“ഉം.”
“ലോകത്തെ ഒരു ആണും അവന്റെ അമ്മയെപ്പോലെ മറ്റൊരു പെണ്ണിനെ കാണാനോ ബഹുമാനിക്കാനോ ശ്രമിക്കാറില്ല….
അപൂർവം ചിലരല്ലാതെ….”
ശ്രീയുടെ അമ്മയോട് മറ്റൊരാൾ ഈ ചോദ്യം ചോദിക്കുന്നത് ഒന്ന് ഓർത്തു നോക്കിയേ?”
എനിക്കൊന്നും മിണ്ടാൻ ഇല്ലായിരുന്നു….
“അതാണ് ശ്രീ, നമ്മുടേതിനെ ആരും വേദനിപ്പിക്കുന്നത് നമുക്ക് ഇഷ്ടമാവില്ല,
ആ ചോദ്യം കേൾക്കുന്ന അഭിമാനമുള്ള
ഏത് പെണ്ണും പ്രതികരിക്കും… അതല്ലേ ഞാനും ചെയ്തുള്ളൂ….
“ഏതൊരു പെണ്ണിന്റെ ഉള്ളിലും ഒരു അമ്മയുണ്ട് ശ്രീ….മാതൃഭാവം ആണ് ഒരു പെണ്ണിനെ യഥാർത്ഥ പെണ്ണാക്കുന്നത്….”
“എന്റെ ഉള്ളിലും നിന്റെ അമ്മയുടെ ഉള്ളിലും ഉള്ളത് ഒരേ വിചാരവികാരങ്ങൾ തന്നെയാണ്…. പെണ്ണെന്നാൽ വികാരങ്ങൾ തീർക്കാനുള്ള ഒരു വസ്തു അല്ല ശ്രീ… എന്റെ സ്ഥാനത്ത്
നിന്റെ അമ്മയാണെങ്കിലോ, ഒന്ന് ഓർത്തു നോക്കിയേ…”
എന്തു കൊണ്ടോ എന്റെ കണ്ണുകൾ നിറഞ്ഞു…. ഞാൻ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു…..
*********
അവിടംകൊണ്ടവസാനിച്ചോ ശ്രീയേട്ടന്റെ വിശ്വ വിഖ്യാതമായ പ്രണയം……
ഒരിക്കലുമില്ല…. ശരിക്കും പറഞ്ഞാൽ അവിടെ നിന്നുമായിരുന്നു തുടക്കം……
ഭൂമിയിലെ സകല ജീവജാലങ്ങളുടെയും ഭാവിയും, വിധിയുമെല്ലാം നിർണ്ണയിക്കുന്നത് സർവ്വേശ്വരനാണ്…..
ആ പ്രപഞ്ച ശില്പിയുടെ തിരക്കഥയിലുള്ള താളുകൾ നമുക്ക് മാറ്റിയെഴുതാൻ കഴിയില്ലല്ലോ…?