നും വീട്ടുകാരുടെ എതിർപ്പ് കാരണമാണ് ഏട്ടൻ ഞാനുമായുള്ള കല്യാണത്തിന് സമ്മതിച്ചതുമെന്നൊക്കെ.”
ഞാൻ വളരെ അതിശയത്തോടെ അവളെ തന്നെ
നോക്കിയിരുന്നു……
എല്ലാം അവൾക്കറിയാം, ഞാൻ പറയാതെ തന്നെ…..
കല്യാണം കഴിഞ്ഞിട്ട് മൂന്ന് വർഷമായി, വലുതും ചെറുതുമായ ഒരുപാട് പിണക്കങ്ങൾ ഞങ്ങൾ തമ്മിലുണ്ടായി…. ഇന്നേ വരെ അവളീ കാര്യം
പറഞ്ഞെന്നെ കുത്തി നോവിച്ചിട്ടില്ല…….
ഇങ്ങനെയും ഉണ്ടോ പെണ്ണുങ്ങൾ…..?
ഞാൻ കണ്ട പെണ്ണുങ്ങൾ അതികവും ജയിക്കാൻ വേണ്ടി പഴങ്കതകളും, നമ്മളിൽ നിന്നുമുള്ള ചെറിയ തെറ്റുകളും പറഞ്ഞു വീർപ്പിച്ച് നമ്മളെ ഇഞ്ചിഞ്ചായി കുത്തി നോവിക്കുന്നവരാണ്…..
ജീന പോലും അങ്ങനെയായിരുന്നു……..
അമ്മു ഞാൻ നിന്നോട് എല്ലാം പറയണമെന്ന് വെച്ചതായിരുന്നു…… പക്ഷേ മറ്റൊരാൾക്ക് പകരക്കാരിയാണ് നീയെന്നൊരു തോന്നൽ വന്നാലോയെന്ന് വെച്ചാണ് ഞാൻ പറയാതിരുന്നത്……
അയ്യേ, ഈ ഏട്ടന്റെ ഒരു കാര്യം.. അത്ര പൊട്ടി പെണ്ണൊന്നുമല്ല ഈ അമ്മുവെന്ന് ഇത് വരെ മനസ്സിലായിട്ടില്ലേ…?, അതൊക്കെ അതിന്റെ രീതിക്കെ ഞാനെടുക്കൂ…..
പരസ്പര വിശ്വാസം അത് തകർക്കപെടാൻ ഉള്ളതല്ല ഏട്ടാ,….
എന്തും അവനോട് തുറന്ന് പറയാം എന്നത് ഒരു പെണ്ണിന് ആണിലുള്ള വിശ്വാസം…
താൻ എന്ത് ചെയ്താലും അവൾ തന്നെ മനസിലാക്കും എന്നതാണ് ഒരാണിന് പെണ്ണിലുള്ള വിശ്വാസം….
പരസ്പരം മനസിലാക്കി ജീവിച്ചാൽ, ജീവിതം അതിലും കളർ ആവാൻ ഇല്ല…
“മ്മ്, നിന്നെ മനസ്സിലാക്കാൻ വൈകി പോയെടീ, നീ ക്ഷമിക്ക്…. ”
“ക്ഷമിക്കാം, പക്ഷേ എനിക്ക് അവളെയൊന്ന്
കാണണം… എന്റെ ശ്രീയേട്ടനെ അത്രക്ക് മയക്കിയ ആ സുന്ദരിയെ.”
“ആ ഡയറിയിലുണ്ട് ഫോട്ടോ, നീ കണ്ടില്ലേ?. ”